Panchayat:Repo18/vol2-page1040

From Panchayatwiki

കുന്നതിൽ നിന്നും സ്ഥിരമായ ഒഴിവാക്കലിന് അർഹതയുണ്ട് എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. സംസ്ഥാ നത്തെ മറ്റ് വകുപ്പുകളിൽ സീനിയർ ക്ലാർക്ക് തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റത്തിന് മേൽ ടെസ്റ്റ് സ്പെഷ്യൽ യോഗ്യതയായി പരിഗണിച്ച് വരുന്നില്ല. നിലവിൽ 50 വയസ്സ് പൂർത്തിയായ പഞ്ചായത്ത് വകു പ്പിലെ ജീവനക്കാർക്ക് മേൽ വ്യവസ്ഥ നിലനിൽക്കുന്നതിനാൽ കെ.എസ് & എസ്.എസ്.ആർ. ഭാഗം II, ചട്ടം 13 ബി-യുടെ ആനുകൂല്യം ലഭിക്കുന്നില്ല. ഇത് കാരണം ടെസ്റ്റ് യോഗ്യത നേടാത്ത 50 വയസ്സ പൂർത്തിയാക്കിയ ക്ലാർക്കുമാർ സീനിയർ ക്ലാർക്ക് തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം ലഭിക്കാതെ വിരമി ക്കുന്ന അവസ്ഥയാണ്. പരാമർശം 1 പ്രകാരമുള്ള കേരള പഞ്ചായത്ത് സബോർഡിനേറ്റ് സർവ്വീസ് റൂൾസ് 1994 ചട്ടങ്ങളിലെ ചട്ടം 9-ൽ ഇളവ് നൽകി 50 വയസ്സ് പൂർത്തിയാക്കിയ ക്ലാർക്കുമാർക്ക് സീനിയർ ക്ലാർക്ക് തസ്തികയിലേക്ക് സ്ഥാനക്കയറ്റം അനുവദിക്കുന്നതിന് ഒരു എക്സസിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട പരാ മർശം 2 പ്രകാരം പഞ്ചായത്ത് ഡയറക്ടർ സർക്കാരിൽ ശുപാർശ സമർപ്പിച്ചു. മേൽ വിഷയം സർക്കാർ വിശദമായി പരിശോധിച്ചു. കെ.എസ്. & എസ്.എസ്.ആർ. ഭാഗം II, ചട്ടം 13 ബി പ്രകാരം മറ്റ് വകുപ്പുകളിലെ ജീവനക്കാർക്ക് ലഭിക്കുന്ന പരിരക്ഷ പഞ്ചായത്ത് വകുപ്പിലെ ജീവന ക്കാർക്ക് ലഭിക്കുന്നില്ല എന്നതും പഞ്ചായത്ത് ഡയറക്ടറുടെ ശുപാർശയും പരിഗണിച്ച പരാമർശം 1 പ്രകാ രമുള്ള കേരള പഞ്ചായത്ത് സബോർഡിനേറ്റ് സർവ്വീസ് റൂൾസ് 1994 ചട്ടങ്ങളിലെ ചട്ടം 9-ൽ ഉൾക്കൊള്ളി ച്ചിട്ടുള്ള പരീക്ഷകൾ “സ്പെഷ്യൽ ക്വാളിഫിക്കേഷൻ ടെസ്റ്റ് എന്നതിൽ നിന്നും ഒഴിവാക്കി "നിർബന്ധിത വകുപ്പതല പരീക്ഷ' എന്നാക്കി ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. ഇക്കാര്യം വിശേഷാൽ ചട്ടത്തിൽ ഇത് സംബന്ധിച്ചു ഭേദഗതി നടപടിക്രമം പാലിച്ച് പ്രത്യേകമായി ഉൾക്കൊള്ളിക്കുന്നതാണ്. കുടുംബശ്രീ സംഘടനാ സംവിധാനം - ഭരണസമിതി തെരഞ്ഞെടുപ്പ് - പട്ടികജാതി വിഭാഗക്കാർക്ക് സംവരണം ചെയ്ത സി.ഡി.എസുകളിൽ ചെയർപേഴ്സസൺ, വൈസ് ചെയർപേഴ്സസൺ സ്ഥാനങ്ങൾ സംവരണം ചെയ്ത ഉത്തരവിനെ സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഐ.എ.) വകുപ്പ്, സ.ഉ (പി) നം.226/2014/തസ്വഭവ TVPM, dt. 18-12-14) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - കുടുംബശ്രീ സംഘടനാ സംവിധാനം - ഭരണസമിതി തെരഞ്ഞെടുപ്പ് - പട്ടികജാതി വിഭാഗക്കാർക്ക് സംവരണം ചെയ്ത സി.ഡി.എസുകളിൽ ചെയർപേഴ്സസൺ, വൈസ് ചെയർപേഴ്സൺ സ്ഥാനങ്ങൾ സംവരണം ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: (1) സ.ഉ. (പി) നം. 324/2011/തസ്വഭവ 27-12-2011-ലെ ഉത്തരവ്. (2) സ.ഉ (പി) നം. 11/2012/തസ്വഭവ 13-01-2012-ലെ ഉത്തരവ്. (3) സ.ഉ. (പി) നമ്പർ 198/2014/തസ്വഭവ 13-11-2014-ലെ ഉത്തരവ്. (4) സ.ഉ (പി) നം. 214/2014/തസ്വഭവ 27-12-2014-ലെ ഉത്തരവ്. (5) കുടുംബശ്രീ എക്സസിക്യൂട്ടീവ് ഡയറക്ടറുടെ 06-12-2014-ലെ കെ.എസ്.എം. 7375/2008 നമ്പർ കത്ത്. ഉത്തരവ് പരാമർശം ഒന്ന് പ്രകാരം കുടുംബശ്രീ ത്രിതല സംഘടനാ തെരഞ്ഞെടുപ്പിൽ സി.ഡി.എസ്സ്. ചെയർ പേഴ്സൺ സ്ഥാനത്തേക്ക് പട്ടികജാതി/പട്ടികവർഗ്ഗ സംവരണം സംബന്ധിച്ച ഉത്തരവായിരുന്നു. പരാമർശം രണ്ട് പ്രകാരം പട്ടികജാതി വിഭാഗക്കാർക്ക് സംവരണം ചെയ്ത സി.ഡി.എസ്സുകളിൽ ചെയർപേഴ്സസൺ, വൈസ് ചെയർപേഴ്സൺ, സ്ഥാനങ്ങൾ സംവരണം ചെയ്ത് ഉത്തരവായിരുന്നു. പരാമർശം മൂന്ന് സർക്കാർ ഉത്തരവ് പ്രകാരം പുതുക്കിയ ബൈലോ ഭേദഗതി അംഗീകരിച്ച് ഉത്തരവായിരുന്നു. പരാമർശം നാല സർക്കാർ ഉത്തരവ് പ്രകാരം കുടുംബശ്രീ സി.ഡി.എസ്സ്. തെരഞ്ഞെടുപ്പ് നടപടി ചട്ടങ്ങൾ അംഗീകരിച്ച ഉത്തരവായിരുന്നു. കുടുംബശ്രീ ത്രിതല സംഘടനാ തെരഞ്ഞെടുപ്പിൽ എസ്.സി./.എസ്.ടി. വിഭാഗ ങ്ങൾക്കായി സി.ഡി.എസ്സുകളിൽ ചെയർപേഴ്സസൺ, വൈസ് ചെയർപേഴ്സൺ സ്ഥാനങ്ങളിലേക്ക് റൊട്ടേ ഷൻ അടിസ്ഥാനത്തിൽ സ്റ്റlരണറ് ചെയ്യുന്നതിനായി സമർപ്പിച്ച പ്രൊപ്പോസൽ അംഗീകരിക്കണമെന്ന് കുടുംബശ്രീ എക്സസിക്യൂട്ടീവ് ഡയറക്ടർ പരാമർശം അഞ്ച് പ്രകാരം സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. (2) സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. ആയതിന്റെ അടിസ്ഥാനത്തിൽ ഇതോടൊപ്പമുള്ള അനുബന്ധം ഒന്നിൽ എസ്.സി. വിഭാഗങ്ങൾക്കായും (ഗ്രാമം), അനുബന്ധം രണ്ടിൽ എസ്.ടി. വിഭാഗ ങ്ങൾക്കായും (ഗ്രാമം), അനുബന്ധം മൂന്നിൽ നഗരപ്രദേശങ്ങളിൽ സംവരണം ചെയ്തിട്ടുള്ള സി.ഡി. എസ്സുകൾക്കായുമുള്ള പട്ടികകൾക്ക് അംഗീകാരം നൽകി ഉത്തരവാകുന്നു.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ