Panchayat:Repo18/vol2-page1005

From Panchayatwiki

5, ഊർജ്ജ്, തദ്ദേശ സ്വയംഭരണ വകുപ്പുകൾ എന്നിവ ഇക്കാര്യത്തിനാവശ്യമായ അതാതു വകുപ്പു മായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആവശ്യമെങ്കിൽ നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കേണ്ടതാണ്. പ്ലാസ്റ്റിക് ഫ്ളക്സ് ബോർഡുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ആർ.സി.) വകുപ്പ്, സ.ഉ.(കൈ)നം. 195/2014/തസ്വഭവ, തിരുതീയതി : 06-11-14) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - പ്ലാസ്റ്റിക്സ് ഫ്ളക്സ് ബോർഡുകൾക്ക് നിയന്ത്രണം ഏർപ്പെ ടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 29-10-2014-ലെ ഇനം 5942-ാം നമ്പരിമ്പേലുള്ള മന്ത്രിസഭാ യോഗത്തിന്റെ നടപടിക്കുറിപ്പുകൾ, 2, 6-11-2014 തീയതിയിലെ സ.ഉ.(കൈ) നം.194/2014 തസ്വഭവ. ഉത്തരവ് പൊതുസ്ഥലങ്ങളിലും പൊതുവീഥികളുടെ വശങ്ങളിലും പരസ്യാർത്ഥം ഫ്ളക്സ് ബോർഡുകൾ പ്രദർശിപ്പിക്കുന്ന പ്രവണത വർദ്ധിച്ചുവരുന്നതു മൂലം പ്ലാസ്റ്റിക്സ് മലിനീകരണം കൊണ്ടുണ്ടാകുന്ന പാരി സ്ഥിതികവും ആരോഗ്യപരവുമായ പ്രശ്നങ്ങൾ രൂക്ഷമാകുന്നതായും, പ്ലാസ്റ്റിക്സ് സംസ്ഥാനത്തെ ഖര മാലിന്യ നിർമ്മാർജ്ജന രംഗത്ത് അപരിഹാര്യമായ പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നതായും സമാന പാരി സ്ഥിതിക/പൊതുജനാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാവുന്ന ഫ്ളക്സ് ബോർഡുകളുടെ ഉപയോഗത്തിൽ നിയന്ത്രണം ഉണ്ടാകേണ്ടിയിരിക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വാഹനാപകടങ്ങൾ ഉണ്ടാകുന്നതിനും പൊതു സ്ഥലങ്ങൾ വികൃതമാക്കപ്പെടുന്നതിനും മണ്ണും ജലവും മലിനമാക്കപ്പെടുന്നതിനും കാരണമാകുന്നത് കൂടാതെ കത്തിച്ചു നശിപ്പിക്കുന്ന വേളയിൽ അപകടകരമാം വിധം വായുമലിനീകരണം ഉണ്ടാക്കുന്നതിനും കാരണമാകയാൽ സംസ്ഥാനത്ത് ഫ്ളക്സ് ബോർഡു കളുടെ അനിയന്ത്രിതമായ ഉപയോഗം നിയന്ത്രിക്കപ്പെടേണ്ടതാണെന്നും, എന്നാൽ വർഷങ്ങളായി ഉപ യോഗത്തിലിരിക്കുന്ന ഫ്ളക്സ് ബോർഡുകൾക്ക്, അതിലേർപ്പെട്ടിരിക്കുന്ന സംരംഭകരുടെയും തൊഴി ലാളികളുടെയും താൽപ്പര്യം കൂടി കണക്കിലെടുത്ത് ഉടനടി പൂർണ്ണ നിരോധനം ഏർപ്പെടുത്താതെ ഘട്ടം ഘട്ടമായി നിയന്ത്രണം ഏർപ്പെടുത്തുവാനും സർക്കാർ തീരുമാനിച്ചു. ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചു കഴിഞ്ഞാൽ സ്ഥാപിച്ചവർ എടുത്ത് മാറ്റാതെ അവ അതേപടി ഉപേക്ഷിക്കപ്പെടുന്ന സാഹചര്യത്തിലും വൈദ്യുത പോസ്സുകൾ, തണൽ മരങ്ങൾ, സർക്കാർ സ്ഥാപന ങ്ങൾക്കു മുന്നിലുള്ള ഫ്ളക്സ് ബോർഡുകളുടെ പ്രദർശനങ്ങൾ, ഫ്ളക്സ്ബോർഡുകളുടെ അവശിഷ്ട ങ്ങൾ ഓടകളിലും ജലാശയങ്ങളിലും എത്തുന്നതുമൂലമുള്ള പ്രശ്നങ്ങളും, മണ്ണിലലിഞ്ഞു ചേരുന്നതല്ലാ ത്തതിനാലുള്ള മലിനീകരണവും, കത്തിച്ചാൽ വിഷവസ്തതുക്കൾ നിർഗ്ഗമിക്കുന്നതും കണക്കിലെടുത്ത് ഫ്ളക്സ് ബോർഡുകളുടെ പ്രദർശനത്തിൽ താഴെ പറയുന്ന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു. 1. നിയമാനുസ്യത അനുമതി കൂടാതെ പരസ്യാവശ്യത്തിനും പ്രചരണത്തിനുമുള്ള ഫ്ളക്സ് ബോർഡു കൾ ഒരു സ്ഥലത്തും പ്രദർശിപ്പിക്കാവുന്നതല്ല. അനധികൃത ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യാൻ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണവകുപ്പ് അധികാരി നടപടി സ്വീകരിക്കേണ്ടതാണ്. 2. സർക്കാർ ചടങ്ങുകളിലും, പരസ്യങ്ങളിലും ഫ്ളക്സ് ബോർഡുകൾ പൂർണ്ണമായും നിരോധിക്കും. ഇത് സർക്കാർ സ്ഥാപനങ്ങൾക്കും ബാധകമായിരിക്കും. 3. പൊതു സ്ഥലങ്ങളിൽ പ്രത്യേക അനുമതി കൂടാതെ ഫ്ളക്സ് ബോർഡുകൾ പ്രദർശിപ്പിക്കുന്നത് കർശനമായി തടയുന്നതാണ്. ട്രാഫിക്സ് തടസ്സം ഉണ്ടാകുന്ന രീതിയിൽ മറ്റു സ്ഥലങ്ങളിൽ ഫ്ളക്സ് ബോർഡു കൾ പ്രദർശിപ്പിക്കാനും അനുമതി നൽകാവുന്നതല്ല. 4. പൊതു നിരത്തിലെ വൈദ്യുതി കാലുകളിൽ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോർഡു കൾ, നോട്ടീസുകൾ, ഫ്ളക്സ് ബോർഡുകൾ, എഴുത്തുകൾ എന്നിവ നീക്കം ചെയ്തതുകൊണ്ട് അവയ്ക്ക് ചുറ്റിലും നിശ്ചിത വലിപ്പത്തിൽ മെറ്റൽ ക്ലാഡിംഗ് സ്ഥാപിച്ച്/പെയിന്റ് ചെയ്ത് വൃത്തിയാക്കി നിശ്ചിത ഫീസ് ഈടാക്കിക്കൊണ്ട് നഗരസഭ/റോഡുകളുടെ പരിപാലന ചുമതലയുള്ളവർ എന്നിവരുടെ അനുമതി യോടെ പരസ്യദാതാക്കളിൽ നിന്ന് നഗരങ്ങളിലെ മാർക്കറ്റ് നിരക്ക് അനുസരിച്ചുള്ള തുക ഈടാക്കിക്കൊണ്ട് പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിനും അവയുടെ പരിപാലനത്തിനും വൈദ്യുതി കാലുകളുടെ ഉടമസ്ഥാ വകാശം കെ.എ.സ്.ഇ.ബി.യിൽ തന്നെ നിക്ഷിപ്തമാക്കി അവരുമായി കരാറിലേർപ്പെട്ടുകൊണ്ട് തുടർനട പടികളെടുക്കുവാൻ ക്ലീൻ കേരള കമ്പനിയെ പരാമർശം (2) സർക്കാർ ഉത്തരവ് പ്രകാരം അധികാരപ്പെടു ത്തിയിട്ടുണ്ട്. ഈ വിധത്തിൽ പരസ്യങ്ങൾ സ്ഥാപിക്കുവാൻ താൽപര്യമുള്ളവർക്ക് ക്ലീൻ കേരള കമ്പനിയെ നേരിട്ട് സമീപിക്കുന്നതിനും അവരുടെ വ്യവസ്ഥകൾ പ്രകാരം പരസ്യ ബോർഡുകൾ/നോട്ടീസുകൾ എന്നിവ സ്ഥാപിക്കുന്നതിനും അനുമതി നൽകാവുന്നതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ