Panchayat:Repo18/vol2-page0979

From Panchayatwiki

2. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടറുടെ 10-06-2014-6) a 3952/EGSA/12/REGS (pom Jô debono5. ഉത്തരവ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതിയിൽ ഭാരത നിർമ്മാൺ രാജീവ് ഗാന്ധി സേവാകേന്ദ്രങ്ങളുടെ നിർമ്മാണചെലവിന്റെ പരിധി പുനർനിശ്ചയിച്ച് ശുപാർശ ചെയ്യുന്നതിനായി മിഷൻ ഡയറക്ടർ ചെയർമാനും തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയർ കൺവീനറും കെ.എസ്.ആർ. ആർ.ഡി.എ. അസിസ്റ്റന്റ് എക്സസിക്യൂട്ടീവ് എഞ്ചിനീയർ അംഗവുമായ മൂന്നംഗസമിതിയെ പരാമർശം (1) പ്രകാരം സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ സമിതിയുടെ പരിഗണനാവിഷയങ്ങളിൽ കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടുള്ള നിർമ്മാണ പ്രവൃത്തികൾക്ക് പുറമെ ചുവടെ കൊടുത്തിരിക്കുന്ന വിഷയങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന് പരാമർശം 2 പ്രകാരം അഭ്യർത്ഥിച്ചിട്ടുണ്ട്. (എ) 1. സിമന്റ്, മണ്ണ, കമ്പി എന്നിവയുടെ ഉപയോഗം കുറച്ച് പ്രാദേശികമായി ലഭ്യമാകുന്ന വസ്തു ക്കൾ ഉപയോഗിച്ചുള്ള നിർമ്മാണ പ്രക്രിയ രൂപപ്പെടുത്തൽ. 2. ചുമരുകൾ നിർമ്മിക്കുന്നതിന് റാറ്റ് ട്രാപ്പ് (Rattrap) ബോണ്ട് രീതി പിൻതുടരുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ രൂപപ്പെടുത്തൽ. 3. ചുവരുകൾ പൂശുന്നതിന് സിമന്റ് ഒഴിവാക്ക് മറ്റ് അനുയോജ്യമായ മാർഗ്ഗങ്ങൾ നിർദ്ദേശിക്കൽ, 4. സിമന്റിന്റെ ഉപയോഗം കുറച്ചുകൊണ്ടുള്ള സ്ലാബുകൾ, ടൈൽസുകൾ/പ്രാദേശികമായി നിർമ്മി ക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ വികസിപ്പിക്കൽ, 5. ആർ.സി.സി. സൺഷെയ്ക്ക്ഡ്സ് ഒഴിവാക്കി കല്ലുകൾ/അനുയോജ്യമായ പ്രാദേശിക സാധന സാമഗ്രികൾ എന്നിവ ഉപയോഗിച്ച് പകരം മാതൃകകൾ വികസിപ്പിക്കൽ, 6. തറ നിർമ്മിക്കുന്നതിന് പ്രാദേശിക സാധനസാമഗ്രികൾ ഉപയോഗിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ രൂപീകരിക്കൽ, 7. മൺകട്ടകൾ നിർമ്മിക്കൽ, സിമന്റ് ബ്ലോക്കുകൾ/ഇന്റർലോക്കിംഗ്ദ് ടൈലുകൾ നിർമ്മിക്കൽ/മുള്ള ശേഖരിച്ച ട്രീറ്റ് ചെയ്ത് നിർമ്മാണത്തിന് ഉപയോഗിക്കൽ, മറ്റ് നിർമ്മാണ സാമഗ്രികൾ, അവിദഗ്ദദ്ധ തൊഴി ലാളികളെ പ്രയോജനപ്പെടുത്തി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നടപ്പി ലാക്കുന്ന രീതിയെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കൽ. ബി. ജനതാ എസ്റ്റിമേറ്റ് 1. സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയിൽ ജനതാ എസ്റ്റിമേറ്റുകൾ തയ്യാറാക്കുന്നതിനുള്ള മാതൃ കകൾ വികസിപ്പിക്കൽ. സി. സ്റ്റാൻഡേർഡ് വർക്കസൈറ്റ് ബോർഡുകൾ 1. പ്രവൃത്തിസ്ഥലങ്ങളിൽ പ്രദർശിപ്പിക്കുന്ന പൊതുജന ശ്രദ്ധയ്ക്കുള്ള ബോർഡുകൾ സ്ഥാപിക്കുന്ന തിനുള്ള മാതൃകകൾ വികസിപ്പിക്കൽ, ഡി. അങ്കണവാടി കേന്ദ്രങ്ങൾ, എസ്.എച്ച്.ജി വർക്ക് ഷെഡ്, കാലിതൊഴുത്ത്, ആട്ടിൻകൂട്, കോഴി ക്കുട തുടങ്ങിയവയ്ക്കുള്ള സ്റ്റാൻഡേർഡ് ഡിസൈനും എസ്റ്റിമേറ്റും. 2. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. 21-10-2013-ലെ സർക്കാർ ഉത്തരവ് (സാധാ) 2587/ 13/തസ്വഭവ ഉത്തരവ് പ്രകാരം ഭാരത നിർമ്മാൺ രാജീവ് ഗാന്ധി സേവാകേന്ദ്രങ്ങളുടെ നിർമ്മാണചെല വിന്റെ പരിധി പുനർനിശ്ചയിച്ച് ശുപാർശ ചെയ്യുന്നതിനായി രൂപീകരിച്ച മൂന്നംഗ സമിതിയുടെ പരിഗണനാ വിഷയങ്ങളിൽ മുകളിൽ പറയുന്നവ കൂടി ഉൾപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതി യോഗങ്ങൾക്കും, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി യോഗങ്ങൾക്കും ആവശ്യമായ മിനിട്സ് ബുക്കുകളും നോട്ടീസ് ബുക്കുകളും ഗ്രാമലക്ഷ്മി മുദ്രാലയത്തിൽ അച്ചടിച്ച് വിതരണം ചെയ്യുന്നത് സംബന്ധിച്ചു ഉത്തരവ് (തദ്ദേശ സ്വയംഭരണ(ഇ.എം.) വകുപ്പ്, സ.ഉ.(സാധാ)നം.1988/2014/തസ്വഭവ. തിരുതീയതി :31-07-2014) സംഗ്രഹം:- തദ്ദേശ സ്വയംഭരണ വകുപ്പ് -തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതി യോഗ ങ്ങൾക്കും, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി യോഗങ്ങൾക്കും ആവശ്യമായ മിനിട്സ് ബുക്കുകളും നോട്ടീസ് ബുക്കുകളും ഗ്രാമലക്ഷ്മി മുദ്രാലയത്തിൽ അച്ചടിച്ച് വിതരണം ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറിയുടെ 21-05-2014-ലെ 2068/എൽ/14/ സം.തി.ക. നമ്പർ കത്ത്. ഉത്തരവ് സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനറൽ കമ്മിറ്റി തീരുമാനങ്ങളും സ്റ്റാന്റിംഗ്

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ