Panchayat:Repo18/vol2-page0984

From Panchayatwiki

4. സ.ഉ.(അച്ചടി) നം. 363/2013/ധന, തീയതി 27-07-2013 5, 21-07-2014 തീയതിയിൽ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത യോഗത്തിന്റെ നടപടിക്കുറിപ്പ ഉത്തരവ് സാമൂഹ്യ സുരക്ഷാ പെൻഷനുകൾ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുന്നതി നുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച പരാമർശം 4 പ്രകാരം ഉത്തരവായിരുന്നു. പ്രസ്തുത ഉത്തരവ് പ്രകാരം പഞ്ചായത്ത് ഡയറക്ടർ എല്ലാ മാസവും 10-ാം തീയതിക്ക് മുമ്പായി വിതരണം ചെയ്യേണ്ട പെൻഷൻ തുക യുടെ വിവരം (മണിയോർഡർ ചാർജ്ജ്/ബാങ്ക് ചാർജ്ജ് ഉൾപ്പെടെ) പെൻഷൻ ഇനം, ഹെഡ് ഓഫ് അക്കൗണ്ട് തിരിച്ച് ഓൺലൈനായി ജനറേറ്റ് ചെയ്ത് ധനകാര്യ വകുപ്പിലേക്ക് അയയ്ക്കുന്നതിനും ഇത് സ്വീകരിക്കു ന്നതിനായി സ്റ്റേറ്റ് ഫിനാൻസ് കമ്മീഷൻ സെൽ വിഭാഗം അണ്ടർ സെക്രട്ടറിയെ അധികാരപ്പെടുത്തിയും ഉത്തരവായിരുന്നു. 2. സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി 21-07-2014-ൽ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇത്തരം പെൻഷനുകൾ എല്ലാ മാസവും 20-ാം തീയതിക്കകം വിതരണം ചെയ്യണമെന്നും ഇതിന്റെ നട പടിക്രമങ്ങളിൽ ചില മാറ്റങ്ങൾ വേണമെന്നും അഭിപ്രായമുയരുകയുണ്ടായി. 3. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കുകയും പരാമർശം 4-ലെ ഉത്തരവിന്റെ ഖണ്ഡിക 6-ലെ അവസാന മൂന്നു വാചകങ്ങളും ഖണ്ഡിക 7-ഉം ചുവടെ ചേർത്തിരിക്കുന്ന പ്രകാരം ഭേദഗതി വരുത്തി ഉത്തരവാകുകയും ചെയ്യുന്നു. "പഞ്ചായത്ത് ഡയറക്ടർ എല്ലാ മാസവും 10-ാം തീയതിക്ക് മുമ്പായി വിതരണം ചെയ്യേണ്ട പെൻഷൻ തുകയുടെ വിവരം (മണി ഓർഡർ ചാർജ്ജ്/ബാങ്ക് ചാർജ്ജ് ഉൾപ്പെടെ) പെൻഷൻ ഇനം, ഹെഡ് ഓഫ് അക്കൗണ്ട് തിരിച്ച് ഓൺലൈനായി ജനറേറ്റ് ചെയ്ത് തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ട റിക്ക് സമർപ്പിക്കുന്നതാണ്. ഇപ്രകാരമുള്ള തുക തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എല്ലാ മാസവും 20-ാം തീയതിക്ക് മുമ്പായി പഞ്ചായത്ത് ഡയറക്ടർക്ക് അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടു വിക്കുന്നതും പഞ്ചായത്ത് ഡയറക്ടർ പെൻഷൻ തുക എല്ലാ മാസവും 20-ാം തീയതിക്ക് മുമ്പായി ഗുണ ഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതുമാണ്. പഞ്ചായത്ത് ഡയറക്ടർ നിർദ്ദേശിച്ച പ്രകാരം പെൻഷൻ വിതരണം ചെയ്യുന്നതിനാവശ്യമായ തുക ബന്ധപ്പെട്ട കണക്കിനങ്ങളിൽ കുറവ് ചെയ്ത് പഞ്ചായത്ത് ഡയറക്ടർക്ക് അനുവദിച്ചുകൊണ്ടുള്ള ഉത്ത രവ് മുൻ ഖണ്ഡിക 6 പ്രകാരം തദ്ദേശസ്വയംഭരണവകുപ്പ് പുറപ്പെടുവിക്കുന്നതും ഈ ഉത്തരവിന്റെ അടി സ്ഥാനത്തിൽ ഓരോ ഇനം പെൻഷന്റെയും വിതരണത്തിന് ആവശ്യമായ തുക കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്നും പിൻവലിച്ച് പഞ്ചായത്ത് ഡയറക്ടറുടെ പേരിൽ തിരുവനന്തപുരം എസ്.ബി.ടി മെയിൻ ബ്രാഞ്ചി ലുള്ള അക്കൗണ്ടിൽ എല്ലാ മാസവും 20-ാം തീയതിയോടെ ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യുന്നതുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ജനകീയാസൂത്രണം വഴി നൽകുന്ന ഭവനങ്ങൾ പണയപ്പെടുത്തി ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുക്കുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.ബി.) വകുപ്പ്, സ.ഉ.(സാധാ)നം. 2368/2014/തസ്വഭവ, തിരുതീയതി : 10-9-14) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ജനകീയാസൂത്രണം വഴി നൽകുന്ന ഭവനങ്ങൾ പണയപ്പെടുത്തി ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുക്കുന്നത് - അനുവദിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- (1) സ.ഉ (സാധാ) നം.2234/10/തസ്വഭവ തീയതി 07-07-2010. (2) അടൂർ നഗരസഭാ ചെയർമാന്റെ 03-06-2014-ലെ കത്ത്. (3) വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ 13-08-2014-ലെ 3.8 നമ്പർ തീരുമാനം. ഉത്തരവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി വികേന്ദ്രീകൃതാസുത്രണ പദ്ധതിയിലുടെ ഭവനം ലഭിക്കുന്ന ഗുണഭോക്താക്കൾക്ക് ഇ.എം.എസ്. ഭവന പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് അനുവദിച്ചത് പോലെ, വീടും സ്ഥലവും പണയപ്പെടുത്തി ധനകാര്യസ്ഥാപനങ്ങളിൽ നിന്നും ലോൺ ലഭിക്കുന്നതിന് തടസ്സമില്ലാ യെന്ന ഉത്തരവ് പുറപ്പെടുവിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് പരാമർശം (2) പ്രകാരം അടൂർ നഗരസഭാ ചെയർമാൻ അഭ്യർത്ഥിച്ചിരുന്നു. Template:CREATE