Panchayat:Repo18/vol2-page0989

From Panchayatwiki

8. പ്രകൃതി ദുരന്ത പ്രതിരോധ തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട പ്രവൃത്തികൾ 9. ഭക്ഷ്യ-ധാന്യങ്ങൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങൾ 10. വെള്ളപ്പൊക്കം തടയുന്നതിനുള്ള/വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പ്രവൃത്തികൾ 11, ഖര-ദ്രവ മാലിന്യ പരിപാലന പ്രവൃത്തികൾ 12. കടൽത്തീര സംരക്ഷണ പ്രവൃത്തികൾ 13. എസ്റ്റിമേറ്റിന്റെ ഭാഗമായി നിർമ്മാണ വസ്തുക്കൾ ഉൽപാദിപ്പിക്കൽ. അടിസ്ഥാന സൗകര്യവികസ നത്തിന് ആവശ്യമായി വരുന്ന നിർമ്മാണ വസ്തുക്കൾ (ഇഷ്ടിക, മൺകട്ടകൾ, സിമന്റ് ബ്ലോക്കുകൾ, ഇന്റർലോക്കിംഗ് ടൈൽസ്, ജനൽ/വാതിൽ കട്ടിള മുതലായവ) തൊഴിലാളികൾക്ക് പരിശീലനം നൽകി അവർ മുഖാന്തിരം നിർമ്മിക്കൽ 14, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ പദ്ധതി പ്രകാരം നിർമ്മിക്കപ്പെട്ടിട്ടുള്ള ആസ്തി കളുടെ സംരക്ഷണം IV. ക്യാമ്പയിൻ സംഘടിപ്പിക്കൽ (a) ക്യാമ്പയിൻ സംഘടിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്വം ഗ്രാമപഞ്ചായത്തുകൾക്ക് ആയിരിക്കും. ക്യാമ്പയിൻ നടത്തുന്നതിനുള്ള തീയതികൾ പഞ്ചായത്തുകമ്മിറ്റി മുൻകൂറായി തീരുമാനിക്കേണ്ടതാണ്. ഒരു വാർഡിലെ ഓരോ സങ്കേതങ്ങളിലും പ്രത്യേകം ക്യാമ്പയിനുകൾ നടത്തേണ്ടതാണ്. ക്യാമ്പയിനുകൾ വാർഡ് മെമ്പറുടെ അദ്ധ്യക്ഷതയിൽ നടത്തേണ്ടതാണ്. ഓരോ ക്യാമ്പയിനിലും പങ്കെടുക്കേണ്ട ഉദ്യോഗ സ്ഥരെ മുൻകൂട്ടി തീരുമാനിക്കേണ്ടതാണ്. വില്ലേജ് എക്സ്സ്റ്റൻഷൻ ഓഫീസർ, അക്രഡിറ്റഡ് എഞ്ചിനീയർ/ ഓവർസീയർമാർ/ഡേറ്റാ എൻട്രി ഓപ്പറേറ്റർമാർ/എസ്.സി./എസ്.റ്റി പ്രൊമോട്ടർമാർ എന്നീ ജീവനക്കാർ നിർബന്ധമായും ക്യാമ്പയിനുകളിൽ പങ്കെടുക്കേണ്ടതാണ്. (b) ക്യാമ്പയിൻ സംഘടിപ്പിക്കുന്നത് സംബന്ധിച്ച വ്യാപകമായി പ്രചരണം നൽകേണ്ടതാണ്. ക്യാമ്പ യിൻ തീയതികൾ മുൻകൂട്ടി തീരുമാനിക്കേണ്ടതും ആയത് സംബന്ധിച്ച് നോട്ടീസ് അച്ചടിച്ച് സങ്കേത ങ്ങളിൽ വിതരണം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതുമാണ്. ക്യാമ്പയിനുകൾ ഒരുമാസത്തിനുള്ളിൽ പൂർത്തീ കരിക്കുന്നതിന് ആവശ്യമായ നടപടികൾ ഗ്രാമപഞ്ചായത്തുകൾ സ്വീകരിക്കേണ്ടതാണ്. V. ക്യാമ്പയിൻ നിർവ്വഹണം 1. ക്യാമ്പയിനിൽ ശേഖരിക്കുന്ന ആവശ്യങ്ങൾ അടങ്ങിയ ഫാറങ്ങൾ വാർഡ് അടിസ്ഥാനത്തിൽ ഡേറ്റാ എൻട്രി നടത്തി സൂക്ഷിക്കേണ്ടതാണ്. ഡേറ്റാ എൻട്രി നടത്തി തയ്യാറാക്കിയ വാർഡ്തല ലിസ്റ്റ് ബ്ലോക്കിനും ജില്ലയ്ക്കും നൽകേണ്ടതാണ്. ഡേറ്റാ എൻട്രി നടത്തുന്നതിന് ചുവടെപ്പറയുന്ന മാതൃക സ്വീകരിക്കേണ്ടതാണ്. വ്യക്തിഗത ആവശ്യങ്ങൾ പൊതു ആവശ്യങ്ങൾ 1 പഞ്ചായത്തിന്റെ പേർ 1. പഞ്ചായത്തിന്റെ പേർ 2 വാർഡിന്റെ പേരും നമ്പരും 2. വാർഡിന്റെ പേരും നമ്പരും 3 സങ്കേതത്തിന്റെ പേർ 3. സങ്കേതത്തിന്റെ പേർ 4. ഗുണഭോക്താവിന്റെ പേര്, വിലാസം, 4. ആവശ്യപ്പെട്ട പൊതു സൗകര്യങ്ങൾ തൊഴിൽ കാർഡ് നമ്പർ td. b. C. d. e. f. 5 ആവശ്യപ്പെട്ട ആസ്തികൾ 5. ഫാറത്തിന്റെ പകർപ്പ് കൈപ്പറ്റിയ പ്രതിനിധിയുടെ പേർ, വിലാസം a b. Ꭴ. d 6 Whether SC/ST/Fishermen/General 2, 2014-15 സാമ്പത്തിക വർഷത്തേക്കുള്ള ആക്ഷൻ പ്ലാൻ കഴിഞ്ഞ സാമ്പത്തിക വർഷം രൂപീകരിച്ചു കഴിഞ്ഞതിനാൽ ഡേറ്റാ എൻട്രി നടത്തി ലഭിക്കുന്ന വാർഡ് തല ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ നിർദ്ദേ ശങ്ങൾ രൂപപ്പെടുത്തി വ്യക്തിഗത ആസ്തികളും പൊതു സൗകര്യങ്ങളും ലഭ്യമാക്കുന്നതിനുള്ള അഡീ

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ