Panchayat:Repo18/vol2-page1033

From Panchayatwiki

ഗ്രാമന്യായാലയങ്ങൾ തുടങ്ങുന്നതിന് ബ്ലോക്ക് പഞ്ചായത്തുകളുടെ കെട്ടിടങ്ങൾ ഉടമസ്ഥാവകാശം ഗ്രാമ വികസന വകുപ്പിൽ നിലനിർത്തിക്കൊണ്ട് പൊസഷൻ ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.ഡി) വകുപ്പ്, സ.ഉ.(സാധാ) 3016/14/തസ്വഭവ.തിരുതീയതി: 20-11-2014) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ഗ്രാമന്യായാലയങ്ങൾ തുടങ്ങുന്നതിന് ബ്ലോക്ക് പഞ്ചായ ത്തുകളുടെ കെട്ടിടങ്ങൾ ഉടമസ്ഥാവകാശം ഗ്രാമ വികസന വകുപ്പിൽ നിലനിർത്തിക്കൊണ്ട് പൊസഷൻ ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: 1 സ.ഉ.(കൈ) 86/2011/ആഭ്യന്തരം തീയതി 01.03.2011 2, 28.06.2014-ന് ആഭ്യന്തരവും വിജിലൻസും വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗതീരുമാനം. 3. ഗ്രാമവികസന കമ്മീഷണറുടെ 01.09.2014-ലെ 4902/ജെ.ആർ.വൈ.2/2013/.സി.ആർ.ഡി നമ്പർ കത്ത്. ഉത്തരവ് പരാമർശം ഒന്ന് പ്രകാരം അനുമതി നൽകിയ ഗ്രാമന്യായാലയങ്ങൾ ആരംഭിക്കുന്നതിന് തെരഞ്ഞെ ടുത്ത 30 ബ്ലോക്ക് പഞ്ചായത്തുകളിലെ എട്ട് ബ്ലോക്ക് പഞ്ചായത്തുകളിൽ ഗ്രാമന്യായാലയങ്ങൾ തുടങ്ങു വാൻ കെട്ടിടം ലഭ്യമാണെന്ന് ഗ്രാമവികസന കമ്മീഷണർ അറിയിച്ചിട്ടുണ്ട്. നിലവിൽ കെട്ടിട സൗകര്യ മുള്ള 8 ബ്ലോക്കുകളായ പാറശ്ശാല, ചടയമംഗലം, കഞ്ഞിക്കുഴി, പാമ്പാടി, നെടുങ്കണ്ടം, പഴയന്നൂർ, കൊടു വള്ളി, ഇരിട്ടി എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലെ കെട്ടിടങ്ങൾ ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറു ന്നതിന് തീരുമാനമെടുത്തതിന്റെ അടിസ്ഥാനത്തിൽ മേൽ പ്രതിപാദിച്ച 8 ബ്ലോക്ക് പഞ്ചായത്തിലെ നില വിൽ സൗകര്യമുള്ള കെട്ടിടങ്ങളുടെ ഉടമസ്ഥത ഗ്രാമവികസന വകുപ്പിൽ നിലനിർത്തി ഗ്രാമന്യായാലയം തുടങ്ങുന്ന ആവശ്യത്തിന് കെട്ടിടത്തിന്റെ പൊസഷൻ മാത്രം ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറി ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണെന്ന് ഗ്രാമവികസന കമ്മീഷണർ പരാമർശം മൂന്ന് പ്രകാരം സർക്കാരി നോടഭ്യർത്ഥിച്ചിരിക്കുന്നു. 2. സർക്കാർ ഇക്കാര്യം പരിശോധിച്ചു. ഗ്രാമവികസന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള നിലവിൽ സൗക ര്യമുള്ള താഴെ പറയുന്ന സ്ഥലങ്ങളിലെ എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലെ കെട്ടിടങ്ങളുടെ ഉടമസ്ഥത ഗ്രാമവികസന വകുപ്പിൽ നിലനിർത്തി ഗ്രാമന്യായാലയം തുടങ്ങുന്ന ആവശ്യത്തിലേക്ക് കെട്ടിടത്തിന്റെ പൊസഷൻ മാത്രം ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറി ഉത്തരവ് പുറപ്പെടുവിക്കുന്നു. കമനമ്പർ ബ്ലോക്ക് (A) s Alo eilę 1 പാറശ്ശാല പാറശ്ശാല തിരുവനന്തപുരം 2 oISQO2)OCOAJo o jSQO)O)OCUDAJo കൊല്ലം 3 കഞ്ഞിക്കുഴി കഞ്ഞിക്കുഴി ആലപ്പുഴ 4 പാമ്പാടി α IOα)IOS) കോട്ടയം 5 നെടുങ്കണ്ടം നെടുങ്കണ്ടം ഇടുക്കി 6 പഴയന്നുർ GBo Jo Jd806) (O തൃശ്ശൂർ 7 കൊടുവള്ളി താമരശ്ശേരി കോഴിക്കോട് 8 ഇരിട്ടി ഇരിട്ടി കണ്ണൂർ കുടുംബശ്രീ - സർക്കാർ വകുപ്പുകളിലെ അച്ചടി ജോലികൾ സഹകരണ പ്രസ്സുകൾക്ക് നൽകുന്നതുപോലെ കുടുംബശ്രീ മൈക്രോ സംരംഭങ്ങളായ പിന്റിംഗ് യുണിറ്റുകൾക്കു കൂടി നൽകുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഐ.എ) വകുപ്പ്, സ.ഉ.(കൈ) നം. 208/2014/തസ്വഭവ.തിരുതീയതി: 21-11-2014) സംഗ്രഹം:- (0)ന്ദ്രu0I\്വയംഭരണ വകുപ്പ് - കുടുംബശ്രീ - സർക്കാർ വകുപ്പുകളിലെ അച്ചടി ജോലി കൾ സഹകരണ പ്രസ്സുകൾക്ക് നൽകുന്നതുപോലെ കുടുംബശ്രീ മൈക്രോ സംരംഭങ്ങളായ പ്രിന്റിംഗ് യൂണിറ്റുകൾക്കു കൂടി നൽകുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: 1. സ്വാതി ഓഫ്സെറ്റ്, പ്രിന്റിംഗ്സ് പ്രസ്സ്, ചെമ്മനാട്, കാസർഗോഡ് സെക്രട്ടറിയുടെ 22.04.2013-ലെ കത്ത് 2. കുടുംബശ്രീ എക്സസിക്യൂട്ടീവ് ഡയറക്ടറുടെ 14.07.2013-ലെ കെ.എസ്./കെ/4203 നമ്പർ കത്ത്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ