Panchayat:Repo18/vol2-page1002

From Panchayatwiki

പാസാക്കി ആദ്യം അറിയിക്കുന്നതുമായ 120 ഗ്രാമപഞ്ചായത്തുകളിലായിരിക്കും ഉപകേന്ദ്രങ്ങൾ നിർമ്മി ക്കുക എന്നും ടി ആവശ്യത്തിനായി ഗ്രാമപഞ്ചായത്ത് വിഹിതമായ 2,60,000/- രൂപ തനത് ഫണ്ടിൽ നിന്നോ വികസന ഫണ്ടിൽ നിന്നോ പദ്ധതി ആസൂത്രണ നടപടിക്രമങ്ങൾ പാലിച്ച് ദേശീയ ആരോഗ്യ ദൗത്യം ഫണ്ടിലേക്ക് 2014-15 സാമ്പത്തിക വർഷത്തിൽ മുൻകൂറായി അടയ്ക്കുവാൻ ഗ്രാമപഞ്ചായത്തുകൾക്ക് അനുവാദം നൽകണമെന്ന് സൂചന (4)-ലെ കത്ത് പ്രകാരം ആവശ്യപ്പെട്ടിരിക്കുന്നു. 4. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. സൂചന (5) പ്രകാരം പ്രാഥമികാരോഗ്യ കേന്ദ്ര ങ്ങൾക്ക് ഉപകേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് മതിപ്പ് ചെലവിന്റെ 20% വരുന്ന 2,60,000/- (രണ്ടുലക്ഷത്തി അറുപതിനായിരം രൂപ മാത്രം) ഉപയേന്ദ്രം നിർമ്മിക്കാൻ സ്ഥലം ഉള്ളതും കമ്മിറ്റി തീരുമാനം ആദ്യം അറി യിക്കുന്ന 120 എണ്ണത്തിലുൾപ്പെടുന്നതുമായ ഗ്രാമപഞ്ചായത്തുകൾക്ക് തനത് ഫണ്ട്/വികസന ഫണ്ടിൽ നിന്നും പദ്ധതി ആസൂത്രണ നടപടി ക്രമങ്ങൾ പാലിച്ച് മുൻകൂറായി ദേശീയ ആരോഗ്യ ദൗത്യം ഫണ്ടി ലേയ്ക്ക് 2014-15 സാമ്പത്തിക വർഷത്തിൽ അടയ്ക്കുവാൻ അനുവാദം നൽകി ഉത്തരവാകുന്നു. തെരുവ് നായ്ക്കക്കളെ വന്ധ്യാകരണം നടത്തി പേവിഷ പ്രതിരോധ കുത്തിവയ്ക്കപ് നൽകുന്ന പദ്ധതി - കൂടുതൽ മാർഗ നിർദ്ദേശങ്ങൾ നൽകുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ആർ.സി.) വകുപ്പ്, സ.ഉ (സാധാ)നം. 2673/14/തസ്വഭവതിരുതീയതി :16-10-14) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - തെരുവ് നായ്ക്കക്കളെ വന്ധ്യംകരണം നടത്തി പേവിഷ പ്രതി രോധ കുത്തിവയ്ക്കപ്സ് നൽകുന്ന പദ്ധതി - കൂടുതൽ മാർഗ നിർദ്ദേശങ്ങൾ നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 2-9-2014-ലെ സ.ഉ.(സാധാനം. 2306/2014/്തസ്വഭവ നമ്പർ സർക്കാർ ഉത്തരവ്. ഉത്തരവ് പരാമർശത്തിലെ സർക്കാർ ഉത്തരവ് പ്രകാരം തെരുവ് നായ്ക്കക്കളെ വന്ധ്യംകരണം നടത്തി പേവിഷ പ്രതിരോധ കുത്തിവയ്ക്കപ്സ് നടത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ടി ഉത്തരവിലെ 6-ാമത് ഇനമായി ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ അതാത് ജില്ലയിലെ 10 ഗ്രാമപഞ്ചായത്തുകൾ വീതമുള്ള ക്ലസ്റ്ററുകളായി തിരിച്ച് ബ്ലോക്കു പഞ്ചായത്തുകളിലെ മൃഗ ഡോക്ടർമാരുടെ സേവനം പ്രയോ ജനപ്പെടുത്തി എ.ബി.സി പ്രോഗ്രാം നടത്തുന്നതിനും, രണ്ടാം ഗ്രേഡ്, മൂന്നാം ഗ്രേഡ് നഗരസഭകളെ ഈ ക്ലസ്റ്ററുകളുടെ ഭാഗമാക്കുന്നതിനും നിർദ്ദേശിച്ചിരുന്നു. ഇതു സംബന്ധിച്ച് താഴെ പറയുന്ന മാർഗ്ഗനിർദ്ദേശ ങ്ങൾ ഉൾപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. 1. ഓരോ ജില്ലകളിലേയും 10 വീതം ഗ്രാമപഞ്ചായത്തുകളെ യോജിപ്പിച്ച് ക്ലസ്റ്റർ രൂപീകരിക്കുകയും ക്ലസ്റ്ററുകളുടെ പരിധിയിൽ വരുന്ന ബ്ലോക്ക് പഞ്ചായത്തിന്റെ മൃഗഡോക്ടർമാരുടെ സേവനം പ്രയോജന പ്പെടുത്തി എ.ബി.സി പ്രോഗ്രാം നടത്തുകയും ചെയ്യേണ്ടതാണ്. ഓരോ ക്ലസ്റ്ററുകളുടേയും പരിധിയിലുള്ള 2-ാം ഗ്രേഡ്, 3-ാം ഗ്രേഡ് നഗരസഭകളെക്കുടി ഉൾപ്പെടുത്തി വേണം ടി പ്രോഗ്രാം നടപ്പാക്കേണ്ടത്. 2, ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും, സെക്രട്ടറിമാർ അതാത് സ്ഥാപനങ്ങളുടെ നോഡൽ ഓഫീസർമാർ ആയിരിക്കുന്നതാണ്. 3. ജില്ലയിലെ എല്ലാ ക്ലസ്റ്ററുകളുടേയും മോണിറ്ററിംഗ് ഓഫീസർ അതാത് ജില്ലാ കളക്ടർ ആയിരിക്കു ΟΥ)(O)O6ΥY). 4. ഓരോ ജില്ലയിലേയും പ്രവർത്തന പുരോഗതി സംബന്ധിച്ച റിപ്പോർട്ട് മോണിറ്ററിംഗ് ഓഫീസർമാർ/ ജില്ലാ കളക്ടർമാർ എല്ലാ മാസവും ആദ്യവാരം സർക്കാരിന് നൽകേണ്ടതാണ്. അതുല്യം സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസ പരിപാടി-തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിലുൾപ്പെടുത്തുന്നതിന് അനുമതി നൽകുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്,സഉ(സാധാ) നം. 2735/2014/തസ്വഭവ; തിരുതീയതി : 21-10-14) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - അതുല്യം സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസ പരിപാടിതദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിലുൾപ്പെടുത്തുന്നതിന് അനുമതി നൽകി - ഉത്ത രവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 15-10-2014-ലെ സി.സി. തീരുമാനം ഇനം നമ്പർ 3.26 ഉത്തരവ് പരാമർശത്തിലെ സി.സി. തീരുമാന പ്രകാരം അതുല്യം സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസ പരിപാടി എന്ന പ്രോജക്ട് വാർഷിക പദ്ധതിയിലുൾപ്പെടുത്തുന്നതിന് ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവയ്ക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ