Panchayat:Repo18/vol2-page1000

From Panchayatwiki

4) നിലവിലുള്ള കമ്മിറ്റിയോ ഔദ്യോഗിക ഭാര വാഹികളോ ആരെങ്കിലും തനിച്ചോ കുട്ടായോ നിഷേധാത്മകമായ സമീപനം സ്വീകരിച്ചിരിക്കുന്നതിന്റെ ഫലമായി ഭരണ സ്തംഭനം ഉണ്ടാകുന്നതായി കണ്ടെത്തി യാൽ അതിനനുസൃതമായും അല്ലെങ്കിൽ മറിച്ചുമുള്ള സമീപനം വസ്തുതാ അനാ വരണ റിപ്പോർട്ടിൽ ഉൾപ്പെട്ടിരിക്കേണ്ടതാണ്. 5) പരാതി ലഭിച്ച് 15 ദിവസത്തിനകം ഡി.എം. സി. ഒപ്പു വച്ച വസ്തുത അനാവരണ റിപ്പോർട്ട് തയ്യാറാക്കേണ്ടതാണ്. 6) ആരോപണ വിധേയരായ കമ്മിറ്റി/ഔദ്യോ ഗിക ഭാരവാഹി എന്നിവരെ തിരഞ്ഞെടു ക്കേണ്ട ബന്ധപ്പെട്ട ജനറൽ ബോഡി 10 ദിവ സത്തിനകം വിളിച്ചു കൂട്ടി വസ്തുത അനാവരണ റിപ്പോർട്ട് ജില്ലാ മിഷൻ നേരിട്ട ജനറൽ ബോഡിയിൽ സമർപ്പിച്ച ചർച്ചയ്ക്ക വിധേയമാക്കേണ്ടതാണ്. 7) പ്രസ്തുത റിപ്പോർട്ടിന്മേലുള്ള ചർച്ചയുടെ ഫലമായി ജനറൽ ബോഡി യിൽ ഉള വാകുന്ന ഭൂരിപക്ഷ തീരുമാനത്തിന്റെ വെളി ച്ചത്തിൽ സംസ്ഥാന സർക്കാർ ഉചിതമായി തീരുമാനം കൈക്കൊളേളണ്ടതാണ്. 8) ആരോപണ വിധേയരായവർ വഹിച്ചിരുന്ന പദവികളിൽ നിന്ന് ഒഴിവാക്കപ്പെടുകയാണെ ങ്കിൽ ഒഴിവ് നികത്തുവാനുള്ള ബൈലോ അനുസൃതമായ നടപടികൾ സ്വീകരിക്കേണ്ട താണ്. ക്ഷീരസംഘങ്ങൾ വഴിയുള്ള കാലിത്തീറ്റ വിതരണ പദ്ധതി - ജില്ലാ പഞ്ചായത്തുകൾക്കും ബ്ലോക്ക് പഞ്ചായത്തുകൾക്കും ഏറ്റെടുക്കുന്നതിന് അനുമതി നൽകിയുള്ള ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.എ)വകുപ്പ്, സഉ(സാധാ)നം. 2613/2014/തസ്വഭവ. തിരുതീയതി :10-10-2014) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ക്ഷീരസംഘങ്ങൾ വഴിയുള്ള കാലിത്തീറ്റ വിതരണ പദ്ധതി - ജില്ലാ പഞ്ചായത്തുകൾക്കും ബ്ലോക്ക് പഞ്ചായത്തുകൾക്കും ഏറ്റെടുക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 01-10-2014-ലെ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ 21 നമ്പർ തീരുമാനം ഉത്തരവ് ക്ഷീരസംഘങ്ങൾ വഴിയുള്ള കാലിത്തീറ്റ വിതരണ പദ്ധതിയുടെ നിർവ്വഹണം ഇരട്ടിപ്പ് വരാത്ത രീതി യിൽ ജില്ലാ പഞ്ചായത്തുകൾക്കും ബ്ലോക്ക് പഞ്ചായത്തുകൾക്കും ഏറ്റെടുക്കുന്നതിന് അനുമതി നൽകിയും പ്രസ്തുത പദ്ധതിയിലെ ഗുണഭോക്താക്കളുടെ ലിസ്റ്റ് ക്ഷീരസംഘങ്ങളിൽ നിന്നും ശേഖരിച്ച ഗ്രാമസഭ യുടെ അംഗീകാരത്തിന് സമർപ്പിക്കേണ്ടതാണെന്ന് നിർദ്ദേശിച്ചും ഉത്തരവ് പുറപ്പെടുവിക്കുന്നു. സംയോജിത നീർത്തട പരിപാലന പരിപാടി - സ്റ്റേറ്റ് ലെവൽ നോഡൽ ഏജൻസി - വാഹനവാടക നിരക്ക് പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.ഡി) വകുപ്പ്, സഉ(സാധാ)നം. 2625/2014/തസ്വഭവ, തിരുതീയതി :13-10-14) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - സംയോജിത നീർത്തട പരിപാലന പരിപാടി - സ്റ്റേറ്റ് ലെവൽ നോഡൽ ഏജൻസി - വാഹന വാടക നിരക്ക് പുതുക്കി നിശ്ചയിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1. സ.ഉ (സാധാ)നം. 1107/10/AD തീയതി 14-06-2010 2. 25-08-2014-ലെ ഗ്രാമവികസന കമ്മീഷണറുടെ 15804/എസ്.എൽ.എൻ.എ.1 സി.ആർ.ഡി നമ്പർ കത്ത്

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ