Panchayat:Repo18/vol2-page1037

From Panchayatwiki

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള മാർഗ്ഗരേഖ കുടുതൽ ഉൾപ്പെടുത്തലുകൾ അംഗീകരിക്കുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശ സ്വയംഭരണ (ഡി.എ) വകുപ്പ്, സ.ഉ (സാധാ) നം.3172/2014/തസ്വഭവ, TVPM, dt, 02-12-14) സംഗ്രഹം:- തദ്ദേശ സ്വയംഭരണ വകുപ്പ് - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള മാർഗ്ഗരേഖ കൂടു തൽ ഉൾപ്പെടുത്തലുകൾ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: 1. 16.11.2013-ലെ സ.ഉ (എം.എസ്) നമ്പർ 362/13/തസ്വഭവ. 2, 13.08.2014-ൽ നടന്ന വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ഇനം നമ്പർ 27 തീരുമാനം. ഉത്തരവ് പരാമർശം (2)-ലെ സി.സി തീരുമാന പ്രകാരം പരാമർശം (1) ഉത്തരവിൽ താഴെ പറയും പ്രകാരമുള്ള ഉൾപ്പെടുത്തലുകൾ അംഗീകരിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു. 1) പരാമർശം (1) ഉത്തരവ് പ്രകാരം കർഷക സംഘങ്ങൾക്ക് കാർഷിക ഉപകരണങ്ങൾ വാങ്ങി നൽകൽ, ക്ഷീര കർഷക സംഘങ്ങൾക്ക് കാലിത്തീറ്റ വിതരണം, മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് ഉപകര ണങ്ങൾ നൽകൽ എന്നിവ ഗ്രാമപഞ്ചായത്തുകളുടെ ചുമതലയാണെങ്കിലും ജില്ലാ, ബ്ലോക്ക് പഞ്ചായത്തു കൾക്ക് സംയുക്ത പ്രോജക്ടായി വിഹിതം നൽകാവുന്നതാണ്. 2) കുടിവെള്ള പദ്ധതി, വൈദ്യുതി ലൈൻ നീട്ടൽ എന്നിവ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളുടെ സമ്മതത്തോടുകൂടി ബ്ലോക്ക് പഞ്ചായത്തുകൾക്ക് ഏറ്റെടുക്കാം. 3) എസ്.സി.പി. റ്റി.എസ്.പി, വനിത ഘടക പദ്ധതി, വൃദ്ധർ - ഭിന്നശേഷിയുള്ളവർ, ശിശുക്കൾ എന്നിവർക്കായുള്ള പദ്ധതി എന്നീ മേഖലകളിൽ ബ്ലോക്ക് പഞ്ചായത്തുകൾക്ക് വ്യക്തിഗത ഗുണഭോക്താ ക്കൾക്ക് ആനുകൂല്യം നൽകാമെങ്കിലും ഗുണഭോക്താക്കളുടെ ലിസ്റ്റ് ഗ്രാമസഭ അംഗീകരിച്ച് ഗ്രാമപഞ്ചാ യത്ത് നൽകുന്നതായിരിക്കണം. 4), ഐ.എ.വൈ. വിഹിതം നിർബന്ധമായും മാറ്റിവച്ചതിനു ശേഷം മാത്രമേ മുകളിൽ പറഞ്ഞ ഏതൊരു പദ്ധതിയും ഏറ്റെടുക്കാൻ പാടുള്ളൂ. പട്ടികജാതി / പട്ടികവർഗ്ഗ വനിതാ ഘടകപദ്ധതി, വൃദ്ധർ, ഭിന്നശേഷിയുള്ളവർ ശിശുക്കൾ എന്നിവർക്കായുള്ള പദ്ധതികൾ ഗ്രാമസഭ അംഗീകരിച്ച ഗുണഭോക്ത്യ ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ജില്ലാ പഞ്ചായത്തുകൾക്കും ഏറ്റെടുക്കാമെന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.ബി.) വകുപ്പ്, on).g(omooupo) (mo.3161/14/Oomoleo TVPM, dt. 02-12-14) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - പട്ടികജാതി / പട്ടികവർഗ്ഗ വനിതാ ഘടകപദ്ധതി, വൃദ്ധർ, ഭിന്നശേഷിയുള്ളവർ, ശിശുക്കൾ എന്നിവർക്കായുള്ള പദ്ധതികൾ ഗ്രാമസഭ അംഗീകരിച്ച ഗുണഭോക്ത്യ ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ജില്ലാ പഞ്ചായത്തുകൾക്കും ഏറ്റെടുക്കാം എന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: 1, 13.03.2014-ലെ വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ 27 നമ്പർ തീരുമാനം. 2. കോഴിക്കോട് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ 16/09/14-ലെ പി 6-600/14 നമ്പർ ᏧᎾᏏᏩᏡYᎤᎧ. 3, 24/09/14-ലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റി യുടെ 3.22 നമ്പർ തീരുമാനം. ഉത്തരവ് പട്ടികജാതി/പട്ടികവർഗ്ഗ വനിതാ ഘടക പദ്ധതി, വൃദ്ധർ, ഭിന്നശേഷിയുള്ളവർ, ശിശുക്കൾ എന്നി വർക്കായുള്ള പദ്ധതികൾ ഗ്രാമസഭ അംഗീകരിച്ച ഗുണഭോക്ത്യ ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ബ്ലോക്ക് പഞ്ചായത്തുകൾക്ക് ഏറ്റെടുക്കാമെന്ന് പരാമർശം (1) പ്രകാരം തീരുമാനിച്ചിരുന്നു. ഈ തീരുമാനം ജില്ലാ പഞ്ചായത്തുകൾക്കും ബാധകമാക്കണമെന്ന് പരാമർശം (2) പ്രകാരം കോഴിക്കോട് ജില്ലാ പഞ്ചായത്ത് അഭ്യർത്ഥിച്ചിരുന്നു. സർക്കാർ ഇക്കാര്യം പരാമർശം (3) പ്രകാരം വിശദമായി പരിശോധിച്ചതിന്റെ അടി സ്ഥാനത്തിൽ മേൽ പദ്ധതികൾ ഗ്രാമസഭ അംഗീകരിച്ച ഗുണഭോക്ത്യ ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ജില്ലാ പഞ്ചായത്തുകൾക്കും ഏറ്റെടുക്കാവുന്നതാണ് എന്ന് ഉത്തരവാകുന്നു.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ