Panchayat:Repo18/vol2-page0969

From Panchayatwiki

(ii) വാർഡ് വികസന സമിതി, വാർഡ് തല ആരോഗ്യ-ശുചിത്വ-പോഷണ സമിതി, വാർഡിലെ വിവിധ കർഷക സമിതികൾ, വാർഡ്തല ജാഗ്രതാ സമിതി, പരിസ്ഥിതി സമിതി, സോഷ്യൽ ഓഡിറ്റ് കമ്മിറ്റി, ഗുണഭോക്ത്യ സമിതികൾ, കുടുംബശ്രീ എഡിഎസ്, സാക്ഷരതാ സമിതി, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഏകോപന സമിതി, പെയിൻ ആന്റ് പാലിയേറ്റീവ് കെയർ, തദ്ദേശസ്വയം ഭരണ സ്ഥാപനത്തിന്റെ അനുമതിയോടെ രൂപീകരിക്കുന്ന മറ്റ് ജനകീയ സമിതികൾ എന്നിവയുടെ ആസ്ഥാന മായി ഗ്രാമകേന്ദ്രം പ്രവർത്തിക്കണം. (iii) വാർഡിലെ വികസന-സേവന-ക്ഷേമ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്ന തിനുമുള്ള കേന്ദ്രമായിരിക്കണം. (iv) തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ വിവിധ സേവനങ്ങൾ ലഭ്യമാക്കുന്ന ഒരു എക്സ്സ്റ്റൻഷൻ കേന്ദ്രമായിരിക്കണം. (v) ഗ്രാമ/വാർഡ് സഭകളെ ശാക്തീകരിക്കുന്നതിന് പ്രത്തണ്ടാം പദ്ധതി ആസൂത്രണ മാർഗ്ഗരേഖ വിവ ക്ഷിക്കുന്ന അയൽസഭകളുടെ ഏകോപന കേന്ദ്രമായി ഗ്രാമകേന്ദ്രം പ്രവർത്തിക്കണം. (vi) ഊരുകൂട്ടങ്ങളുടേയും മത്സ്യസഭകളുടേയും ഏകോപന കേന്ദ്രമായി പ്രവർത്തിക്കണം. (vii) തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ വിവിധ ചുമതലകൾ വാർഡ് തലത്തിൽ നിർവ്വഹിക്കുന്നതി നുള്ള പ്രവർത്തനങ്ങളുടെ ഏകോപനകേന്ദ്രമായി പ്രവർത്തിക്കണം. (viii) തദ്ദേശസ്വയംഭരണ സ്ഥാപനവുമായി ബന്ധപ്പെട്ട നോട്ടീസുകൾ, ഉത്തരവുകൾ, വിജ്ഞാപന ങ്ങൾ, വിവിധ ആനുകൂല്യങ്ങൾ കൈപ്പറ്റിക്കൊണ്ടിരിക്കുന്നവരും (പെൻഷനുകൾ ഉൾപ്പെടെ) ആനുകൂല്യ ങ്ങൾക്കായി തെരഞ്ഞെടുക്കപ്പെട്ടവരുമായ വാർഡിലെ ഗുണഭോക്താക്കളുടെ പട്ടിക എന്നിവ ഗ്രാമകേന്ദ്ര ത്തിൽ/വാർഡ് കേന്ദ്രത്തിൽ വാർത്താ ബോർഡ് സ്ഥാപിച്ച പ്രദർശിപ്പിക്കേണ്ടതാണ്. കൂടാതെ ഗ്രാമപഞ്ചാ യത്ത/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ തീരുമാനങ്ങൾ, പൗരാവകാശരേഖ എന്നിവ ഗ്രാമകേന്ദ്രത്തിൽ/വാർഡ് കേന്ദ്രത്തിൽ എന്നിവ പൊതുജനങ്ങൾക്കായി ലഭ്യമാക്കേണ്ടതാണ്. (x) വാർഡിനെ സംബന്ധിക്കുന്ന പ്രധാന സ്ഥിതി വിവരങ്ങളും വിവിധ ഭൂപടങ്ങളും (രാഷ്ട്രീയ, വിഭവ, സാമൂഹ്യ, നീരൊഴുക്ക, ഭൂവിനിയോഗം) ജനങ്ങൾക്ക് അറിയുന്നതിനായി കേന്ദ്രത്തിൽ പ്രദർശിപ്പി ᏩᎦᏯ6Ꭷ6nᏋᏩᎤᎠᏅ6Ꮁr) . (x) വാർഡ്തലത്തിൽ തദ്ദേശഭരണസ്ഥാപനവുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന വിവിധ ജനകീയ സമിതികളുടെ പ്രവർത്തനങ്ങളും തീരുമാനങ്ങളും കേന്ദ്രത്തിൽ പ്രദർശിപ്പിക്കേണ്ടതാണ്. (xi) വാർഡ്തലത്തിൽ ജനങ്ങൾക്ക് സേവനം നൽകുന്ന ]HI, IPHN, ആശ വർക്കർമാർ, അങ്കണവാടി പ്രവർത്തകർ, VEO, കൃഷി അസിസ്റ്റന്റ്, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, ഐ.സി.ഡി.എസ്. സൂപ്പർ വൈസർ, സാക്ഷരതാ പ്രേരക്സ്, എസ്.സി, എസ്.ടി പ്രമോട്ടർ എന്നിവരുടെ പ്രവർത്തനങ്ങളുടെ വാർഡു തല പ്രവർത്തനകേന്ദ്രമായിരിക്കണം ഗ്രാമകേന്ദ്രം. വാർഡിന്റെ ചുമതലയുള്ള ഇത്തരം ഉദ്യോഗസ്ഥരുടെ റിപ്പോർട്ടുകൾ വാർഡ് വികസന സമിതിയിൽ അവതരിപ്പിക്കേണ്ടതാണ്. (xii) ആഴ്ചയിൽ 5 ദിവസമെങ്കിലും ഉച്ചയ്ക്കുശേഷം 3 മണി മുതൽ 7 മണി വരെ ഗ്രാമകേന്ദ്രം തുറന്നുപ്രവർത്തിക്കേണ്ടതാണ്. പ്രവർത്തനദിവസവും സമയവും നോട്ടീസ് ബോർഡിൽ പ്രദർശിപ്പി ക്കേണ്ടതുമാണ്. 4, ഉത്തരവാദിത്തം () ഗ്രാമസഭ/വാർഡ് സഭ കേന്ദ്രത്തിന്റെ പ്രവർത്തനത്തിന്റെ മുഖ്യചുമതല ഗ്രാമസഭ/വാർഡ് സഭ കൺവീനറായ വാർഡിനെ പ്രതിനിധാനം ചെയ്യുന്ന പഞ്ചായത്ത് മെമ്പർ/കൗൺസിലർക്കും വസ്തുവകക ളുടെ സൂക്ഷിപ്പുചുമതല തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിക്കുമായിരിക്കും. (ii) ഗ്രാമകേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിൽ ഗ്രാമസഭ/വാർഡ്സഭ കൺവീനർമാരെ ആവശ്യാനു സരണം സഹായിക്കുന്നതിന് തദ്ദേശഭരണ സ്ഥാപന ഓഫീസിലോ ഘടകസ്ഥാപനങ്ങളിലോ ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനെ ഭരണസമിതി നിശ്ചയിക്കേണ്ടതും സെക്രട്ടറി ഇതിനനുസൃതമായി ഓഫീസ് ഓർഡർ പുറപ്പെടുവിക്കേണ്ടതുമാണ്. 総。 (iii) ഗ്രാമകേന്ദ്രവുമായി ബന്ധപ്പെട്ട രേഖകളുടെ സൂക്ഷിപ്പു ചുമതല ഖണ്ഡിക 6(1)-ൽ പറഞ്ഞ വാർഡ് വികസന സമിതി കൺവീനർക്കായിരിക്കും. (iv) എല്ലാ ഗ്രാമപഞ്ചായത്തുകളും നഗരഭരണസ്ഥാപനങ്ങളും 2015 ജനുവരി 26-നകം മുഴുവൻ വാർഡു കളിലും ‘സേവാഗ്രാം' ഗ്രാമകേന്ദ്രങ്ങളുടെ/വാർഡ് കേന്ദ്രങ്ങളുടെ പ്രവർത്തനം ആരംഭിക്കേണ്ടതാണ്. (v) വാർഡ് ഒന്നിന് 50,000ക എന്ന തോതിൽ ഈ വർഷത്തെ പദ്ധതിയിൽ വികസന ഫണ്ട് വിഹിതം ഗ്രാമകേന്ദ്രങ്ങൾക്ക് വേണ്ടി മാറ്റിവയ്ക്കക്കേണ്ടതാണ്. 5, ഓഫീസ് (i) വാർഡുകളിൽ പ്രവർത്തിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലുള്ള കെട്ടി ടങ്ങൾ അംഗൻവാടി, ഫാമിലി സബ്സൈന്റർ മുതലായവ) ഗ്രാമകേന്ദ്രത്തിന്റെ ഓഫീസിനുവേണ്ടി ഉപ യോഗിക്കേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ