Panchayat:Repo18/vol2-page1049

From Panchayatwiki

2. ഉദ്ദേശ്യലക്ഷ്യങ്ങൾ ഗ്രാമപഞ്ചായത്തുകളിൽ - അവയുടെ സ്ഥാപനങ്ങൾ ഉൾപ്പെടെ - ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റ് (OS പ്പിലാക്കുന്നതിലൂടെ ജനസംതൃപ്തി ഉറപ്പുവരുത്തുകയെന്ന ഉദ്ദേശ്യത്തോടുകൂടി ചുവടെ പറയുന്ന ലക്ഷ്യ ങ്ങൾ കൈവരിക്കണം. i. പ്രവർത്തനങ്ങൾ ജനകേന്ദ്രീകൃതമാക്കുക. i. ഓഫീസ് സംവിധാനത്തിന്റെയും വിഭവങ്ങളുടെയും കാര്യക്ഷമതയും ഫലപ്രാപ്തിയും ഗുണ നിലവാരവും ഉറപ്പുവരുത്തുക. i. സേവനങ്ങൾ സമയബന്ധിതമാണെന്ന് ഉറപ്പുവരുത്തുക. iv. ജനാഭിലാഷം വിശകലന വിധേയമാക്കി സേവനപ്രദാന സംവിധാനം തുടർച്ചയായി മെച്ച പ്പെടുത്തുക. v. ഓഫീസ് സംവിധാനവും, ഭരണസംവിധാനവും ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റ് തത്വങ്ങളിൽ അധിഷ്ഠിതമാക്കുകയും നിലനിർത്തുകയും ചെയ്യുക. vi. പശ്ചാത്തല സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയും നിലവാരം നിർണ്ണയിക്കുകയും നില നിർത്തുകയും ചെയ്യുക. vii. പ്രകൃതിസംരക്ഷണം, ശുചിത്വം എന്നിവ സുസ്ഥിരവും ഗുണനിലവാരമുള്ളതും ആയി മാറ്റു ന്നതിലൂടെ ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുക. vii. സ്ത്രീകൾ, ഭിന്നശേഷിയുള്ളവർ, കുട്ടികൾ, വയോജനങ്ങൾ, സാമൂഹ്യസാമ്പത്തിക പിന്നോക്കാ വസ്ഥയുള്ളവർ ഉൾപ്പെടെ എല്ലാ വിഭാഗങ്ങൾക്കും സമത്വം ഉറപ്പുവരുത്തുന്ന രീതിയിൽ സേവന പ്രദാന സംവിധാനം ഏർപ്പെടുത്തുക. ix, ഗുണനിലവാര സംവിധാനത്തിന്റെ മുഖമുദ്രയായ ഐ.എസ്.ഒ. 9001:2008 സർട്ടിഫിക്കേഷൻ കരസ്ഥമാക്കുകയും കാലാകാലങ്ങളിൽ പുതുക്കുകയും ചെയ്യുക 3. ക്വാളിറ്റി മാനേജ്മെന്റ് തത്വങ്ങളുടെ പ്രയോഗം ഗ്രാമപഞ്ചായത്തുകളുടെ ഉത്തരവാദിത്വത്തിൽപ്പെടുന്ന പരമ്പരാഗതവും കൈമാറി ലഭിച്ചതുമായ സേവ നങ്ങൾ കൃത്യമായി നിർണ്ണയിച്ചും നിർവ്വഹിച്ചും ജനങ്ങളുടെ ആവശ്യങ്ങൾക്ക് അനുസൃതമായി രൂപപ്പെടു ത്തുന്നതിന് ശാസ്ത്രീയമായ ചട്ടക്കൂടുകൾ രൂപപ്പെടുത്തേണ്ടതുണ്ട്. അതിനായുള്ള ഒരു പ്രായോഗിക മാനേ ജ്മെന്റ് തന്ത്രമാണ് ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റ് (Total Quality Management). നിലവിലുള്ള അവസ്ഥ യിൽ നിന്നും നിർണ്ണയിക്കപ്പെട്ട ലക്ഷ്യങ്ങളിലേക്കുള്ള വിടവുകളെ നികത്തുന്ന പരിണാമ പ്രക്രിയയായ ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റ് നടപ്പിലാക്കുന്ന സ്ഥാപനത്തിൽ കാര്യക്ഷമമായ മാനേജ്മെന്റും ഗുണമേന്മ യുള്ള സേവനപ്രദാന സംവിധാനവും സാധ്യമാണ്. ഗുണനിലവാര സംവിധാനത്തിനുള്ള അന്തർദേശീയ സാക്ഷ്യപ്രതമായ ഐ.എസ്.ഒ. 9001:2008 സംബന്ധിച്ച മാർഗ്ഗരേഖയിൽ പ്രതിപാദിക്കുന്ന 8 തത്വങ്ങളിൽ അധിഷ്ഠിതമാണ് ടോട്ടൽ കാളിറ്റി മാനേജ്മെന്റ്. ജനകേന്ദ്രീകൃതം (People Centered), നേതൃത്വം (Leadership), o 180gloio)o (Participation), to telco)ouloselolcoo (Process Oriented), Oyoooculosioloo (System Oriented), തുടർച്ചയായ മെച്ചപ്പെടുത്തൽ (Continuous improvement), വസ്തുതാധിഷ്ഠിത തീരുമാനമെടുക്കൽ (Factual Approach to Decision Making), o Joonjo Joo loca, 61) (mudo (Mutually Beneficial Relationship) oc)(milo യാണ് ക്വാളിറ്റി മാനേജ്മെന്റ് തത്വങ്ങൾ. ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റ് തത്വങ്ങളും അതുളവാക്കുന്ന ഫലങ്ങളും ചുവടെ കൊടുക്കുന്നു. ജനകേന്ദ്രീകൃതം - ജനസംതൃപ്തി നേതൃത്വം - കൂട്ടായ്മ, കാര്യക്ഷമത, ലക്ഷ്യപ്രാപ്തി പങ്കാളിത്തം - ഉടമസ്ഥതാബോധം, പങ്കാളിത്ത ഉത്തരവാദിത്വം പ്രക്രിയ - കുറ്റമറ്റു പ്രവർത്തനം, കൃത്യമായ മോണിറ്ററിംഗ് വ്യഹാധിഷ്ഠിതം - സമഗ്രവീക്ഷണം തുടർച്ചയായ മെച്ചപ്പെടുത്തൽ - സുസ്ഥാപിതമായ ജനസംതൃപ്തി വസ്തുതാപരമായ തീരുമാനം - ശാസ്ത്രീയത പരസ്പരപൂരകം - വ്യക്തമായ പങ്ക്, സഹകരണം . ώ αυαμαρ63Bώό ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റിലൂടെ സേവന പ്രദാന സംവിധാനത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തി ഐ.എസ്.ഒ. 9001:2008 സർട്ടിഫിക്കേഷൻ കരസ്ഥമാക്കുന്നതിന് ചുവടെപ്പറയുന്ന കാര്യങ്ങൾ പരിഗണിക്കണം. Ꮞ.1 . ᏅᏗᏈ0Ꮹ00ᏅᏗᏯᏱ0Ꮚ0ᏩᎶ06Ꭰ I (i) പൗരസർവ്വേ ഫലങ്ങളുടെ അടിസ്ഥാനത്തിൽ പൗരാവകാശരേഖ തയ്യാറാക്കുകയും വ്യാപകമായി വിതരണം ചെയ്യുകയും വേണം. (പൗര സർവ്വേ സംബന്ധിച്ച അനുബന്ധം 1-ൽ കൊടുത്തിരിക്കുന്നു).

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ