Panchayat:Repo18/vol2-page1062

From Panchayatwiki

പുതുതായി തെരുവു വിളക്കുകൾ സ്ഥാപിക്കുമ്പോൾ എൽ.ഇ.ഡി ലാമ്പുകൾ മാത്രമേ ഉപയോഗിക്കാവു എന്ന വ്യവസ്ഥ ഒഴിവാക്കി മാർഗ്ഗരേഖ പരിഷ്കരിക്കുന്നത് സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സ.ഉ.(സാധാ)നം. 476/2015/തസ്വഭവ. TVPM, dt. 16-02-2015) സംഗ്രഹം:- തദ്ദേശ സ്വയംഭരണ വകുപ്പ - പന്ത്രണ്ടാം പഞ്ചവത്സര മാർഗ്ഗരേഖ -പുതുതായി തെരുവു വിളക്കുകൾ സ്ഥാപിക്കുമ്പോൾ എൽ.ഇ.ഡി ലാമ്പുകൾ മാത്രമേ ഉപയോഗിക്കാവു എന്ന വ്യവസ്ഥ ഒഴി വാക്കി മാർഗ്ഗരേഖ പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു പരാമർശം:- 1) സ.ഉ. (എം.എസ്) നം 362/13/തസ്വഭവ തീയതി 16-11-2013. 2) സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ 1-2-2015-ലെ യോഗത്തിന്റെ 211 നമ്പർ തീരുമാനം ഉത്തരവ പരാമർശം (1) ഉത്തരവ് പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പുതുതായി തെരുവുവിളക്കുകൾ സ്ഥാപിക്കുമ്പോൾ എൽ.ഇഡി ലാമ്പുകൾ മാത്രമേ ഉപയോഗിക്കാവു എന്ന് വ്യവസ്ഥ ചെയ്തിരുന്നു. പരാമർശം (2) പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പുതുതായി തെരുവു വിളക്കുകൾ സ്ഥാപി ക്കുമ്പോൾ എൽ.ഇ.ഡി ലാമ്പുകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന മാർഗ്ഗരേഖ മാനദണ്ഡം ഭേദഗതി ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ടി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർത്തിട്ടുള്ള ഉത്തരവ് പുറ പ്പെടുവിക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പുതുതായി തെരുവു വിളക്കുകൾ സ്ഥാപിക്കുമ്പോൾ എൽ.ഇ.ഡി ലാമ്പുകൾ മാത്രമേ ഉപയോഗിക്കാവു എന്ന പരാമർശം (1) ഉത്തരവിലെ നിലവിലെ വ്യവസ്ഥ ഒഴിവാക്കി ഉത്തരവാകുന്നു. പരാമർശം (1)-ലെ ഉത്തരവ് മേൽ ഭേദഗതിയോടെ നിലനിൽക്കുന്നതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാവശ്യമായ തെരുവു വിളക്കുകളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് അനുമതി നൽകിയത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.എ.) വകുപ്പ്, സ.ഉ (സാധാ)നം. 493/2015/തസ്വഭവ. TVPM, dt. 19-02-2015 സംഗ്രഹം:- തദ്ദേശ സ്വയംഭരണ വകുപ്പ് - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാവശ്യമായ തെരുവു വിളക്കുകളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് അനുമതി നൽകിയ ഉത്തരവുകൾ പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു പരാമർശം:- 1) 14-7-2014-ലെ സ.ഉ.(സാധാ)1807/2014/തസ്വഭവ നമ്പർ ഉത്തരവ് 2) 8-8-2014-ലെ സ.ഉ (സാധാ) 20:59/14/തസ്വഭവ നമ്പർ ഉത്തരവ് 3) കൊല്ലം യുണെറ്റഡ് ഇലക്സ്ട്രിക്കൽസ് മാനേജിംഗ് ഡയറക്ടറുടെ 14-11-2014-ലെ കത്ത് 4) സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ 19-11-2014-ലെ 3.10 നമ്പർ തീരുമാനം 5) തെരുവുവിളക്കുകളുടെ പരിപാലനം സംബന്ധിച്ച് 15-12-2014-ന് നടന്ന മീറ്റിംഗിന്റെ തീരുമാനം 6) 01-1-2015-ലെ സ.ഉ.(സാധാ) 2/2015/തസ്വഭവ നമ്പർ ഉത്തരവ് ഉത്തരവ് പരാമർശം (5)-ലെ തീരുമാനപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാവശ്യമായ തെരുവുവിള ക്കുകളും അനുബന്ധ ഉപകരണങ്ങളും വിവിധ സ്ഥാപനങ്ങൾക്ക് വിതരണം ചെയ്യുന്നതിന് അനുമതി നൽകിയ ഉത്തരവുകൾ ചുവടെ ചേർത്തിട്ടുള്ള പ്രകാരം പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ 6 ജില്ലകളിൽ എൽ. ഇ.ഡി ലാമ്പുകൾ വിതരണം നടത്തുന്നതിനുള്ള ചുമതല കെൽട്രോണിനെ ഏൽപ്പിക്കുന്നു. ഇതേ ജില്ല കളിലെ എൽ.ഇ.ഡി ഒഴികെയുള്ള തെരുവുവിളക്കുപകരണങ്ങളുടെ വിതരണം, ഇൻസ്റ്റലേഷൻ & മെയി ന്റനൻസ്, ഗ്യാരന്റി നൽകൽ എന്നീ ചുമതലകൾ കൊല്ലം യുണ്ടെറ്റഡ് ഇലക്സ്ടിക്കൽസിനെ ഏൽപ്പിക്കു ന്നതോടൊപ്പം തൃശൂർ ജില്ലയിലെ എൽ.ഇ.ഡി വിതരണവും അതു സംബന്ധിച്ച മുഴുവൻ പ്രവൃത്തികളും എറണാകുളം ജില്ലയിലെ തെരുവുവിളക്കുപരിപാലനം സംബന്ധിച്ച മുഴുവൻ പ്രവൃത്തികളും കൊല്ലം യുണെ റ്റഡ് ഇലക്സ്ട്രിക്കൽസിന് പരീക്ഷണാർത്ഥം 3 മാസത്തേയ്ക്ക് നൽകുന്നു. അതോടൊപ്പം മലപ്പുറം, കോഴി ക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട്, പാലക്കാട് എന്നീ 6 ജില്ലകളിലെ തെരുവുവിളക്കുപരിപാലനം സംബന്ധിച്ച മുഴുവൻ പ്രവൃത്തികളും തൃശൂർ ജില്ലയിലെ എൽ.ഇ.ഡി ഒഴികെയുള്ള തെരുവുവിളക്കു കളുടെ പരിപാലനം സംബന്ധിച്ച പ്രവൃത്തികളും ക്രൂസ് മുഖേന തുടരുവാനും അനുമതി നൽകുന്നു.