Panchayat:Repo18/vol2-page1039

From Panchayatwiki

മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ 125-ാം ജന്മവാർഷികം - 2015-16 വാർഷിക പദ്ധതിയിൽ എല്ലാ വാർഡുകളിലും ഏറ്റവും അർഹരായ ഒരു കുടുംബത്തിന് ഭവന നിർമ്മാണ ധനസഹായമായി 2 ലക്ഷം രൂപ പ്ലാൻ ഫണ്ടിൽ നിർബന്ധമായും നീക്കിവയ്ക്കുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.ബി.) വകുപ്പ്, സഉ(സാധാ)നം.3258/14/തസ്വഭവ, TVPM, dt, 09-12-14) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ 125-ാം ജന്മവാർഷികം - 2015-16 വാർഷിക പദ്ധതിയിൽ എല്ലാ വാർഡുകളിലും ഏറ്റവും അർഹരായ ഒരു കുടും ബത്തിന് ഭവന നിർമ്മാണ ധനസഹായമായി 2 ലക്ഷം രൂപ പ്ലാൻ ഫണ്ടിൽ നിർബന്ധമായും നീക്കി വെയ്തക്കേണ്ടതാണ് എന്ന് - ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ 12.11.2014-ലെ 2.3 നമ്പർ തീരുമാനം. ഉത്തരവ് പരാമർശ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ, മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ 125-ാം ജന്മവാർഷികം പ്രമാണിച്ച് 2015-16 വാർഷിക പദ്ധതിയിൽ എല്ലാ വാർഡുകളിലും ഏറ്റവും അർഹ രായ ഒരു കുടുംബത്തെ കണ്ടെത്തി അവർക്ക് ജവഹർലാൽ നെഹ്റു ജയന്തി ഭവന നിർമ്മാണ ധനസഹാ യമായി 2,00,000/- (രണ്ട് ലക്ഷം രൂപ) വീതം നൽകേണ്ടതാണെന്നും ആയതിന് ആവശ്യമായ തുക എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അവരുടെ പ്ലാൻ ഫണ്ടിൽ നീക്കിവയ്ക്കക്കേണ്ടതാണെന്നും ആയതിലേ ക്കായി നിലവിലുള്ള മാനദണ്ഡങ്ങൾ പ്രകാരം ഭവന നിർമ്മാണത്തിനായി വാർഡ് തലത്തിൽ തയ്യാറാ ക്കുന്ന ഗുണഭോക്ത്യ ലിസ്റ്റിലെ സീനിയോറിറ്റി ക്രമം പാലിക്കേണ്ടതാണെന്നും ഇതിനാൽ ഉത്തരവാകുന്നു. ഗ്രാമപഞ്ചായത്തുകളുടെ തെരുവു വിളക്കുകളുടെ മെയിന്റനൻസ് നടത്തുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സ.ഉ (സാധാ)നം. 3287/2014/തസ്വഭവ. TVPM, dt.11-12-14) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ഗ്രാമപഞ്ചായത്തുകളുടെ തെരുവു വിളക്കുകളുടെ മെയിന്റെ നൻസ് നടത്തുന്നതിന് നിർദ്ദേശങ്ങൾ നൽകി - ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 19.11.2014-ലെ സംസ്ഥാന തല കോ-ഓർഡിനേഷൻ സമിതിയുടെ 2.5 നമ്പർ തീരുമാനം. ഉത്തരവ് പരാമർശ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാന പ്രകാരം ഗ്രാമപഞ്ചായത്തുകളിലെ തെരുവു വിള ക്കുകളുടെ മെയിന്റനൻസിന് അടാട്ട് ഗ്രാമപഞ്ചായത്തിലെ മാതൃക അവലംബിക്കാവുന്നതാണെന്നും നട പടി സ്വീകരിക്കാൻ താൽപ്പര്യമുള്ള ഗ്രാമപഞ്ചായത്തുകളുടെ പ്രൊപ്പോസലുകൾ പരിശോധിച്ച് അനുമതി നൽകുന്നതിന് പഞ്ചായത്ത് ഡയറക്ടറെ ചുമതലപ്പെടുത്തിയും ഉത്തരവ് പുറപ്പെടുവിക്കുന്നു. കേരള പഞ്ചായത്ത് സബോർഡിനേറ്റ് സർവ്വീസ് റുൾസ് 1994 ചട്ടങ്ങളിലെ ചട്ടം 9-ൽ ഉൾക്കൊള്ളിച്ചിട്ടുള്ള പരീക്ഷകൾ “സ്പെഷ്യൽ ക്വാളിഫിക്കേഷൻ’ ടെസ്റ്റ എന്നതിൽ നിന്നും ഒഴിവാക്കി "നിർബന്ധിത വകുപ്പ് തല പരീക്ഷ' എന്നാക്കി ഭേദഗതി ചെയ്ത് ഉത്തരവ് (തദ്ദേശസ്വയംഭരണ (ഇ.പി.എ) വകുപ്പ്, സഉ(സാധാ)നം.224/2014/തസ്വഭവ. TVPM, dt.12-12-14) സംഗ്രഹം:-തദ്ദേശസ്വയംഭരണ വകുപ്പ് - ജീവനക്കാര്യം - കേരള പഞ്ചായത്ത് സബോർഡിനേറ്റ് സർവ്വീസ് റൂൾസ് 1994 ചട്ടങ്ങളിലെ ചട്ടം 9-ൽ ഉൾക്കൊള്ളിച്ചിട്ടുള്ള പരീക്ഷകൾ 'സ്പെഷ്യൽ ക്വാളിഫി ക്കേഷൻ ടെസ്റ്റ് എന്നതിൽ നിന്നും ഒഴിവാക്കി "നിർബന്ധിത വകുപ്പ് തല പരീക്ഷ' എന്നാക്കി ഭേദഗതി പെന്റ് ഉത്ത് പുറപ്പെടുവിക്കുന്നു. പരാമർശം: 1. "16.6.1994-ലെ സ.ഉ.(പി) 151/94/എൽ.എ.ഡി. ഉത്തരവ് 2. പഞ്ചായത്ത് ഡയറക്ടറുടെ 23.10.2014-ലെ ഇ8-35016/10 നമ്പർ കത്ത് ഉത്തരവ് കേരള പഞ്ചായത്ത് സബോർഡിനേറ്റ് സർവ്വീസ് റൂൾസ് 1994 ചട്ടങ്ങളിലെ ചട്ടം 9-ൽ എം.ഒ.പി. അക്കൗണ്ടന്റ് ടെസ്റ്റ് ലോവർ, പഞ്ചായത്ത് ടെസ്റ്റ് എന്നീ പരീക്ഷകൾ തുടർസ്ഥാനക്കയറ്റങ്ങൾക്കുള്ള സ്പെഷ്യൽ ക്വാളിഫിക്കേഷൻ ടെസ്റ്റ് ആയിട്ടാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. എന്നാൽ കെ.എസ്. & എസ്. എസ്.ആർ. ഭാഗം II, ചട്ടം 13 ബി പ്രകാരം 50 വയസ്സ് പൂർത്തിയായവർക്ക് സ്പെഷ്യൽ റൂളുകളിൽ ഒരു അനിവാര്യയോഗ്യതയായി നിർണ്ണയിച്ചിട്ടുള്ളതൊഴികെ, നിർബന്ധിത വകുപ്പുതല പരീക്ഷകൾ പാസ്സാ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ