Panchayat:Repo18/vol2-page1050

From Panchayatwiki

(i) പൗരാവകാശരേഖയിൽ പറയുന്ന സേവനങ്ങൾ ഗുണമേന്മ ഉറപ്പുവരുത്തുന്നതിന് തയ്യാറാക്കുന്ന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തണം. (iii) പൗരാവകാശരേഖയിൽ പറയുന്ന സേവനങ്ങളുടെ ഗുണനിലവാരം ഘട്ടം ഘട്ടമായി ഉറപ്പുവരു (OO)6ΥΥ)O, (എ.) ഒന്നാം ഘട്ടമായി (അതായത് ഐ.എസ്.ഒ. സർട്ടിഫിക്കേഷന് മുമ്പായി) പൗരാവകാശരേഖ യിൽ പറയുന്ന 75% സേവനങ്ങളുടെയെങ്കിലും ഗുണമേന്മ ഉറപ്പുവരുത്തണം. (ബി.) ബാക്കി 25% സേവനങ്ങൾ രണ്ടാം വർഷ കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തണം. 4.2 (30η)ΩΙαο εθοορIOOΙωl സേവനപ്രദാന കാലാവധി പൗരാവകാശരേഖയിൽ പറയുന്നതിൽ നിന്നും ഘട്ടം ഘട്ടമായി കുറയ്ക്കാൻ സംവിധാനമുണ്ടാക്കണം. (എ.) അതത് ദിവസം തന്നെ കൊടുക്കാവുന്ന സേവനങ്ങൾ അപേക്ഷ കിട്ടി എത്രയും വേഗം കൊടു ക്കുവാൻ സംവിധാനമുണ്ടാക്കുക. (ബി) അന്വേഷണങ്ങൾ ആവശ്യമില്ലാത്തതും പഞ്ചായത്തിന്റെ വിവരശേഖരണത്തെ അടിസ്ഥാനമാക്കി നൽകേണ്ടതുമായ സേവനങ്ങൾ അപേക്ഷ കിട്ടിയാലുടൻ തന്നെ നൽകുവാനുള്ള സംവിധാനമുണ്ടാക്കുക. (സി) 1970 മുതലുള്ള ജനന മരണ സർട്ടിഫിക്കറ്റുകൾ, 2008 മുതലുള്ള പൊതു വിവാഹ രജിസ്ട്രേട ഷൻ സർട്ടിഫിക്കറ്റുകൾ, ഓണർഷിപ്പ് സർട്ടിഫിക്കറ്റുകൾ എന്നിവ പൊതുജനങ്ങൾക്ക് സ്വയമേവ ഡൗൺലോഡ് ചെയ്യാനുള്ള ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുക. (ഡി) കെട്ടിട നികുതി ഓൺലൈനായി അടയ്ക്കാനുള്ള സജ്ജീകരണം ഏർപ്പെടുത്തുക. 4.3 പരാതി പരിഹാരം (i) പരാതി പരിഹാര സംവിധാനം സുതാര്യമാക്കുക (എ) പരാതി സ്വീകരണം മുതൽ പരിഹാര നടപടികൾ വരെയുള്ള പരാതി പരിഹാര പ്രകിയയും സംവിധാനവും ജനങ്ങൾക്ക് മനസ്സിലാകത്തക്കരീതിയിൽ പ്രസിദ്ധപ്പെടുത്തണം. (ബി) പൊതുജനങ്ങൾക്ക് പരാതി സമർപ്പിക്കാനും, അതിന്റെ നടപടിക്രമങ്ങളുടെ പുരോഗതി അറി യുവാനും സൗകര്യമൊരുക്കണം. 5. പ്രധാന പ്രവർത്തനങ്ങൾ ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റിലൂടെ ഐ.എസ്.ഒ. 9001:2008 സർട്ടിഫിക്കേഷൻ നേടുവാൻ ഗ്രാമ പഞ്ചായത്ത് നിർവ്വഹിക്കേണ്ട പ്രധാന പ്രവർത്തനങ്ങൾ ചുവടെ കൊടുക്കുന്നു. 5.1 പഞ്ചായത്ത് തീരുമാനം ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റിലൂടെ സേവന ഗുണമേന്മ മെച്ചപ്പെടുത്തി ഐ.എസ്.ഒ. (ISO) 9001:2008 സർട്ടിഫിക്കേഷൻ നേടാനുള്ള തീരുമാനം പഞ്ചായത്ത് എടുക്കേണ്ടതാണ്. ആയതിലേക്ക്. (i) ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും സംയുക്തയോഗം വിളിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുക. (i) പ്രോജക്ട് തയ്യാറാക്കൽ നടപടികൾ സ്വീകരിക്കുക (ഖണ്ഡിക 6 കാണുക) (ii) ഐ.എസ്.ഒ. കൺസൾട്ടന്റിനെ നിയോഗിക്കുവാൻ തീരുമാനിക്കുക (ഖണ്ഡിക 5.3 കാണുക). (iv) സ്ഥാപന പ്രതിനിധിയെ തീരുമാനിക്കുക: (എ) ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റിന് വേണ്ടി സജ്ജീകരണങ്ങൾ നടത്തുന്നതിനും ഐ.എസ്.ഒ. കൺസൾട്ടന്റുമായും, ലീഡ് ഓഡിറ്ററുമായും ചർച്ച ചെയ്യുന്നതിനും പഞ്ചായത്ത് സെക്രട്ടറിയെ സ്ഥാപന പ്രതിനിധി ആയി നിയമിക്കണം. (ബി) പഞ്ചായത്ത് സെക്രട്ടറിയെ സഹായിക്കുന്നതിലേക്കായി അസിസ്റ്റന്റ് സെക്രട്ടറിയെയോ, ജൂനി യർ സൂപ്രണ്ടിനെയോ സഹപ്രതിനിധിയായും ചുമതലപ്പെടുത്താം. 5.2 cologg anoá.a6ilosó (QC-Quality Circle) ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റിൽ എല്ലാ വിഭാഗം ജീവനക്കാരുടെയും പങ്കാളിത്തവും ഉടമസ്ഥതാ ബോധവും ഉറപ്പുവരുത്തുന്നതിന് അവരുടെ യോഗം വിളിച്ച ക്വാളിറ്റി സർക്കിൾ രൂപീകരിക്കേണ്ടതാണ്. (ക്യൂ.സി. രൂപീകരണം സംബന്ധിച്ച കാര്യങ്ങൾ അനുബന്ധം 2-ൽ കൊടുത്തിരിക്കുന്നു.) 5.3 കൺസൾട്ടന്റിനെ തെരഞ്ഞെടുക്കലും നിയോഗിക്കലും () ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റ് നടപ്പാക്കുന്നതിലൂടെ ഐ.എസ്.ഒ. 9001:2008 സർട്ടിഫിക്കേഷൻ നേടുന്നതിനുള്ള സാങ്കേതിക സഹായം നൽകുന്നതിന് കൺസൾട്ടന്റിന്റെ സേവനം ആവശ്യമെങ്കിൽ നിയോ ഗിക്കാവുന്നതാണ്. (ii) ഐ.എസ്.ഒ. 9001:2008-ൽ ലീഡ് ഓഡിറ്റർ കോഴ്സ് പാസ്സായിട്ടുള്ളവരും സേവനരംഗത്തെ മൂന്ന് സ്ഥാപനങ്ങളിൽ എങ്കിലും ഐ.എസ്.ഒ. 9001:2008 കൺസൾട്ടന്റായി മുൻപരിചയവും ഉള്ള പ്രൊഫഷണ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ