Panchayat:Repo18/vol2-page0965

From Panchayatwiki

30, അപേക്ഷകരുടെ ആവശ്യപ്രകാരം ചെയ്ത പ്രവൃത്തികളുടെ മൂല്യനിർണ്ണയം (valuation) ഡബ്ല്യ. ഡി.റ്റി എഞ്ചിനീയർ നടത്തി അതിന്റെ അടിസ്ഥാനത്തിൽ നീർത്തട കമ്മിറ്റി ഇടക്കാലധനസഹായം (Part payment) (p(08Gd86m2(0)06m5. 31. ഓരോ അപേക്ഷകന്റെയും ഭൂമിയിൽ ചെയ്ത പ്രവൃത്തികൾ ഡബ്ല്യ.ഡി.റ്റി എഞ്ചിനീയർ ഗുണ ഭോക്താക്കൾക്ക് അളന്ന് ഒരു അളവു പുസ്തകത്തിൽ (Measurement book) രേഖപ്പെടുത്തി ബന്ധപ്പെട്ട എഞ്ചിനീയർക്ക് ചെക്ക് മെഷർമെന്റിന് നൽകേണ്ടതാണ്. 32, ബന്ധപ്പെട്ട എഞ്ചിനീയർ ചെക്ക് മെഷർമെന്റ് ചെയ്ത് അളവുപുസ്തകം (measurement book) തിരികെ ലഭിക്കുന്ന മുറയ്ക്ക് ഡബ്ല.ഡി.റ്റി എഞ്ചിനീയർ ഗുണഭോക്താക്കൾക്ക് നൽകാനുള്ള തുകയുടെ വിശദാംശങ്ങൾ ബന്ധപ്പെട്ട രേഖകൾ സഹിതം നീർത്തട കമ്മിറ്റിയുടെ ശുപാർശയോടെ ബ്ലോക്ക് പഞ്ചാ യത്ത് സെക്രട്ടറിക്ക് സമർപ്പിക്കണം. 33. അംഗീകൃത യൂണിറ്റ് കോസ്റ്റ് അടിസ്ഥാനത്തിൽ ചെയ്യുന്ന പ്രവൃത്തികൾക്ക് ഡബ്ല്യ.ഡി.റ്റി. എഞ്ചി നീയർ തന്നെ മൂല്യനിർണ്ണയം നടത്തി പി.ഐ.എ.യുടെ ഒപ്പും, സീലുമുള്ള ഒരു ഫീൽഡു ബുക്കിൽ രേഖ പ്പെടുത്തണം. ഇത് ചെക്ക് മെഷർമെന്റിന് വിധേയമാക്കേണ്ടതില്ല. ഈ ഫീൽഡു ബുക്കും മെഷർമെന്റു ബുക്കും നീർത്തട കമ്മിറ്റിയുടെ അംഗീകാരത്തോടെ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് സമർപ്പിക്കേണ്ട (O)O6ΥY). 34. ബ്ലോക്കു പഞ്ചായത്ത് സെക്രട്ടറി മെഷർമെന്റ്/ചെക്ക് മെഷർമെന്റിന്റെ അടിസ്ഥാനത്തിൽ ബില്ലു കൾ പാസ്സാക്കേണ്ടതും ആയത് നീർത്തട കമ്മിറ്റിക്ക് അയച്ചുകൊടുക്കേണ്ടതുമാണ്. 35, നീർത്തട കമ്മിറ്റിയിൽ ഇതു ലഭിച്ചു കഴിഞ്ഞാൽ നീർത്തട കമ്മിറ്റി സെക്രട്ടറി ബന്ധപ്പെട്ട ഗുണ ഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ടോ അല്ലെങ്കിൽ ചെക്ക് മുഖാന്തിരമോ തുക നൽകേണ്ടതാണ്. നിയമാനുസൃതം കിഴിവ് ചെയ്യേണ്ട നികുതി, ക്ഷേമനിധി തുകകൾ ബന്ധപ്പെട്ട നീർത്തട കമ്മിറ്റിയുടെ അക്കൗണ്ടിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ നൽകേണ്ടതും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർ അതത് വകുപ്പുകൾ/ഏജൻസികൾക്ക് പ്രസ്തുത തുക അടയ്ക്കക്കേണ്ടതുമാണ്. സ്വകാര്യ ഭൂമിയിൽ അതത് ഗുണഭോക്താക്കൾ നേരിട്ട് നിർവ്വഹിക്കുന്ന പ്രവൃത്തികൾക്ക് മൂല്യവർദ്ധിത നികുതിയോ ആദായ നികുതിയോ ഈടാക്കേണ്ടതില്ല. പൊതു നിർദ്ദേശങ്ങൾ 36. പ്രകൃതിവിഭവ പരിപാലന പ്രവൃത്തികൾ ഗുണഭോക്ത്യ ഗ്രൂപ്പുകൾ നേരിട്ട് ഏറ്റെടുത്ത് നടപ്പി ലാക്കുന്നതാണ് അഭികാമ്യം. പ്രാദേശികമായി ലഭ്യമായ തൊഴിലാളികളുടെ സേവനവും പ്രയോജനപ്പെടു ത്തേണ്ടതാണ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൻ കീഴിൽ രജിസ്റ്റർ ചെയ്തി ട്ടുള്ള തൊഴിലാളികളുടെ സേവനവും ഇതിനായി പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്. 37. പ്രവൃത്തികളുടെ നിർവ്വഹണം മേൽത്തട്ടിൽ നിന്നും താഴോട്ട് (from upper to lower reaches) എന്ന ക്രമത്തിൽ ഒറ്റയായോ, കൂട്ടമായോ നടപ്പിലാക്കാവുന്നതാണ്. ഇടനിലക്കാരേയും, കരാറുകാരേയും പൂർണ്ണ മായും പദ്ധതി നിർവ്വഹണത്തിൽ നിന്നും ഒഴിവാക്കേണ്ടതാണ്. വിദഗ്ദദ്ധ തൊഴിലാളികളുടെ സേവനം ആവശ്യമായി വരുമ്പോൾ അവരെ യൂസർ ഗ്രൂപ്പുതന്നെ കണ്ടെത്തി പ്രവൃത്തിയെടുപ്പിക്കേണ്ടതാണ്. 38, പ്രകൃതി വിഭവ പരിപാലനവുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകളും നീർത്തട കമ്മി റ്റിയുടെ അംഗീകാരത്തോടെ മാത്രമേ നടത്തുവാൻ പാടുള്ളൂ. 39, ഗുണഭോക്താക്കൾക്കുള്ള ധനസഹായം പ്രാദേശികമായി വിളിച്ചുകൂട്ടുന്ന ചടങ്ങുകളിൽ വച്ച് മറ്റു ള്ളവരുടെ കൂടി സാന്നിദ്ധ്യത്തിൽ നടത്തുന്നതാകും അഭികാമ്യം. 40. പ്രവൃത്തികളുടെ നിർവ്വഹണം നടത്തുമ്പോൾ നീർത്തടവികസന ടീം എഞ്ചിനീയർ ഓരോ ഘട്ട ത്തിലും മേൽനോട്ടം വഹിച്ചിരിക്കണം. കൂടാതെ നീർത്തട കമ്മിറ്റിയും ബ്ലോക്ക് പഞ്ചായത്തും പ്രവൃത്തി കളുടെ ഭൗതിക പരിശോധന നടത്തേണ്ടതാണ്. ഡബ്ല്യ.സി.ഡി.സി.യും മോണിറ്ററിംഗിന്റെ ഭാഗമായി പ്രവൃ ത്തികൾ പരിശോധിക്കേണ്ടതാണ്. 41. നടപ്പിലാക്കിയ ഓരോ പ്രവൃത്തിയും അതിന്റെ യഥാർത്ഥ ചെലവ, ഗുണഭോക്ത്യവിഹിതം മുത ലായ വിവരങ്ങൾ സഹിതം നീർത്തട കമ്മിറ്റി സെക്രട്ടറി സ്കീം രജിസ്റ്ററിൽ രേഖപ്പെടുത്തണം. ഓരോ ഗുണഭോക്താവിനും ആനുകൂല്യം നൽകുമ്പോൾ ഗുണഭോക്ത്യ വിഹിതം ഡബ്ല്യ.ഡി.എഫിൽ അടച്ചിട്ടു ണ്ടോയെന്ന് ഉറപ്പുവരുത്തേണ്ടതാണ്. മറ്റു പദ്ധതികളുമായുള്ള സംയോജനം 42, പൊതു ഭൂമിയിലും സ്വകാര്യഭൂമിയിലും പദ്ധതി നടപ്പിലാക്കുമ്പോൾ പഞ്ചായത്ത് നടപ്പിലാക്കുന്ന വികേന്ദ്രീകൃതാസൂത്രണ പദ്ധതികളുമായോ മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പു പദ്ധതി യുമായോ അല്ലെങ്കിൽ മറ്റു സമാന പദ്ധതികളുമായോ ഉള്ള സംയോജന സാധ്യതകൾ ആവശ്യാനുസ രണം പ്രയോജനപ്പെടുത്തേണ്ടതാണ്. ഇതു സംബന്ധിച്ച വിവരങ്ങൾ ഓരോ അപേക്ഷയിലും നീർത്തട വികസന ടീം എഞ്ചിനീയർ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. അതിൻപ്രകാരം സംയോജനസാധ്യത കൾ ഉറപ്പുവരുത്താൻ നീർത്തട കമ്മിറ്റികളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ആവശ്യമായ മുൻകൈ എടുക്കേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ