Panchayat:Repo18/vol2-page1047

From Panchayatwiki

കുടുംബശ്രീ-ഭവനശീ വായ്ക്കപ് സർക്കാർ ഏറ്റെടുത്തപ്പോൾ ദേശസാൽകൃത ബാങ്കുകൾ റിപ്പോർട്ടു ചെയ്യാൻ വിട്ടുപോയിട്ടുള്ള അഡീഷണൽ അക്കൗണ്ടുകളിലെ ഭവനശീ വായ്പാ തുക കൂടി സർക്കാർ ഏറ്റെടുക്കുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഐ.എ) വകുപ്പ്, സ.ഉ.(എം.എസ്)നം. 19/2015/തസ്വഭവ. TVPM, dt, 29-01-2015) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - കുടുംബശ്രീ-ഭവനശ്രീ വായ്ക്കപ് സർക്കാർ ഏറ്റെടുത്തപ്പോൾ ദേശസാൽകൃത ബാങ്കുകൾ റിപ്പോർട്ടു ചെയ്യാൻ വിട്ടുപോയിട്ടുള്ള അഡീഷണൽ അക്കൗണ്ടുകളിലെ ഭവനശീ വായ്ക്ക്പാ തുക കൂടി സർക്കാർ ഏറ്റെടുത്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1) 13-09-2012-ലെ സ.ഉ.(എം.എസ്) നം. 21/2010/തസ്വഭവ നമ്പർ ഉത്തരവ് 2) 28-02-2011-ലെ സ.ഉ.(സാധാ) നം. 641/2011/തസ്വഭവ നമ്പർ ഉത്തരവ് 3) കുടുംബശ്രീ എക്സസിക്യൂട്ടീവ് ഡയറക്ടറുടെ 23-8-2012, 20-11-12, 15-2-13, 21-10-13, 19-2-14, 5-8-14 എന്നീ തീയതികളിലെ കെ.എസ്.സി/4468/2009 നമ്പർ കത്തുകൾ ഉത്തരവ് പരാമർശം ഒന്നിലെ ഉത്തരവ് പ്രകാരം കുടുംബശ്രീ അയൽക്കുട്ടാംഗങ്ങൾക്ക് ബാങ്കുകൾ മുഖേന നൽകിയ ഭവനശ്രീ വായ്ക്കപയുടെ 30-6-2010-നു ശേഷമുള്ള തിരിച്ചടവ് സർക്കാർ ഏറ്റെടുത്തിരുന്നു. പരാ മർശം 2 ഉത്തരവ് പ്രകാരം കുടുംബശ്രീ മിഷൻ പരിശോധിച്ച് ഉറപ്പുവരുത്തിയ ഭവനശ്രീ വായ്ക്കപയുമായി ബന്ധപ്പെട്ട മുഴുവൻ തുകയും സർക്കാർ തിരിച്ചടയ്ക്കുന്നതാണെന്ന് ഉറപ്പു നൽകി ഉത്തരവായിരുന്നു. ടി ഉത്തരവുകൾ പ്രാബല്യത്തിൽ വന്നതിനുശേഷവും വിവിധ ദേശസാൽകൃത ബാങ്കുകൾക്ക് തങ്ങളുടെ ബ്രാഞ്ചു കളിൽ നിന്നുള്ള വിവരങ്ങൾ യഥാസമയം എസ്.എൽ.ബി.സി.-ക്ക് നൽകുവാൻ സാധിച്ചിട്ടില്ലായെന്നും, കുടിശ്ശിക ഇനത്തിലും, ബാങ്കുകൾ റിപ്പോർട്ട് ചെയ്ത തുകയിലും വ്യത്യാസം വന്ന ചില അക്കൗണ്ടുകൾ ഉണ്ടായിരുന്നുവെന്നും ഇപ്രകാരമുള്ള തുക കൂടി ഏറ്റെടുക്കുന്നതിന് അധികമായി വേണ്ടി വരുന്ന തുക കൂടി അനുവദിച്ച് നൽകണമെന്ന് ബാങ്ക് അധികൃതർ കുടുംബശ്രീ എക്സിക്യൂട്ടീവ ഡയറക്ടറോട് അഭ്യർത്ഥി ച്ചിട്ടുണ്ടെന്നും, ആയതുകൂടി പരിഗണിക്കണമെന്ന് കുടുംബശ്രീ എക്സസിക്യൂട്ടീവ് ഡയറക്ടർ പരാമർശം മൂന്നിലെ കത്തുകൾ പ്രകാരം സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. 2. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. 30-6-2010-ൽ ഭവനശ്രീ വായ്ക്കപ് സർക്കാർ ഏറ്റെടു ത്തപ്പോൾ ബാങ്കുകളുടെ വീഴ്ച മൂലം വന്ന പിഴവ് പ്രകാരം അക്കൗണ്ടുകൾ റിപ്പോർട്ട് ചെയ്യാൻ വിട്ടു പോയിട്ടുള്ള സാഹചര്യത്തിൽ 7.5% പലിശ നൽകാതെ മുതൽ ഇനത്തിൽ അഡീഷണൽ അക്കൗണ്ടുക ളിലെ 7,31,92,912/- രൂപയും (ഏഴു കോടി മുപ്പത്തൊന്ന് ലക്ഷത്തി തൊണ്ണൂറ്റിരണ്ടായിരത്തി തൊള്ളായി രത്തി പ്രന്തണ്ട് രൂപമാത്രം) റിപ്പോർട്ടു ചെയ്ത അക്കൗണ്ടുകളിൽ വ്യത്യാസം വന്നിട്ടുള്ള അധിക തുകയായ 86,98,000/- രൂപയും (എൺപത്താറ് ലക്ഷത്തി തൊണ്ണൂറ്റെട്ടായിരം രൂപാ മാത്രം) ചേർത്ത് മൊത്തം 8,18,90,912 രൂപ (എട്ടു കോടി പതിനെട്ട ലക്ഷത്തി തൊണ്ണൂറായിരത്തി തൊള്ളായിരത്തി പ്രന്തണ്ട് രൂപാ മാത്രം) അഡീഷണൽ അക്കൗണ്ടുകളിലെ ഭവനശ്രീ വായ്ക്കപയിനത്തിൽ സർക്കാർ ഏറ്റെടുത്തുകൊണ്ട് ഉത്തരവാകുന്നു. ഇതിൽ 2014-15 സാമ്പത്തിക വർഷം 4,09,45,456/- രൂപയും (നാലു കോടി ഒൻപത് ലക്ഷത്തി നാല്പത്തയ്യായി രത്തി നാനൂറ്റി അൻപത്താറ് രൂപാ മാത്രം) 2015-16 സാമ്പത്തിക വർഷം 4,09,45,456/- (നാലുകോടി ഒൻപത് ലക്ഷത്തി നാല്പത്തയ്യായിരത്തി നാനൂറ്റി അൻപത്താറ് രൂപാ മാത്രം) (മൊത്തം തുകയായ 8,18,90,912/- രൂപയുടെ പകുതി വീതം) രൂപയും നൽകി ഭവനശീ വായ്ക്കപ് മുഴുവൻ തീർപ്പാക്കുന്നതാണ്. 3, ഈയിനത്തിൽ നടപ്പു സാമ്പത്തിക വർഷം 4,09,45,456/- രൂപ ലഭ്യമാക്കുന്നതിലേക്കായി മിച്ചം കണ്ടെത്തി ധന പുനർവിനിയോഗത്തിനുള്ള ശുപാർശ കുടുംബശ്രീ എക്സസിക്യൂട്ടീവ് ഡയറക്ടറും പഞ്ചാ യത്ത് ഡയറക്ടറും അടിയന്തിരമായി സർക്കാരിന് സമർപ്പിക്കേണ്ടതാണ്. കൂടാതെ 2015-16 സാമ്പത്തിക വർഷം 2639.21 ലക്ഷം രൂപയ്ക്ക് പുറമേ 4,09,45,456/- രൂപയും ചേർത്ത് 3048.67 ലക്ഷം രൂപ വകയിരുത്തു ന്നതിനുള്ള ബജറ്റ് പ്രൊപ്പോസൽ ധനകാര്യ ബജറ്റ് - ജെ സെക്ഷന് ലഭ്യമാക്കുവാനുള്ള നടപടി അടിയ ന്തിരമായി സ്വീകരിക്കുവാൻ കുടുംബശ്രീ എക്സസിക്യൂട്ടീവ് ഡയറക്ടർ, പഞ്ചായത്ത് ഡയറക്ടർ എന്നി വരെ ചുമതലപ്പെടുത്തിക്കൊണ്ടും ഉത്തരവാകുന്നു. ഗ്രാമപഞ്ചായത്തുകളിൽ ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റ് നടപ്പാക്കുന്നതിലൂടെ ഐ.എസ്.ഒ - 9001:2008 - സർട്ടിഫിക്കേഷൻ നേടുന്നതിനുള്ള പരിഷ്ക്കരിച്ച മാർഗ്ഗരേഖ-അംഗീകരിച്ച സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സ.ഉ.(എം.എസ്)നം. 18/2015/തസ്വഭവ, TVPM, dt. 29-01-2015) സംഗ്രഹം:- തദ്ദേശ സ്വയംഭരണ വകുപ്പ് - ഗ്രാമപഞ്ചായത്തുകളിൽ ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റ് നടപ്പാക്കുന്നതിലൂടെ ഐ.എസ്.ഒ - 9001:2008 - സർട്ടിഫിക്കേഷൻ നേടുന്നതിനുള്ള പരിഷ്ക്കരിച്ച മാർഗ്ഗ രേഖ-അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ