Panchayat:Repo18/vol2-page1035

From Panchayatwiki

4) കൂടാതെ സംസ്ഥാന ധനകാര്യ (ബഡ്ജറ്റ്-ജെ) വകുപ്പ് ഓരോ സാമ്പത്തിക വർഷത്തേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ട്രഷറി റിക്കൺസിലിയേഷൻ നടത്തിയ വരവുചെലവു കണക്കുകളെ സംബന്ധിച്ച വിവരങ്ങൾ എല്ലാ വർഷവും ഒക്ടോബർ മാസത്തിൽ നിർദ്ദിഷ്ട മാതൃകയിൽ ഓൺലൈ നായി ശേഖരിക്കുന്നുണ്ട്. ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ് പ്രസ്തുത കണക്കുകൾ ഓൺലൈനായി തന്നെ പരിശോധിക്കുന്നുമുണ്ട്. 5) ഇൻഫർമേഷൻ കേരള മിഷന്റെ “സാംഖ്യ", "സുലേഖകൾ വഴി ശേഖരിക്കപ്പെടുന്ന കണക്കുവിവ രങ്ങളിലും ധനവകുപ്പ് ശേഖരിക്കുന്നതിലും മേൽ സൂചിത അക്കൗണ്ടസ് റൂളിൽ നിർദ്ദേശിക്കുന്ന "കണ ക്കുകളുടെ സംഗ്രഹം" ഉണ്ടെങ്കിലും മാസാമാസമോ വാർഷികമായോ പ്രസ്തുത സംഗ്രഹങ്ങൾ ഇപ്പോൾ സർക്കാരിന് ലഭ്യമല്ല. ടി റൂൾസിൽ പ്രസ്തുത വിവരങ്ങൾ കാലാകാലങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപ നങ്ങളോ സംസ്ഥാനതലത്തിലോ പ്രസിദ്ധീകരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും അതും നടന്നു കാണു ന്നില്ല. 6) പ്രസ്തുത കണക്കുകളെ സംബന്ധിച്ച നിയമസഭക്ക് മുമ്പാകെയോ അക്കൗണ്ടന്റ് ജനറലിനോ സമയാസമയങ്ങളിൽ വ്യക്തമായ വിവരങ്ങൾ നൽകുവാനും ധനവിനിയോഗ, പദ്ധതി നിർവ്വഹണ അവ ലോകനങ്ങളിൽ പരിശോധിക്കുന്നതിനും ബുദ്ധിമുട്ടും അനുഭവപ്പെടുന്നു. ആയതിനാൽ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും 1) Monthly statements of all Receipts & Payments (including plan schemes & progress reports) 2) Monthly Trial Balance and Financial Statements 3)Annual Financial Statements. എന്നിവ "ഓൺലൈനായി' സമർപ്പിക്കാനും ലോക്കൽ ഫണ്ട് ഓഡിറ്റ് ഡയറക്ടർക്ക് പരിശോധിക്കാനും അവയുടെ സംഗ്രഹീത പ്രസ്താവനകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുവാനും ഒപ്പം മാസാമാസം സർക്കാ രിന് ലഭ്യമാക്കാനും പ്രസ്താവനകൾ മാസാമാസം സമർപ്പിക്കാത്ത സ്ഥാപനങ്ങളുടെ തുടർന്നുള്ള ധന വിനിയോഗം നിയന്ത്രിക്കാനും കഴിയുന്ന സോഫ്റ്റ്വെയർ വിന്യാസം ഇൻഫർമേഷൻ കേരള മിഷന്റെയും ധനവകുപ്പിന്റെയും സോഫ്റ്റ്വെയറുകളെയും പ്രവർത്തനങ്ങളെയും ആവശ്യമായ രീതിയിൽ പുനഃ സംയോജിപ്പിച്ചുകൊണ്ട് ഒരുക്കാൻ ഇൻഫർമേഷൻ കേരള മിഷനോട് നിർദ്ദേശിക്കുന്നു. 7) നഗരകാര്യ, പഞ്ചായത്ത്, ഗ്രാമ വികസന, ടൗൺ ആന്റ് കൺട്രി പ്ലാനിംഗ് വകുപ്പുകളുടെയും KSUDP, KLGSDP, കുടുംബശ്രീ തുടങ്ങി തദ്ദേശസ്വയംഭരണ വകുപ്പുകളിലുള്ള മറ്റ് എല്ലാ സ്ഥാപനങ്ങളു ടെയും ഇത്തരം സാമ്പത്തികകാര്യ, പദ്ധതി നിർവ്വഹണ കണക്ക് വിവരങ്ങൾ (Plan & Non-Plan) ഓൺ ലൈനായി തൽസമയം ലഭ്യമാകുന്ന സംവിധാനവും ഒരുക്കാനും അവയുടെ മാസംതോറുമുള്ള സംഗ്രഹീത പ്രസ്താവനകൾ ഓൺലൈനായും ഇ-മെയിലായും സർക്കാരിന് ലഭ്യമാക്കാനും ഇൻഫർമേഷൻ കേരള മിഷനോട് നിർദ്ദേശിച്ച് ഉത്തരവാകുന്നു. 8) മേൽ പ്രവർത്തനങ്ങൾ ഇൻഫർമേഷൻ കേരള മിഷൻ, 2015 മാർച്ച് ഒന്നിനകം പൂർത്തീകരിക്കേണ്ട (O)O6ΥY). മഹിളാ കിസാൻ ശാക്തീകരണ പരിയോജന വനിതാ ലേബർ ബാങ്ക് - പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ പുതിയ കാർഷിക യന്ത്രങ്ങൾ വാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ ഭേദഗതി സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.ഡി) വകുപ്പ്, സഉ(സാധാ)നം. 3105/2014/തസ്വഭവ.തിരുതീയതി: 27-11-2014) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ - മഹിളാ കിസാൻ ശാക്തീകരണ പരിയോജന വനിതാ ലേബർ ബാങ്ക് - പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ പുതിയ കാർഷിക യന്ത്രങ്ങൾ വാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1, 29-1-2014-ലെ സ.ഉ. (സാധാ) നം. 276/14/തസ്വഭവ നമ്പർ ഉത്തരവ്. 2. കേന്ദ്രഗ്രാമവികസന വകുപ്പിന്റെ 28-7-2014-ലെ K-11034/39/2011/MKSP/Kel. നമ്പർ കത്ത്. 3, 24-9-2014-ൽ പ്രിൻസിപ്പൽ സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്റ്റേറ്റ് ലെവൽ കൺസൾട്ടേറ്റീവ് കമ്മിറ്റി തീരുമാനം. 4. ചീഫ് എക്സസിക്യൂട്ടീവ് ഓഫീസർ, മഹിളാ കിസാൻ ശാക്തീകരണ പരിയോജനയുടെ 20-10-2014-ലെ 239/എം.കെ.എസ്.പി/കോംപ്റ്റ/പി.എം.യു/2014 നമ്പർ കത്ത് ഉത്തരവ് സംസ്ഥാനത്തെ തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നെൽകൃഷി പുനരുദ്ധാരണത്തിനുള്ള ബ്ലോക്ക തല ലേബർ ബാങ്കിന് പുതിയ യന്ത്രസാമഗ്രികൾ വാങ്ങുന്നതിന് പരാമർശ സർക്കാർ ഉത്തരവ് പ്രകാരം താഴെപറയുന്ന വ്യവസ്ഥകളോടെ അനുമതി നൽകിയിരുന്നു.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ