Panchayat:Repo18/vol2-page0988

From Panchayatwiki

4. ഹോർട്ടികൾച്ചർ, മൾബറി കൃഷി, പ്ലാന്റേഷൻ, ഫാം ഫോറസ്ത്രടി തുടങ്ങിയവ 5. തരിശ്ശൂഭൂമി കൃഷിക്ക് ഉപയുക്തമാക്കൽ 6. കോഴിക്കുട, ആട്ടിൻകൂട്, പന്നിക്കുട, കാലിത്തൊഴുത്ത് മുതലായവ 7, മത്സ്യം വളർത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ, മത്സ്യം സൂക്ഷിക്കുന്നതിനുള്ള സൗകര്യ ങ്ങൾ, മത്സ്യം ഉണക്കുന്നതിനുള്ള സൗകര്യം മുതലായവ 8. ഇന്ദിരാ ആവാസയോജന ഭവന പദ്ധതി വഴിയും കേന്ദ്ര/സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്ന ഇതര ഭവന പദ്ധതികൾ വഴിയും ഏറ്റെടുക്കുന്ന ഭവന നിർമ്മാണത്തിന് ആവശ്യമായി വരുന്ന അവിദഗ്ദദ്ധ തൊഴിൽ ഘടകം (പരമാവധി 90 മനുഷ്യ അദ്ധ്വാന ദിനങ്ങൾ - സമതല പ്രദേശങ്ങളിലും പരമാവധി 95 മനുഷ്യ അദ്ധ്വാന ദിനങ്ങൾ ദുർഘട പ്രദേശങ്ങളിലും) 9. വ്യക്തിഗത കക്കുസുകൾ 10. കമ്പോസ്റ്റ് പിറ്റുകൾ/സോക്ക് പിറ്റുകൾ m) സങ്കേതങ്ങളിൽ താമസിക്കുന്ന എല്ലാ കുടുംബങ്ങളും പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ യെന്ന് പ്രത്യേകമായി പരിശോധിക്കേണ്ടതാണ്. ഏതെങ്കിലും കുടുംബം രജിസ്റ്റർ ചെയ്യാൻ ശേഷിക്കുന്നു ണ്ടെങ്കിൽ അത്തരം കുടുംബങ്ങളെ രജിസ്റ്റർ ചെയ്യിപ്പിക്കുന്നതിനുള്ള അപേക്ഷാഫോറം ടി ക്യാമ്പയിനിൽ നൽകേണ്ടതും ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ പൂരിപ്പിച്ചു തിരികെ വാങ്ങി ഡേറ്റാ എൻട്രി ഓപ്പറേറ്റർക്ക് നൽകേണ്ടതും തൊഴിൽ കാർഡ് നൽകുന്നതിന് ആവശ്യമായ നടപടി ഡേറ്റാ എൻട്രി ഓപ്പറേറ്റർ സ്വീകരി ക്കേണ്ടതുമാണ്. ഫോട്ടോ കൈവശം ഉണ്ടെങ്കിൽ ആയത് വാങ്ങുകയോ ഇല്ലെങ്കിൽ പഞ്ചായത്തിൽ ലഭ്യ മാക്കിയിട്ടുള്ള ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച ഫോട്ടോ എടുക്കേണ്ടതുമാണ്. ഫോട്ടോ പ്രിന്റ് എടുക്കുന്ന തിന്റെ ചെലവ് ഭരണചെലവിൽ നിന്നും കണ്ടെത്താവുന്നതാണ്. ക്യാമറ പ്രവർത്തനക്ഷമമല്ലെങ്കിൽ രജി സ്ട്രേഷന് വേണ്ടിയുള്ള ഫോട്ടോ എടുക്കുന്നതിനു മറ്റ് സംവിധാനം ഉപയോഗിക്കേണ്ടതും ചെലവ് ഭരണ ഫണ്ടിൽ നിന്നും കണ്ടെത്താവുന്നതാണ്. ഗുണഭോക്താക്കളുടെ ഫോട്ടോ പരസ്പരം മാറി പോകാതിരി ക്കുന്നതിനുള്ള മുൻകരുതൽ സ്വീകരിക്കേണ്ടതാണ്. n) ഒരു സങ്കേതത്തിൽ പട്ടികജാതി/പട്ടികവർഗ്ഗ/മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾ അല്ലാതെ ദാരിദ്യരേഖയ്ക്ക് താഴെയുള്ള പൊതുവിഭാഗങ്ങൾ താമസിക്കുകയാണെങ്കിൽ അവരുടെ വ്യക്തി ഗത ആവശ്യങ്ങളും ക്യാമ്പയിന്റെ ഭാഗമായി ശേഖരിക്കേണ്ടതാണ്. III. സങ്കേതങ്ങളുടെ പൊതു അടിസ്ഥാന സൗകര്യ ആവശ്യങ്ങൾ കണ്ടെത്തൽ a) സങ്കേതങ്ങളിൽ നടക്കുന്ന ക്യാമ്പയിനിൽ വച്ച് ആ സങ്കേതത്തിൽ ആവശ്യമായി വരുന്ന പൊതു അടിസ്ഥാന ആവശ്യങ്ങൾ കണ്ടെത്തേണ്ടതാണ്. b) പൊതു ആവശ്യങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന് സംസ്ഥാന മിഷനിൽ നിന്നും ലഭ്യമാക്കുന്ന മാതൃകാ ഫാറം ഉപയോഗിക്കേണ്ടതാണ്. ഫാറങ്ങളുടെ മൂന്ന് പകർപ്പ് തയ്യാറാക്കേണ്ടതാണ്. C) ഒന്നാമത്തെ ഫാറം ഗുണഭോക്താക്കളുടെ പ്രതിനിധി/കോളനി അസോസിയേഷൻ ഭാരവാഹി/ ഊരുകൂട്ടത്തലവൻ എന്നിവർക്ക് ആർക്കെങ്കിലും നൽകേണ്ടതും, രണ്ടാമത്തെ പകർപ്പ് പഞ്ചായത്തിൽ സൂക്ഷി ക്കേണ്ടതും, മൂന്നാമത്തെ പകർപ്പ് ബ്ലോക്കിൽ സൂക്ഷിക്കേണ്ടതുമാണ്. രണ്ടാമത്തെ ഫാറത്തിലും മൂന്നാ മത്തെ ഫാറത്തിലും പ്രത്യേകമായി പ്രതിനിധിയുടെ കയ്യൊപ്പ വാങ്ങേണ്ടതാണ്. d) സങ്കേതങ്ങൾക്ക് ലഭ്യമാക്കാൻ സാധിക്കുന്ന പൊതു അടിസ്ഥാന സൗകര്യങ്ങൾ ചുവടെപ്പറയുന്ന ΩIOO)O6ΥY). 1. അംഗനവാടി കെട്ടിടങ്ങൾ, അംഗനവാടി കക്കുസുകൾ, സങ്കേതങ്ങൾ കേന്ദ്രീകരിച്ചുള്ള പൊതു ശൗചാലയങ്ങൾ (Sanitary Complexes), പൊതുശൗചാലയങ്ങൾ നിർമ്മിക്കുമ്പോൾ വെള്ളം, ശൗചാലയ ങ്ങൾ വൃത്തിയാക്കുന്നതിന് ഗുണഭോക്ത്യ സംഘങ്ങൾ വഴിയുള്ള സംവിധാനം മുതലായ പൂരക ഘടക ങ്ങൾ ഉറപ്പാക്കേണ്ടതാണ്. 2. കളിസ്ഥലങ്ങൾ വികസിപ്പിക്കൽ (അവിദഗ്ദദ്ധ തൊഴിൽ ഘടകം ഉൾപ്പെടുന്ന പ്രവൃത്തികൾ മാത്രം) കളിക്കോപ്പുകൾ, ഉപകരണങ്ങൾ, മറ്റ് സംവിധാനങ്ങൾ തുടങ്ങിയവ പ്ലാൻ ഫണ്ടിൽ നിന്നോ, യൂത്ത് വെൽ ഫയർ/സ്പോർട്സ്/സാമൂഹ്യക്ഷേമം/PYKKA/SCP/ISP തുടങ്ങിയ ഇതര സ്രോതസ്സുകളിൽ നിന്നോ കണ്ടെ ത്തേണ്ടതാണ്.) 3. സ്വയംസഹായ സംഘങ്ങൾക്കുള്ള കെട്ടിടങ്ങൾ 4. സങ്കേതങ്ങളിലേക്കുള്ള റോഡുകൾ 5. സങ്കേതങ്ങൾക്കുള്ളിലെ വീഥികളുടെ നിർമ്മാണം/നവീകരണം (കലുങ്ക്, ഓട എന്നിവ ഉൾപ്പെടെ). വീഥികൾ നിർമ്മിക്കുകയും വീഥികളിൽ നിന്നും ഓരോ വീട്ടിലേക്കുമുള്ള ഫുട്പാത്തുകൾ നിർമ്മിക്കു കയും ചെയ്യൽ. 6. ഗ്രാമീണ ചന്തകൾ 7. പ്രകൃതി ദുരന്തങ്ങളിൽ നിന്ന് രക്ഷ പ്രാപിക്കുന്നതിനുള്ള അഭയകേന്ദ്രങ്ങൾ,

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ