Panchayat:Repo18/vol2-page1006

From Panchayatwiki

5. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഫ്ളക്സ് ബോർഡുകൾ സ്ഥാപിക്കാൻ അനുമതി നൽകുമ്പോൾ അനുവദിക്കപ്പെട്ട കാലാവധി, അപേക്ഷകന്റെ പേര്, ലൈസൻസ് നമ്പർ എന്നിവ പരസ്യത്തിൽ പ്രദർശിപ്പി ക്കണം എന്ന വ്യവസ്ഥ ഉൾപ്പെടുത്തേണ്ടതാണ്. ആവശ്യമായ പക്ഷം ബന്ധപ്പെട്ട ചട്ടങ്ങളിൽ ഈ വ്യവ സ്ഥ ഉൾപ്പെടുത്തേണ്ടതാണ്. 6, ഫ്ളക്സ് ബോർഡുകൾ പ്രദർശിപ്പിക്കാൻ അനുയോജ്യമായ സ്ഥലങ്ങൾ മുൻകൂട്ടി നിശ്ചയിച്ച് അവിടെ മാത്രമേ അവ പ്രദർശിപ്പിക്കാൻ അനുമതി നൽകാൻ പാടുള്ളൂ. അനുമതിയില്ലാത്ത മേഖലകളിലും നിരോ ധിത മേഖലകളിലും കാലാവധിക്കു ശേഷവും പ്രദർശിപ്പിക്കുന്ന ഫ്ളക്സ് ബോർഡുകൾ ചട്ടപ്രകാരം നീക്കം ചെയ്യേണ്ടതും വ്യവസ്ഥ ലംഘിച്ചവർക്ക് നിയമാനുസ്യത പിഴ ചുമത്തേണ്ടതുമാണ്. ഇത്തരം കേസു കളിൽ പിന്നീട് ഫ്ളക്സ് ബോർഡുകൾ സ്ഥാപിക്കാൻ അനുമതി നൽകാവുന്നതല്ല. 7, പരസ്യ ഏജൻസികൾ ഫ്ളക്സ് ബോർഡുകൾ സ്ഥാപിക്കുന്നവർക്ക്, അനുമതി നൽകുന്ന വേള യിൽ അവർ സ്ഥാപിക്കുന്ന ഫ്ളക്സ് ബോർഡുകൾ പുനരുപയോഗപ്പെടുത്തുന്നതിന് അവ പരസ്യം നൽകിയ സ്ഥാപനങ്ങളെയോ പ്രിന്റ് ചെയ്ത സ്ഥാപനത്തെയോ തിരികെ ഏൽപ്പിക്കാനുള്ള ചുമതല അപേക്ഷ കരായ പരസ്യ ഏജൻസിക്ക് വ്യവസ്ഥ ചെയ്തതു നൽകേണ്ടതും, പരസ്യ കാലാവധി കഴിഞ്ഞാലുടൻ അപ്ര കാരം ചെയ്യുന്നു എന്നുറപ്പാക്കേണ്ടതുമാണ്. 8, മരത്തിന്റെയോ പൈപ്പിന്റെയോ ചട്ടക്കുട്ടിൽ ഉണ്ടാക്കി റോഡരികുകളിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന ഫ്ളക്സ് ബോർഡുകളും ബാനറുകളും അനുമതി നൽകുമ്പോൾ തണൽ മരങ്ങളിൽ ആണിയടിച്ച പ്രദർശി പ്പിക്കാവുന്നതല്ല. കൂടാതെ റോഡ് ഡിവൈഡറുകളിലും ക്രൈഡവർമാരുടെ കാഴ്ച മറയ്ക്കുന്ന രീതിയിലും പ്രദർശനാനുമതി നൽകരുത്. ഇത് സംബന്ധിച്ച കോടതി വിധിയും നിലവിലുണ്ട്. 9, പ്ലാസ്റ്റിക്സ് മാലിന്യം ശേഖരിക്കുന്ന രീതിയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ശേഖരിക്കുന്ന ഫ്ളക്സ് ബോർഡുകളും ബാനറുകളും മറ്റ് ഫ്ളക്സ് പരസ്യങ്ങളും 2011-ലെ പ്ലാസ്റ്റിക്സ് വേസ്റ്റ് (മാനേ ജ്മെന്റ് & ഹാന്റിലിംഗ്) ചട്ടങ്ങൾ പ്രകാരം നീക്കം ചെയ്യേണ്ടതാണ്. 10, രാഷ്ട്രീയ പാർട്ടികളും പൊതുജനസംഘടനകളും, ട്രേഡ് യൂണിയനുകളും മറ്റ് സ്ഥാപനങ്ങളും ഫ്ളക്സ് ബാനറുകളും/പരസ്യ/പ്രദർശന വസ്തുക്കളും ഒഴിവാക്കുവാനും മലിനീകരണ നിയന്ത്രണത്തിൽ സർക്കാരിന്റെ പ്രവർത്തനങ്ങളോട് സഹകരിക്കുവാനും അഭ്യർത്ഥിക്കാവുന്നതാണ്. 11. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഖരമാലിന്യ നിർമ്മാർജ്ജന നടപടികൾക്ക് ഏറ്റവും വലിയ പ്രതിബന്ധം, പ്ലാസ്റ്റിക്സ് മാലിന്യമാകയാലും വലിപ്പക്കൂടുതലുള്ളവയും, കത്തിച്ചാൽ അപകടകരമായ രാസ വസ്തുക്കൾ നിർഗ്ഗമിക്കുന്നതുമായ ഫ്ളക്സ്സുകൾ കൂടുതൽ പരിസരമലിനീകരണവും പൊതുജനാരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നതിനും ഇടയുള്ളതുമാകയാൽ നിയമാനുസൃതവും പരിസ്ഥിതി സൗഹൃദപര വുമായ പരസ്യ/പ്രചരണ മാർഗ്ഗങ്ങൾ അവലംബിക്കാൻ എല്ലാവരും സന്നദ്ധരാകേണ്ടതാണ്. കുടുംബശ്രീ സംഘടനാ സംവിധാനം പുതുക്കിയ സി.ഡി.എസ്. ബൈലോ ഭേദഗതി അംഗീകരിക്കുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഐ.എ) വകുപ്പ്, സ.ഉ.(പി)നം. 198/201 4/തസ്വഭവ. തിരു.തീയതി. 13-11-2014) സംഗ്രഹം:- തദ്ദേശ സ്വയംഭരണ വകുപ്പ് - കുടുംബശ്രീ സംഘടനാ സംവിധാനം പുതുക്കിയ സിഡി എസ് ബൈലോ ഭേദഗതി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- (1) 18-2-1995-ലെ സ.ഉ.(സാധാനം. 794/1995/തസ്വഭവ നമ്പർ ഉത്തരവ് (2) 8-8-2008-ലെ സ.ഉ.(പി) നം.222/2008/തസ്വഭവ നമ്പർ ഉത്തരവ് (3) 7-10-14-ലെ സ.ഉ.(പി)നം. 170/2014/തസ്വഭവ നമ്പർ ഉത്തരവ് (4) കുടുംബശ്രീ ഗവേണിംഗ് ബോഡിയുടെ 25-6-14-ലെ തീരുമാനം (5) കുടുംബശ്രീ എക്സസിക്യൂട്ടീവ് ഡയറക്ടറുടെ 22-9-14-ലെ കെ.എസ്./എം/3734/2013 നമ്പർ കത്ത് ഉത്തരവ് പരാമർശം (i) ഉത്തരവ് പ്രകാരം കുടുംബശ്രീ കമ്മ്യൂണിറ്റി ഡെവലപ്തമെന്റ് സൊസൈറ്റിയുടെ ബൈലോ അംഗീകരിച്ച് ഉത്തരവായിരുന്നു. പരാമർശം (2), (3) ഉത്തരവുകൾ പ്രകാരം പ്രസ്തുത ബൈലോ പരിഷ്ക രിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കുടുംബശ്രീ ഗവേണിംഗ് ബോഡിയുടെ പരാമർശം (4)-ലെ തീരുമാന ത്തിന്റെ അടിസ്ഥാനത്തിൽ പരിഷ്ക്കരിച്ച ബൈലോ ഭേദഗതി അംഗീകരിക്കണമെന്ന് കുടുംബശ്രീ എക്സസി കൂട്ടീവ് ഡയറക്ടർ പരാമർശം (5)-ലെ കത്തിലുടെ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. 2. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. ആയതിന്റെ അടിസ്ഥാനത്തിൽ അനുബന്ധമായി ചേർത്തിരിക്കുന്ന, കുടുംബശ്രീ കമ്മ്യൂണിറ്റി ഡെവലപ്തമെന്റ് സൊസൈറ്റി (സി.ഡി.എസ്)യുടെ പരിഷ് ക്കരിച്ച ബൈലോയ്ക്ക് ഇതിനാൽ അംഗീകാരം നൽകി ഉത്തരവാകുന്നു.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ