Panchayat:Repo18/vol2-page0966

From Panchayatwiki

ഡോക്യുമെന്റേഷൻ 43. പ്രകൃതി വിഭവ പരിപാലന പ്രവൃത്തികളുടെ വിശദമായ ഡോക്യുമെന്റേഷൻ നീർത്തട കമ്മി റ്റിയും പദ്ധതി നിർവ്വഹണ ഏജൻസിയും ഉറപ്പുവരുത്തേണ്ടതാണ്. ഏറ്റെടുക്കുന്ന എല്ലാ പ്രവൃത്തികളു ടെയും മൂന്ന് ഘട്ടങ്ങളിലെയും (തുടങ്ങുന്നതിന് മുൻപ്, പ്രവൃത്തി നടക്കുമ്പോൾ, പൂർത്തിയായ ശേഷം) ഫോട്ടോ ജി.പി.എസ് സംവിധാനമുള്ള മൊബൈൽഫോൺ/ക്യാമറ ഉപയോഗിച്ച് എടുത്ത് സൂക്ഷിക്കേ ണ്ടതും ആവശ്യാനുസരണം നിർദ്ദേശിക്കപ്പെടുന്ന വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യേണ്ടതുമാണ്. 44. പദ്ധതിയെ സംബന്ധിച്ച എല്ലാ വിശദാംശങ്ങളും അടങ്ങുന്ന രേഖകളും ഫയലുകളും പദ്ധതി നിർവ്വഹണ ഏജൻസി സൂക്ഷിക്കേണ്ടതാണ്. 45. പ്രവൃത്തിയെ സംബന്ധിച്ച വിശദാംശങ്ങൾ പ്രവൃത്തി നടക്കുന്ന സ്ഥലത്ത് പൊതുജനങ്ങളുടെ അറിവിലേക്കായി പ്രദർശിപ്പിക്കേണ്ടതാണ്. സോഷ്യൽ ഓഡിറ്റ് 46. പൊതുഭൂമിയിലും സ്വകാര്യ ഭൂമിയിലും ഏറ്റെടുക്കുന്ന പ്രവൃത്തികൾ സംബന്ധിച്ച വിശദാംശ ങ്ങൾ, അംഗീകരിക്കപ്പെട്ട അപേക്ഷകരുടെ ലിസ്റ്റ്, ലഭ്യമാക്കിയ ധനസഹായം, ഓരോ അപേക്ഷകനും നീർത്തട വികസന ഫണ്ടിലേക്ക് അടച്ച തുക, ഏറ്റെടുത്ത പ്രവൃത്തികൾ കൊണ്ടുണ്ടായ ഗുണഫലങ്ങൾ തുടങ്ങിയ വിവരങ്ങൾ നീർത്തട ഗ്രാമസഭക്കുമുമ്പാകെ സോഷ്യൽ ഓഡിറ്റിംഗിനായി സമർപ്പിക്കേണ്ടതാണ്. നിലവിലുള്ള ഭവന നിർമ്മാണ പദ്ധതികൾ പ്രകാരം ആശയ ഭവന പദ്ധതി ഗുണഭോക്താക്കൾക്ക് ആനുകൂല്യം നൽകുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഐ.എ) വകുപ്പ്, സഉ(സാധാ) നം. 1496/2014/ത്.സ്വഭ.വ. തിരു.തീയതി : 12.06.2014 സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ - നിലവിലുള്ള ഭവന നിർമ്മാണ പദ്ധതികൾ പ്രകാരം ആശയ ഭവന പദ്ധതി ഗുണഭോക്താക്കൾക്ക് ആനുകൂല്യം നൽകുന്നതിനുള്ള അനുമതി നൽകി - ഉത്തരവ് പുറ പ്പെടുവിക്കുന്നു. പരാമർശം- 1. ആറ്റിങ്ങൽ നഗരസഭാ സെക്രട്ടറിയുടെ 24-7-13-ലെ സി.ഡി.എസ്-7875/2007 നമ്പർ കത്ത്. 2. നഗരകാര്യ ഡയറക്ടറുടെ 1-10-13-ലെ ഡി.സി.4 - 13339/13 നമ്പർ കത്ത്. 3. കുടുംബശ്രീ എക്സസിക്യൂട്ടീവ് ഡയറക്ടറുടെ 14-1-2014-ലെ കെ.എസ്/എൽ/ 2346/2002 നമ്പർ കത്ത്. ഉത്തരവ ഇ.എം.എസ്-ഭവന പദ്ധതിക്കു വേണ്ടി എഗ്രിമെന്റ് സമർപ്പിക്കേണ്ട കാലാവധി അവസാനിച്ചിരിക്കുന്ന തിനാൽ ആശയ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന ഗുണഭോക്താക്കൾക്ക് ആനുകൂല്യം നൽകാൻ സാധിക്കു ന്നില്ല എന്നും ആയതിനാൽ ഇതു സംബന്ധിച്ച് ഉചിത്ര നിർദ്ദേശം നൽകണമെന്ന് പരാമർശം ഒന്ന് പ്രകാരം ആറ്റിങ്ങൽ നഗരസഭാ സെക്രട്ടറി സമർപ്പിച്ച അപേക്ഷ പരാമർശം രണ്ടു പ്രകാരം നഗരകാര്യ ഡയറക്ടർ ശുപാർശ ചെയ്ത് സർക്കാരിന് സമർപ്പിക്കുകയുണ്ടായി. ഇതു സംബന്ധിച്ച് കുടുംബശ്രീ ഡയറക്ടർ പരാ മർശം 3 പ്രകാരം ലഭ്യമാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഇക്കാര്യം വിശദമായി പരിശോ ധിച്ചു. ഇ.എം.എസ് ഭവന പദ്ധതി അവസാനിച്ച സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നിലവിലുള്ള ഭവന നിർമ്മാണ പദ്ധതികൾ പ്രകാരം ആശയ ഗുണഭോക്താക്കൾക്ക് ആനുകൂല്യം നൽകു ന്നതിന് അനുമതി നൽകി ഉത്തരവാകുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മരാമത്ത് പണികൾ - വാറ്റ് വിഹിതം ഒടുക്കുന്നതിന് മാത്രമായി താൽക്കാലിക ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനുള്ള അനുമതി സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (എഫ്.എം) വകുപ്പ്, സഉ(സാധാ) നം. 1529/2014/തസ്വഭവ. തിരും തീയതി:18.06.2014) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മരാമത്ത് പണികൾ - വാറ്റ് വിഹിതം ഒടുക്കുന്നതിന് മാത്രമായി താൽക്കാലിക ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനുള്ള അനുമതി - ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1, 8-1-2014-ലെ സ.ഉ (സാധാ) 83/2014/്തസ്വഭവ നമ്പർ സർക്കാർ ഉത്തരവ്. 2. തദ്ദേശസ്വയംഭരണ വിഭാഗം, ചീഫ് എഞ്ചിനീയറുടെ 22-1-2014-ലെ ഡി.ബി1/7165/2012/ സി.ഇ./എൽ.എസ്.ജി.ഡി. നമ്പർ കത്ത്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ