Panchayat:Repo18/vol2-page0970

From Panchayatwiki

(ii) തദ്ദേശഭരണ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലുള്ള കെട്ടിടങ്ങൾ ലഭ്യമല്ലാത്ത വാർഡുകളിൽ 25 ച.മീ. എങ്കിലും വിസ്തീർണ്ണമുള്ള വാടക കെട്ടിടം ഗ്രാമകേന്ദ്രത്തിന്റെ ഓഫീസിനായി കണ്ടെത്തണം. (iii) ഈ കെട്ടിടത്തിന്റെ വാടക തദ്ദേശസ്വയംഭരണ സ്ഥാപനതല എഞ്ചിനീയർ വാടക നിയന്ത്രണ ചട്ടങ്ങൾക്ക് വിധേയമായി നിശ്ചയിക്കുന്നതായിരിക്കണം. (iv) കേന്ദ്രത്തിനാവശ്യമായ ഫർണിച്ചറുകൾ വികസന ഫണ്ടോ, തനതു ഫണ്ടോ ഉപയോഗിച്ച് ലഭ്യ മാക്കേണ്ടതാണ്. (v) ഗ്രാമകേന്ദ്രത്തിന്റെ വാടക, സ്റ്റേഷനറി ചെലവ്, യോഗനടത്തിപ്പ ചെലവ് എന്നിവയ്ക്കായി പ്രതി വർഷം ഒരു വാർഡിന് പരമാവധി 50,000/-ക വരെ വികസന - തനത് ഫണ്ടിൽ നിന്നും ചെലവാക്കാവുന്ന താണ്. (vi) പ്രാദേശിക വിഭവസമാഹരണത്തിലൂടെയും ചെലവുകൾക്ക് പണം കണ്ടെത്താവുന്നതാണ്. (vii) ‘സേവാഗ്രാം' ഗ്രാമകേന്ദ്രം/വാർഡ് കേന്ദ്രം, രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രം, തദ്ദേശ ഭരണസ്ഥാപനത്തിന്റെ പേര്, വാർഡിന്റെ നമ്പർ, പേര് ഇവ രേഖപ്പെടുത്തിയ (1.20m x 0.9m വലിപ്പമുള്ള) ബോർഡ് ഉണ്ടായിരിക്കണം. ജനങ്ങളെ സേവന വിവരങ്ങൾ അറിയിക്കുന്നതിന് നോട്ടീസ് ബോർഡ് ഉണ്ടാ യിരിക്കണം. (viii) ഗ്രാമകേന്ദ്രത്തിന്റെ പ്രവർത്തനം ഫലപ്രദമായി നിർവ്വഹിക്കുന്നതിന് സന്നദ്ധപ്രവർത്തകരുടെ സേവനം ഉപയോഗപ്പെടുത്തേണ്ടതാണ്. 6, പ്രവർത്തന സംവിധാനം 6.1. വാർഡ് വികസന സമിതി 6.1.1. രുപീകരണം തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ഓരോ വാർഡിലും പരമാവധി 25 അംഗങ്ങൾ അടങ്ങുന്ന ഒരു വാർഡ് വികസന സമിതി രൂപീകരിക്കേണ്ടതാണ്. വാർഡ് വികസന സമിതിയുടെ ചെയർപേഴ്സസൺ വാർഡിനെ പ്രതിനിധാനം ചെയ്യുന്ന പഞ്ചായത്തംഗം/കൗൺസിലർ ആയിരിക്കും. താഴെ പറയുന്നവരിൽ നിന്ന് മറ്റ് അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടതാണ്. (I) വാർഡിലെ ഓരോ അയൽസഭയിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഒരു സ്ത്രീ, ഒരു പുരുഷൻ, (i) പൊതുസമ്മതരായ തദ്ദേശവാസികളായ 3 സ്ത്രീകൾ, 3 പുരുഷന്മാർ (iii) വാർഡിലെ എസ്.സി, എസ്.ടി. പരമ്പരാഗത മത്സ്യത്തൊഴിലാളി എന്നീ വിഭാഗങ്ങളുടെ ജന സംഖ്യാനുപാതികമായ പ്രാതിനിധ്യം. (iv) കർഷകർ, അദ്ധ്യാപകർ, ഡോക്ടർ, എഞ്ചിനീയർ, ശാസ്ത്രജ്ഞർ, സാങ്കേതിക വിദഗ്ദ്ധർ, റിട്ട യേർഡ് ഉദ്യോഗസ്ഥർ തുടങ്ങി വിവിധ മേഖലകളിൽ പ്രാഗത്തഭ്യം തെളിയിച്ച അഞ്ച് വിദഗ്ദ്ധർ (v) മുൻ ജനപ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ എന്നിവരിൽ നിന്നും ഒരാൾ വീതം. ഇവയിൽ II, III, IV, V വിഭാഗത്തിൽപ്പെടുന്നവരെ ഗ്രാമസഭ തെരഞ്ഞെടുക്കേണ്ടതാണ്. (മുനിസിപ്പാലിറ്റി ആക്ട് 43 വകുപ്പു പ്രകാരം വാർഡ് കമ്മിറ്റി രൂപീകരിക്കപ്പെട്ടിട്ടുള്ള വാർഡുകളിൽ വാർഡ് വികസന സമിതി രൂപീകരിക്കണമെന്നില്ല). a) വാർഡ് വികസന സമിതി അംഗങ്ങളിൽ നിന്ന് ഒരാളെ കൺവീനറായി വാർഡ് വികസന സമിതി തെരഞ്ഞെടുക്കേണ്ടതാണ്. b) തുടർച്ചയായി മുന്നു യോഗങ്ങളിൽ പങ്കെടുക്കാത്ത അംഗത്തെ സമിതിയുടെ ഏകകണ്ഠമായ തീരുമാനപ്രകാരം നീക്കം ചെയ്ത് പകരം അംഗത്തെ തെരഞ്ഞെടുക്കേണ്ടതാണ്. ചെയർമാൻ സ്ഥാനം ഒഴിവുവന്നാൽ സമീപ വാർഡിലെ ജനപ്രതിനിധിക്ക് ചെയർമാന്റെ ചുമതല തദ്ദേശസ്വയംഭരണ സ്ഥാപന പ്രസിഡന്റ്/ചെയർപേഴ്സസൺ/മേയർ നൽകേണ്ടതാണ്. കൺവീനർ സ്ഥാനം ഒഴിവുവന്നാൽ മറ്റൊരാളെ കൺവീനറായി 30 ദിവസത്തിനകം സമിതി തെരഞ്ഞെടുക്കേണ്ടതാണ്. വാർഡ് വികസന സമിതിയുടെ കാലാവധി രണ്ടര വർഷം ആയിരിക്കുന്നതാണ്. വാർഡ് പുനർനിർണ്ണയത്തിനനുസൃതമായി വാർഡ് വിക സന സമിതി പുനഃസംഘടിപ്പിക്കേണ്ടതാണ്. 6.1.2. വാർഡ് വികസന സമിതിയുടെ ചുമതലകൾ a) വാർഡിലെ ആവശ്യങ്ങൾ പഠിച്ച തദ്ദേശഭരണ സ്ഥാപനത്തിന് റിപ്പോർട്ട് നൽകുക. b) കുടുംബ, വ്യക്തിഗത ആനുകുല്യങ്ങൾക്കുവേണ്ടി തദ്ദേശഭരണ സ്ഥാപനത്തിന് ലഭിച്ചിട്ടുള്ള അപേ ക്ഷകൾ സൂക്ഷ്മപരിശോധന നടത്താൻ സഹായിക്കുക. C) അർഹരായ ഗുണഭോക്താക്കളുടേയും കുടുംബങ്ങളുടേയും മുൻഗണനാ പട്ടിക തയ്യാറാക്കാൻ സഹായിക്കുക. d) ഗ്രാമസഭാ/വാർഡ്സഭായോഗ വിവരങ്ങൾ ഗ്രാമസഭാ/വാർഡ് സഭാംഗങ്ങളെ അറിയിക്കുന്നതിനും പരമാവധി അംഗങ്ങളെ ഗ്രാമസഭ/വാർഡ് സഭയിൽ പങ്കെടുപ്പിക്കുന്നതിനുമാവശ്യമായ പ്രചാരണ പ്രവർത്ത നങ്ങൾ നടത്തുക.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ