Panchayat:Repo18/vol2-page0998

From Panchayatwiki

a. സി.ഡി.എസ്/എ.ഡി.എസ് ഭരണസമിതിയുടെ അനുമതിയില്ലാതെ പണം പിൻവലിച്ച കൈവശം വയ്ക്കുക b. അയൽക്കൂട്ടം/ഗുണഭോക്താക്കൾക്ക് നൽകേണ്ട സാമ്പത്തിക സഹായം വക മാറ്റി ചെലവഴിക്കുക, മറ്റ് സ്വകാര്യ ആവശ്യങ്ങൾക്ക് വിനിയോഗിക്കുക സി.ഡി.എസ്/എ.ഡി.എസ് അംഗത്തിനെതിരെയുള്ള സാമ്പത്തിക ക്രമക്കേട്, പരാതിയുടെ നിജസ്ഥിതി ഉറപ്പുവരുത്തുന്നതിനായി ആരോപണ വിധേയമായ/ പരാതിക്ക് ആധാരമായ അക്കൗണ്ടുകളും, ടാൻസാക്ഷനുകളും, രജിസ്റ്ററുകളും, രേഖകളും, കാസ് യൂണിറ്റിനെകൊണ്ട് സി.ഡി.എസ് കമ്മിറ്റി വിശദമായ ഓഡിറ്റിന് വിധേയമാക്കണം. കാസ് യൂണിറ്റിന്റെ റിപ്പോർട്ട് ലഭിച്ചാൽ ജില്ലാ മിഷൻ നിയോഗിക്കുന്ന ഒരു ഉദ്യോഗസ്ഥ(ൻ) പ്രസ്തുത റിപ്പോർട്ട് ഒന്നുകൂടി സൂക്ഷ്മ പരിശോധന നടത്തണം. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ നിയോഗിക്കുന്ന പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥന്റെയോ/ കമ്മിറ്റിയുടേയോ, വിജിലൻസിന്റേയോ (3όΟ8ΟΟΙΩ9-6Υ) റിപ്പോർട്ട് ലഭ്യമാകുന്നതുവരെ സാമ്പത്തിക ക്രമക്കേട് കാട്ടി എന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞിട്ടുള്ള അംഗത്തെ/ അംഗങ്ങളെ ബന്ധപ്പെട്ട സി.ഡി.എസ്/എ.ഡി.എസ് ജനറൽ ബോഡിയോഗം ഭൂരിപക്ഷ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തൽസ്ഥാനത്ത് നിന്ന് സസ്പെന്റ് ചെയ്യേണ്ടതാണ്. തുടർന്ന് അന്തിമ റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ സാമ്പത്തിക ക്രമക്കേട് വസ്തുനിഷ്ഠമാണെന്നു തെളിഞ്ഞാൽ പ്രസ്തുത അംഗത്തെ/അംഗങ്ങളെ സി.ഡി.എസ്/ എ.ഡി.എസ് ജനറൽ ബോഡി യോഗത്തിന്റെ 3/4 ഭൂരിപക്ഷ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യേണ്ടതാണ്. എന്നാൽ അന്തിമ റിപ്പോർട്ട് പ്രകാരം പ്രസ്തുത അംഗം കുറ്റക്കാരിയല്ലെന്ന് തെളിഞ്ഞാൽ പദവിയിൽ തിരികെ പ്രവേശിപ്പിക്കേണ്ടതാണ്. നീക്കം ചെയ്ത എക്സസിക്യട്ടീവ് അംഗങ്ങളുടെ ചാർജ്ജ് നിർവ്വഹണത്തിനുള്ള ക്രമീകരണം.: 1. സി.ഡി.എസ് ചെയർപേഴ്സസൺ സസ്പെൻഷനിലാകുന്ന പക്ഷം പ്രസ്തുത സസ്പെൻഷൻ കാലയളവിൽ സി.ഡി.എസ് ചെയർപേഴ്സസിന്റെ താൽക്കാലിക ചുമതല നിർവ്വഹിക്കുന്നതിന് സി.ഡി.എസ് വൈസ് ചെയർപേഴ്സ്സനെ സി.ഡി.എസ് ഭരണസമിതി ചുമതലപ്പെടുത്തേണ്ടതാണ്. 2. എ.ഡി.എസ് സെക്രട്ടറി സസ്പെൻഷനിലാകുന്നപക്ഷം പ്രസ്തുത സസ്പെൻഷൻ കാലയളവിൽ എ.ഡി.എസ് സെക്രട്ടറിയുടെ താൽക്കാലിക ചുമതല നിർവ്വഹിക്കുന്നതിന് എ.ഡി.എസ് പ്രസിഡന്റിനെ എ.ഡി.എസ് ഭരണസമിതി ചുമതലപ്പെടുത്തേണ്ടതാണ്. 3. എന്നാൽ അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജനറൽ ബോഡിയുടെ 3/4 തീരുമാന പ്രകാരം ക്രമക്കേട് കാട്ടിയ അംഗത്തെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതിലുടെ സി.ഡി.എസ് ചെയർപേഴ്സസൺ/ വൈസ് ചെയർപേഴ്സസൺ/സി.ഡി.എസ് ഭരണസമിതി അംഗം, എ.ഡി.എസ് സെക്രട്ടറി/പ്രസിഡന്റ് എന്നീ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ