Panchayat:Repo18/vol2-page0983
8, എല്ലാ പെർഫോമൻസ് ഓഡിറ്റ് ടീമുകളും, നിർദ്ദിഷ്ട സ്പെഷ്യൽ ഓഡിറ്റ് ഒക്ടോബർ 31-നകം പൂർത്തിയാക്കേണ്ടതാണ്. എല്ലാ കൺട്രോളിംഗ് ഓഫീസർമാരും തങ്ങളുടെ കീഴിലുള്ള ടീമുകൾക്ക് മുൻ നിശ്ചയ പ്രകാരമുള്ള ഓഡിറ്റ് ഷെഡ്യൾ മാറ്റി വെച്ച സ്പെഷ്യൽ ഓഡിറ്റിനായി പ്രത്യേക ഷെഡ്യൾ തയ്യാറാക്കേണ്ടതാണ്. 9, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്പെഷ്യൽ ഓഡിറ്റിനായുള്ള എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തേണ്ടതാണ്. കേരള പഞ്ചായത്ത് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് - വിവിധ വിഭാഗം ഓഫീസർമാർക്ക് അനുവദിക്കാവുന്ന വായ്പകളുടെ പരിധി വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഇ.പി.എ) വകുപ്പ്, സ.ഉ (സാധാ)നം. 2293/2014/തസ്വഭവ.തിരുതീയതി : 1-9-14) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - കേരള പഞ്ചായത്ത് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്വിവിധ വിഭാഗം ഓഫീസർമാർക്ക് അനുവദിക്കാവുന്ന വായ്ക്കപകളുടെ പരിധി വർദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെ ടുവിക്കുന്നു. പരാമർശം:- 1) സ.ഉ (പി) നമ്പർ 450/2011/ഫിൻ തീയതി 18-10-2011. 2) പഞ്ചായത്ത് ഡയറക്ടറുടെ 24-07-2012-ലെ പി.എഫ്-8/421/2011 നമ്പർ കത്ത്. ഉത്തരവ പഞ്ചായത്ത് വകുപ്പിലെ ജനറൽ പ്രോവിഡന്റ് ഫണ്ട് വരിക്കാരായ ജീവനക്കാർക്ക് പ്രോവിഡന്റ് ഫണ്ട അക്കൗണ്ടിൽ നിന്നും താൽക്കാലിക വായ്ക്കുപയും തിരിച്ചടവില്ലാത്ത വായ്ക്കപയും അനുവദിക്കുമ്പോൾ ഓരോ ഉദ്യോഗസ്ഥനും അനുവദിച്ചു നൽകാവുന്ന തുകയുടെ പരിധി പരാമർശിത ഉത്തരവ് പ്രകാരം പുതുക്കി നിശ്ചയിച്ചിരുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ കേരള പഞ്ചായത്ത് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട വരിക്കാർക്ക് താൽക്കാലിക വായ്ക്കപയും തിരിച്ചടവില്ലാത്ത വായ്ക്കപയും അനുവദിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് അനുവദിക്കാവുന്ന നിലവിലെ പരിധി വർദ്ധിപ്പിച്ച് നൽകണമെന്ന് പരാമർശം 2 പ്രകാരം പഞ്ചായത്ത് ഡയ ക്ടർ സർക്കാരിനോടഭ്യർത്ഥിച്ചു. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. കേരള പഞ്ചായത്ത് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് വരിക്കാർക്ക് താൽക്കാലിക വായ്ക്കുപയും തിരിച്ചടവില്ലാത്ത വായ്ക്കുപയും അനുവദിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് അനുവദിക്കാവുന്ന നിലവിലെ പരിധി ചുവടെ വിവരിക്കും പ്രകാരം വർദ്ധിപ്പിച്ച് ഉത്തരവാകുന്നു. (d)(2) വിഭാഗം വായ്ക്കപ (molpaiofl6)AI പുതുക്കിയ നമ്പർ a I(ðluöl a I(ðluýl 1. പഞ്ചായത്ത് താൽക്കാലിക വായ്ക്കപ 75,000/- 2,25,000/- ഡെപ്യൂട്ടി ഡയറക്ടർ തിരിച്ചടവില്ലാത്ത വായ്ക്കപ 임원 임 2. പഞ്ചായത്ത് താൽക്കാലിക വായ്ക്കപ 2,00,000/- 3,00,000/- അഡിഷണൽ ഡയറക്ടടർ തിരിച്ചടവില്ലാത്ത വായ്ക്കപ 2,00,000/- 3,00,000/- 3. പഞ്ചായത്ത് ഡയറക്ടർ , താൽക്കാലിക വായ്ക്കപ പരിധിയില്ല പരിധിയില്ല തിരിച്ചടവില്ലാത്ത വായ്ക്കപ പരിധിയില്ല പരിധിയില്ല ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വിധവ പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെൻഷൻ എന്നിവ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുന്നതു സംബന്ധിച്ച ഉത്തരവ് (ധനകാര്യ (എസ്.എഫ്.സി.സെൽ-സി) വകുപ്പ്, സ.ഉ.(പി)നം. 384/14/ധന, തിരു. dt. : 5-9-14 സംഗ്രഹം:- സാമൂഹ്യസുരക്ഷാ പെൻഷനുകൾ - ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വിധവ പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെൻഷൻ എന്നിവ ഗുണ ഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുന്നതു സംബന്ധിച്ച നടപടിക്രമങ്ങൾ പരിഷ്ക്കരിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1. സ.ഉ.(അച്ചടി) നം. 177/2006/ധന. തീയതി 12-04-2006 2. സ.ഉ.(അച്ചടി) നം. 100/2013/ധന. തീയതി 22-02-2013 3. സ.ഉ.(സാധ) നം. 1322/2013/തസ്വഭ തീയതി 18-05-2013
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |