Panchayat:Repo18/vol2-page0986

From Panchayatwiki

5. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. കാമ്പയിൻ സംബന്ധിച്ചുള്ള, അനുബന്ധമായി ചേർത്തിരിക്കുന്ന വിശദമായ മാർഗ്ഗരേഖ പരിശോധിച്ചശേഷം ഈ കാമ്പയിൻ മഹാത്മാഗാന്ധി എൻ.ആർ.ഇ.ജി.എസ് - 'ശ്രദ്ധ' "എന്റെ വികസനം എന്റെ അവകാശം" എന്ന് നാമകരണം ചെയ്ത് നടപ്പാക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പട്ടികജാതി, പട്ടികവർഗ്ഗ, മത്സ്യത്തൊഴിലാളി സങ്കേതങ്ങളുടെ സമഗ്ര വികസനം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന്റെ ഭേദഗതി ചെയ്യപ്പെട്ട പട്ടിക ഒന്ന് പ്രകാരം (ഖണ്ഡിക 4 (), (II), (III), (IV) പ്രകൃതി വിഭവ പരിപാലനവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ, ദുർബ്ബല വിഭാഗക്കാർക്കുള്ള വ്യക്തിഗത ആസ്തികൾ സൃഷ്ടിക്കൽ, NRLM പദ്ധതി പ്രകാരമുള്ളതും അല്ലാ ത്തതുമായ സ്വയം സഹായ സംഘങ്ങൾക്ക് ആവശ്യമായ പൊതു ആസ്തികൾ സൃഷ്ടിക്കൽ, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കൽ എന്നീ വിഭാഗങ്ങളിൽപ്പെട്ട പ്രവൃത്തികൾ മാത്രമേ പദ്ധതിയിൽ ഏറ്റെടുക്കാൻ പാടുള്ളൂവെന്നും, ഖണ്ഡിക 5-ൽ പരാമർശിക്കപ്പെട്ടിട്ടുള്ള ദുർബ്ബല വിഭാഗങ്ങളുടെ ഭൂമി യിൽ വ്യക്തിഗത ആസ്തികൾ സൃഷ്ടിക്കുന്നതിനുള്ള പ്രവൃത്തികൾ മുൻഗണനാ അടിസ്ഥാനത്തിൽ ഏറ്റെ ടുക്കണമെന്നും നിഷ്കർഷിച്ചിട്ടുണ്ട്. ഖണ്ഡിക 5-ൽ പ്രതിപാദിച്ചിട്ടുള്ള ദുർബ്ബല വിഭാഗക്കാർ നമ്മുടെ സംസ്ഥാനത്ത് ഏറ്റവും കൂടുതലായി കേന്ദ്രീകരിച്ചിട്ടുള്ള പട്ടികജാതി/പട്ടികവർഗ്ഗ/മത്സ്യത്തൊഴിലാളി സങ്കേ തങ്ങളിലാണ്. ഗ്രാമീണ അടിസ്ഥാന സൗകര്യപ്രവൃത്തികളും വ്യക്തിഗത ആസ്തി നിർമ്മാണ പ്രവൃത്തികളും, പട്ടികജാതി/പട്ടികവർഗ്ഗ/മത്സ്യതൊഴിലാളി സങ്കേതങ്ങൾ കേന്ദ്രീകരിച്ച ഏറ്റെടുക്കുകയാണെങ്കിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം അനുശാസിക്കുന്ന ദുർബ്ബല വിഭാഗങ്ങളുടെ സാമൂഹ്യ ഉൾക്കൊള്ളൽ ഉറപ്പാക്കുന്നതിനും, സാമൂഹ്യ-സാമ്പത്തിക ഉന്നമനം ഉറപ്പാക്കുന്നതിനും, ഉപജീവന വിഭ വാടിത്തറ ശക്തിപ്പെടുത്തുന്നതിനും സാധ്യമാകുന്നതാണ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നമ്മുടെ സംസ്ഥാനത്ത് നടപ്പിലാക്കിയത് 2006-07 സാമ്പത്തിക വർഷം മുതലാണ്. പദ്ധതി നടപ്പിലാക്കി എട്ട് വർഷങ്ങൾക്ക് ശേഷവും ഗ്രാമീണ മേഖലയിലെ 25% പട്ടികജാതി കുടുംബങ്ങളെയും 43% പട്ടികവർഗ്ഗ കുടുംബങ്ങളെയും ഈ പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരുന്നതിന് കഴിഞ്ഞിട്ടില്ല. കൂടാതെ ദാരിദ്ര്യരേഖയ്ക്ക് താഴെ വരുന്ന മത്സ്യത്തൊഴി ലാളികളുടെ നല്ലൊരു ഭാഗവും നാളിതുവരെ പദ്ധതിയുടെ ഭാഗമായിട്ടില്ല. ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും ശേഖരിച്ച് 2013-14-ലെ കണക്കുകൾ ഈ വസ്തുത വ്യക്തമാക്കുന്നുണ്ട്. വിഭാഗം നഗരപ്രദേശ ഗ്രാമപ്രദേശങ്ങളിലെ | ഗ്രാമപ്രദേശങ്ങളിലെ പദ്ധതിയിൽ ങ്ങളിലെ കുടുംബങ്ങൾ സങ്കേതങ്ങൾ തൊഴിൽ കുടുംബങ്ങൾ കാർഡ് ലഭിച്ച കുടുംബങ്ങൾ പട്ടികവർഗ്ഗം 20376 115630 4687 65620 (56.74%) പട്ടികജാതി 296.436 454729 15946* 341753 (75.15% മത്സ്യ 39.077 81409 150 ത്തൊഴിലാളികൾ

  • അഞ്ചോ അതിൽകൂടുതലോ കുടുംബങ്ങൾ ഉൾപ്പെടുന്ന പട്ടികജാതി സങ്കേതങ്ങൾ

ഈ വിഭാഗങ്ങളെ പൂർണ്ണമായും നടപ്പ് സാമ്പത്തിക വർഷം മുതൽ പദ്ധതിയുടെ ഭാഗമാക്കി അവ രുടെ ഉപജീവന സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ആവാസകേന്ദ്രങ്ങളുടെ ഭൗതിക സാഹചര്യം മെച്ച പ്പെടുത്തുന്നതിനും ഉതകുന്ന രീതിയിൽ ഗുണപരമായ മാറ്റം വരുത്തിക്കൊണ്ട് പദ്ധതി നടപ്പിലാക്കുന്നതിന് സർക്കാർ ഉദ്ദേശിക്കുന്നു. ഈ സാഹചര്യത്തിൽ, പട്ടികജാതി/പട്ടികവർഗ്ഗ/മത്സ്യത്തൊഴിലാളി വിഭാഗങ്ങളുടെ സമഗ്രവികസനം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിവഴി ഉറപ്പാക്കുന്നതിന് സംസ്ഥാന വ്യാപകമായി ഗ്രാമപഞ്ചായത്തുകളിൽ പ്രത്യേക ക്യാമ്പയിൻ ആരംഭിക്കുന്നതിന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ക്യാമ്പയിന്റെ ഫലപ്രദവും മികവുറ്റതുമായ (effective and professional) നടത്തിപ്പിനായി ചുവടെ പറയുന്ന മാർഗ്ഗനിർദ്ദേശ ങ്ങൾ പുറപ്പെടുവിക്കുന്നു. I. ക്യാമ്പയിന്റെ ലക്ഷ്യങ്ങൾ

  • ക്യാമ്പയിൻ, സങ്കേതങ്ങൾ കേന്ദ്രീകരിച്ചുള്ള ഭവന സന്ദർശനം വഴി നടത്തേണ്ടതാണ്.
  • ക്യാമ്പയിന്റെ താഴെപ്പറയുന്ന അഞ്ചു ലക്ഷ്യങ്ങളും കൈവരിക്കുന്നതിനുള്ള നടപടികൾ സങ്കേത ങ്ങൾ കേന്ദ്രീകരിച്ചുള്ള ഭവനസന്ദർശന സമയത്ത് തന്നെ പൂർത്തീകരിച്ചിരിക്കേണ്ടതാണ്. (ജോബ് കാർഡ് നൽകുന്നത് ഒഴികെ)

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ