Panchayat:Repo18/vol2-page1036

From Panchayatwiki

1, യന്ത്രങ്ങളുടെ സ്കേസിഫിക്കേഷൻ, ഗുണനിലവാരം, ബ്രാൻഡ്, എന്നിവ നിശ്ചയിക്കുന്നതിന് തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലാ പഞ്ചായത്തിലെ അഗ്രി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ, ഗ്രീൻ ആർമി പ്രതിനിധി, തൃശ്ശൂർ കാർഷിക വിജ്ഞാന കേന്ദ്രത്തിലെ അഗ്രികൾച്ചറൽ എഞ്ചിനീയർ അംഗങ്ങ ളായും പ്രോജക്ടിന്റെ സി.ഇ.ഒ അംഗങ്ങളായും ഒരു സമിതി രൂപീകരിക്കുക. 2. പ്രസ്തുത സമിതി നിശ്ചയിക്കുന്ന ഗുണനിലവാരമുള്ള യന്ത്രങ്ങൾ RAIDCO/KAMCO എന്നീ സഹ കരണ/പൊതു മേഖലാ സ്ഥാപനങ്ങളിൽ നിന്ന് വാങ്ങുന്നതിന് ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്തുകൾക്ക് അനുമതി നൽകുക. 3. ആയതിനാവശ്യമുള്ള തുക പ്രൊജക്ട് ഫണ്ടിൽ നിന്നും ബ്ലോക്ക് പഞ്ചായത്തിന് അനുവദിക്കുന്ന തിന് സി.ഇ.ഒക്ക് അനുമതി നൽകുക. എന്നാൽ ബ്ലോക്ക് പഞ്ചായത്തുകളുടേതല്ലാത്ത ഒരു ടെക്സനിക്കൽ കമ്മിറ്റി തീരുമാനിക്കുന്ന പ്രകാരം യന്ത്രങ്ങൾക്ക് പർച്ചേസ് ഓർഡർ നൽകുന്നതിന് ബ്ലോക്ക് പഞ്ചായത്തുകൾ നിയമപരമായും സാങ്കേതിക വുമായ തടസ്സങ്ങൾ ഉണ്ടാകുന്നതായും കൂടാതെ ബ്ലോക്ക് പഞ്ചായത്തുകൾ അവരുടെ പ്ലാൻ വിഹിത ത്തിൽ നിന്നും എം.കെ.എസ്.പിക്ക് അനുവദിച്ച തുക അവർക്ക് തന്നെ തിരികെ നൽകി നിർവ്വഹിക്കുമ്പോ ഴുണ്ടാകുന്ന ആഡിറ്റ് തടസ്സങ്ങളും കാലതാമസവും പദ്ധതിയുടെ നടത്തിപ്പിനെ കാര്യമായി ബാധിക്കും. എന്നതിനാലും എം.കെ.എസ്.പിക്കാവശ്യമായ കാർഷിക യന്ത്രങ്ങൾ പരാമർശം സർക്കാർ ഉത്തരവ് പ്രകാരം രുപീകരിച്ച സാങ്കേതിക സമിതി സ്പെസിഫിക്കേഷൻ, ഗുണനിലവാരം, ബ്രാൻഡ് എന്നിവ തീരുമാനിച്ച റെയ്ഡ്കോ/കാംകോ എന്നീ സഹകരണ/പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും എം.കെ.എസ്.പിയുടെ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് വാങ്ങി വനിതാലേബർ ബാങ്കുകൾക്ക് നൽകുന്നതിനും ആയതിനുള്ള തുക ലേബർ ബാങ്കുകളുടെ രസീതും പെർഫോമൻസ് സർട്ടിഫിക്കറ്റും വാങ്ങിയ ശേഷം പ്രോജക്ട് ഫണ്ടിന്റെ ബന്ധപ്പെട്ട ഘടകത്തിൽ നിന്നും അനുവദിക്കുന്നതിന് സി.ഇ.ഒയ്ക്ക് അനുമതി നൽകുന്നതിനും ഉത്തരവാകണമെന്ന് സൂചന(4)-ലെ കത്ത് പ്രകാരം ചീഫ് എക്സസിക്യൂട്ടീവ് ഓഫീസർ അഭ്യർത്ഥിച്ചിരുന്നു. 2. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ എം.കെ.എസ്.പി.യ്ക്കാവ ശ്യമായ കാർഷിക യന്ത്രങ്ങൾ പരാമർശ സർക്കാർ ഉത്തരവ് പ്രകാരം രൂപീകരിച്ച സാങ്കേതിക സമിതി സ്പെസിഫിക്കേഷൻ, ഗുണനിലവാരം, ബ്രാൻഡ് എന്നിവ തീരുമാനിച്ച റെയ്ക്ക്ഡ്കോ/കാംകോ എന്നീ സഹ കരണ/പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും എം.കെ.എസ്.പിയുടെ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ വാങ്ങി വനിതാ ലേബർ ബാങ്കുകൾക്ക് നൽകുന്നതിനും ആയതിനുള്ള തുക ലേബർ ബാങ്കകളുടെ രസീതും പെർഫോമൻസ് സർട്ടിഫിക്കറ്റും വാങ്ങിയശേഷം പ്രോജക്ട് ഫണ്ടിന്റെ ബന്ധപ്പെട്ട ഘടകത്തിൽ നിന്നും അനുവദിക്കുന്നതിന് സി.ഇ.ഒയ്ക്ക് അനുമതി നൽകി ഉത്തരവാകുന്നു. കുടുംബശ്രീ സി.ഡി.എസ്. തെരഞ്ഞെടുപ്പ് നടപടി ചട്ടങ്ങൾ - അംഗീകരിച്ചതിനെ സംബന്ധിച്ച് ഉത്തരവ് (തദ്ദേശസ്വയംഭരണ (ഐ.എ.) വകുപ്പ്, സ.ഉ.(പി) നം.214/2014/തസ്വഭവ TVPM, dt. 27-11-14) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - കുടുംബശ്രീ സി.ഡി.എസ്. തെരഞ്ഞെടുപ്പ് നടപടി ചട്ട ങ്ങൾ - അംഗീകരിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: (1) 08-08-2008-ലെ സ.ഉ (പി) നം.222/2008/തസ്വഭവ നമ്പർ ഉത്തരവ്. (2) 13-10-2008-ലെ സ.ഉ (പി) നം. 272/2008/തസ്വഭവ നമ്പർ ഉത്തരവ്. (3) 13-11-2014-ലെ സ.ഉ. (പി) നം. 198/2014/തസ്വഭവ നമ്പർ ഉത്തരവ്. (4) കുടുംബശ്രീ എക്സസിക്യൂട്ടീവ് ഡയറക്ടറുടെ 20-10-2014-ലെയും 12-11-2014 -ലെയും കെ.എസ്.എം/7375/2008/നമ്പർ കുറിപ്പ്. ഉത്തരവ് പരാമർശം (1) ഉത്തരവ് പ്രകാരം കുടുംബശ്രീ കമ്മ്യൂണിറ്റി ഡെവലപ്പമെന്റ് സൊസൈറ്റിയുടെ ബൈലോ അംഗീകരിച്ചും പരാമർശം (3) ഉത്തരവു പ്രകാരം പ്രസ്തുത ബൈലോ പരിഷ്കരിച്ചും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പരാമർശം (2)-ലെ ഉത്തരവ് പ്രകാരം തെരഞ്ഞെടുപ്പ് മാർഗ്ഗരേഖയ്ക്ക് സർക്കാർ അംഗീകാരം നൽകിയിരുന്നു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പരാമർശം (4)-ലെ കുറിപ്പുകളി ലൂടെ കുടുംബശ്രീ സംഘടനാ സംവിധാനത്തിൽ മൂന്ന് വർഷത്തിലൊരിക്കൽ തെരഞ്ഞെടുപ്പ OOSO3(OO)68 തായിട്ടുണ്ടെന്നും ആയതിനാൽ ടി കുറിപ്പിനോടൊപ്പമുള്ള സി.ഡി.എസ്. തെരഞ്ഞെടുപ്പ് നടപടി ചട്ടങ്ങൾ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കണമെന്നും സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. (2) സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. ആയതിന്റെ അടിസ്ഥാനത്തിൽ അനുബന്ധമായി ചേർത്തിരിക്കുന്ന, കുടുംബശ്രീ സി.ഡി.എസ് തെരഞ്ഞെടുപ്പ് നടപടി ചട്ടങ്ങൾ അംഗീകരിച്ച ഉത്തരവ് പുറ പ്പെടുവിക്കുന്നു.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ