Panchayat:Repo18/vol2-page1061

From Panchayatwiki

പരാമർശം:- 1, 20-06-2014-ലെ സ.ഉ.(എം.എസ്) നം. 52/2014/സാനീവ ഉത്തരവ് 2. 6-6-2012-ലെ സ.ഉ.(സാധാ) 276/12/സാക്ഷേവ് നം. ഉത്തരവ് 3, 31-12-2012-ലെ സ.ഉ.(സാധാ)577/12/സാക്ഷേവ് നം. ഉത്തരവ് ഉത്തരവ് സംസ്ഥാനത്തു സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന സാമൂഹ്യസുരക്ഷാ പെൻഷനുക ളായ ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ, അഗതി/വിധവാ പെൻഷൻ, വികലാംഗ പെൻഷൻ, 50 വയസ്സിനുമുകളിൽ പ്രായമുള്ള അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ ഇവയുടെ അർഹത യ്ക്കുള്ള വരുമാനപരിധി ഒരുലക്ഷം രൂപയായി ഏകീകരിച്ച് 20-6-2014-ലെ പരാമർശ ഉത്തരവ് പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മറ്റുതരത്തിലുള്ള പെൻഷനുകൾ കൈപ്പറ്റുന്നവർക്കും ഒരു ലക്ഷം രൂപ എന്ന വരുമാനപരിധിയ്ക്കുള്ളിലാണെങ്കിൽ സാമൂഹ്യസുരക്ഷാ പെൻഷൻ അനുവദിക്കാവുന്നതാണ് എന്നും ഉത്ത രവായിരുന്നു. ഏതൊക്കെ പെൻഷനുകളെ ഈ ഉത്തരവിന്റെ പരിധിയിൽപ്പെടുത്താമെന്നതു സംബന്ധിച്ചുള്ള വ്യക്ത തയും ക്ഷേമ പെൻഷനുകൾക്ക് അർഹത തെളിയിക്കുന്നതിനായി വരുമാന സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീ സർമാരിൽ നിന്നും ലഭിക്കുന്നതിനുള്ള വ്യക്തമായ നിർദ്ദേശങ്ങൾ നൽകണമെന്നതു സംബന്ധിച്ചും നിര വധി അപേക്ഷകൾ സർക്കാരിന് ലഭിച്ചു. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. താഴെപ്പറയുന്ന നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. ഠ മറ്റു പെൻഷൻ ലഭിക്കുന്ന വ്യക്തികൾക്കും നിശ്ചിതവരുമാനപരിധിക്കുള്ളിലാണെങ്കിൽ സാമൂഹ്യ സുരക്ഷാ പെൻഷനുകളിൽ ഏതെങ്കിലും ഒന്ന് ലഭിക്കുന്നതിനുള്ള അർഹതയുണ്ടായിരിക്കും. ആയത് ഏത് സുരക്ഷാ പെൻഷൻ ആണെന്നത് ഗുണഭോക്താവിനു തെരഞ്ഞെടുക്കാവുന്നതാണ്. O അപേക്ഷകൻ വരുമാനം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് അധികാരി കളിൽ നിന്നും വാങ്ങി ഹാജരാക്കേണ്ടതാണ്. O പരാമർശം 2, 3 ഉത്തരവുകൾ പ്രകാരം സാമൂഹ്യസുരക്ഷാ പെൻഷന് അർഹതയുള്ളവർക്ക് UID നിർബന്ധമാക്കി പെൻഷൻ തുക ബാങ്ക്/പോസ്റ്റോഫീസ്/ട്രഷറി സേവിംഗ്സ് അക്കൗണ്ട് വഴി വിത രണം ചെയ്യുന്നതിന് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇതു പൂർണ്ണമായും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ 1-4-2015 മുതൽ പെൻഷൻ വിതരണം ഗുണഭോക്താവിന്റെ ബാങ്ക്/പോസ്റ്റോ ഫീസ്/ട്രഷറി സേവിംഗ്സ് അക്കൗണ്ട് വഴി വിതരണം ചെയ്യേണ്ടതാണ്. ഇതിനാവശ്യമായ നടപടി കൾ ഇൻഫർമേഷൻ കേരളാമിഷനും എല്ലാ തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാരും കൈക്കൊളേള 6ΥYες (O)O6ΥY). ലാന്റ് റവന്യൂ കമ്മീഷണർ, സാമൂഹ്യനീതി ഡയറക്ടർ, പഞ്ചായത്ത്/നഗരകാര്യ ഡയറക്ടർമാർ, ഇൻഫർമേഷൻ കേരള മിഷൻ, ജില്ലാ കളക്ടർമാർ, തദ്ദേശഭരണ മേധാവികൾ എന്നിവർ മേൽപ്പറഞ്ഞ ഉത്തരവുകൾ നടപ്പാക്കുന്നതിന് സത്വര നടപടികൾ സ്വീകരിക്കേണ്ടതാണ്. പന്ത്രണ്ടാം പഞ്ചവത്സര മാർഗ്ഗരേഖ കൂടുതൽ ഉൾപ്പെടുത്തലുകൾ അംഗീകരിച്ച് ഭേദഗതി ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സ.ഉ (സാധാ)നം. 475/2015/തസ്വഭവ. TVPM, dt. 16-02-2015) സംഗ്രഹം:- തദ്ദേശ സ്വയംഭരണ വകുപ്പ - പ്രന്തണ്ടാം പഞ്ചവത്സര മാർഗ്ഗരേഖ കൂടുതൽ - ഉൾപ്പെടു ത്തലുകൾ അംഗീകരിച്ച് ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1) സ.ഉ (എം.എസ്) നം 362/13/തസ്വഭവ തീയതി 16-11-2013. 2) 11-02-2015-ലെ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റി യോഗത്തിന്റെ 2,9 നമ്പർ തീരുമാനം ഉത്തരവ പരാമർശം (2)-ലെ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാന പ്രകാരം എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപ നങ്ങൾക്കും ഭിന്നശേഷിയുള്ള അർഹരായ ഗുണഭോക്താക്കൾക്ക് സ്കൂട്ടർ വിത്ത് സൈഡ് വീൽ നൽകു ന്നതിന് ചുവടെ ചേർത്തിട്ടുള്ള നിബന്ധനകൾക്ക് വിധേയമായി അനുമതി നൽകി ഉത്തരവാകുന്നു. ഗ്രാമസഭ/വാർഡ് സഭ അംഗീകരിച്ച ലിസ്റ്റിൽ നിന്നും കണ്ടെത്തിയ ഗുണഭോക്താക്കൾക്ക് മാത്രം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സ്കൂട്ടർ വിത്ത് സൈഡ് വീൽ വിതരണം ചെയ്യാൻ പാടുള്ള. പരാമർശം (1)-ലെ ഉത്തരവ് മേൽ ഭേദഗതിയോടെ നിലനിൽക്കുന്നതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ