Panchayat:Repo18/vol2-page0964

From Panchayatwiki

(19) പ്രവൃത്തികളെ സംബന്ധിച്ച വിവരങ്ങൾ മേൽപ്പറഞ്ഞ തരംതിരിവിന്റെ അടിസ്ഥാനത്തിൽ (category wise & reach wise) പ്രകൃതി വിഭവ പരിപാലനത്തിനായുള്ള സ്കീം രജിസ്റ്ററിൽ രേഖപ്പെടുത്തേ ണ്ടതാണ്. ഇതിനാവശ്യമായ രജിസ്റ്ററുകൾ പി.ഐ.എ. ഓരോ നീർത്തട കമ്മിറ്റിക്കും നൽകേണ്ടതാണ്. (20) തുടർന്ന് ലഭ്യമായിട്ടുള്ള വ്യക്തിഗത അപേക്ഷകളെല്ലാം തന്നെ അതിന്റെ ക്രമനമ്പർ പ്രകാരം അടുത്തടുത്തുള്ള ഭൂമി ഒരുമിച്ച് ഉൾപ്പെടുത്താൻ കഴിയുന്ന വിധത്തിൽ 15-20 വരെയുള്ള ഗുണഭോക്ത്യ ഗ്രൂപ്പുകളായി തിരിക്കുക. (21) ഇതനുസരിച്ച് നീർത്തട കമ്മിറ്റി, ഡബ്ലിയു.ഡി.റ്റി എഞ്ചിനീയർ എന്നിവർ സംയുക്തമായി പ്രവൃത്തി നിർവ്വഹണത്തിനുള്ള ഒരു കർമ്മ പദ്ധതി തയ്യാറാക്കണം. ഓരോ വ്യക്തിയുടെയും ഭൂമിയിൽ ഏത് വർഷ മാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന വിവരവും കർമ്മ പദ്ധതിയിൽ ഉണ്ടാവണം. (22) മേൽത്തട്ട, ഇടത്തട്ട, താഴ്സത്തട്ട് എന്നീ മുൻഗണനാക്രമത്തിൽ എസ്റ്റിമേറ്റുകൾ തയ്യാറാക്കേണ്ടതാണ്. ഓരോ അപേക്ഷകന്റെയും ഭൂമിയിൽ ഡി.പി.ആർ അനുസരിച്ച നടത്താവുന്ന പ്രവൃത്തികൾ, എസ്റ്റിമേറ്റ തുക, നീർത്തട് വികസന ഫണ്ടിലേയ്ക്ക് ഗുണഭോക്താക്കൾ അടയ്ക്കക്കേണ്ട വിഹിതം തുടങ്ങിയവ സംബ ന്ധിച്ച വിവരങ്ങൾ എസ്റ്റിമേറ്റിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. 15-20 വരെ ഗുണഭോക്താക്കളെ ഗ്രൂപ്പ ആയി തിരിച്ച് അതിന്റെ അടിസ്ഥാനത്തിൽ ഓരോ പ്രോജക്ടടുകളായി വേണം എസ്റ്റിമേറ്റ തയ്യാറാ ക്കേണ്ടത്. ഏറ്റെടുക്കാവുന്ന പ്രവൃത്തികൾ നിർദ്ദേശിക്കുമ്പോൾ അവ ആ പ്രദേശത്തിന് അനുയോജ്യമായ വയും, ആവശ്യാധിഷ്ഠിതവും, മുടക്കുന്ന തുകയ്ക്ക് ആനുപാതികവുമായ പ്രയോജനം ലഭിക്കുന്നവയും ആയിരിക്കുവാൻ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതാണ്. പ്രവൃത്തികൾ തെരഞ്ഞെടുക്കാനും തയ്യാറാക്കാനും മേൽനോട്ടം വഹിക്കാനും തദ്ദേശസ്വയംഭരണ വകുപ്പിലെ എഞ്ചിനീയർമാർ, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി എഞ്ചിനീയർ തുടങ്ങിയവരുടെ സഹായം പ്രയോജനപ്പെടുത്താവുന്നതാണ്. 23. ഇപ്രകാരം തയ്യാറാക്കുന്ന എസ്റ്റിമേറ്റുകളുടെ കൂടി അടിസ്ഥാനത്തിൽ ഒരു പ്രകൃതി വിഭവ പരി പാലന നിർവ്വഹണ പ്ലാൻ തയ്യാറാക്കണം. ഡബ്ല.ഡി.റ്റി അംഗങ്ങൾ, നീർത്തട കമ്മിറ്റി എന്നിവർ സംയു ക്തമായാണ് പ്രസ്തുത നിർവ്വഹണ പ്ലാൻ തയ്യാറാക്കേണ്ടത്. 24. ഇപ്രകാരമുള്ള പ്രകൃതി വിഭവ പരിപാലന കർമ്മ പദ്ധതിയിൽ നിന്നും നീർത്തട എഞ്ചിനീയർ മുകൾത്തട്ടിൽ നിന്നും താഴോട്ട് (ridge to valley) എന്ന സങ്കൽപത്തിന്റെ അടിസ്ഥാനത്തിൽ മുൻഗണന നൽകി ഓരോ വർഷവും ഏറ്റെടുക്കേണ്ട പ്രവൃത്തികളുടെ പട്ടിക തയ്യാറാക്കണം. പൊതു ഭൂമിയിലും ആസ്തികളിലും ചെയ്യാനുദ്ദേശിക്കുന്ന പ്രവൃത്തികളും ഈ പട്ടികയിൽ ഉൾപ്പെടുത്തേണ്ടതാണ്. 25. ഈ പട്ടികയും ഒപ്പം ലഭിച്ച അപേക്ഷകളും നീർത്തട കമ്മിറ്റി പരിശോധിച്ച് ശുപാർശ സഹിതം നീർത്തട് വികസന ടീം മുഖാന്തിരം പദ്ധതി നിർവ്വഹണ ഏജൻസിയായ ബ്ലോക്ക് പഞ്ചായത്തിന് സമർപ്പി ക്കണം. ബ്ലോക്ക് പഞ്ചായത്തിന്റെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ഇവ സാങ്കേതിക അനുമതിക്കായി സമർപ്പിക്കണം. 26. സാങ്കേതിക അനുമതി ലഭിച്ചുകഴിഞ്ഞാൽ ഏറ്റെടുക്കേണ്ട പ്രവൃത്തികളുടെ പട്ടികയും അംഗീ കരിച്ച അപേക്ഷകളുടെ ലിസ്റ്റും നീർത്തട കമ്മിറ്റി പ്രസിദ്ധീകരിക്കേണ്ടതാണ്. ഓരോ അപേക്ഷകന്റെ വിവരങ്ങളും അവിടെ ചെയ്യാനുദ്ദേശിക്കുന്ന പ്രവൃത്തികൾ, എസ്റ്റിമേറ്റ് തുകയും ഗുണഭോക്താവ് നീർത്തട വികസന പദ്ധതിയ്ക്ക് അടയ്ക്കക്കേണ്ട തുകയും, ഈ തുക അടയ്ക്കക്കേണ്ട അവസാന തീയതിയും ഇപ്ര കാരം പ്രസിദ്ധീകരിക്കേണ്ടതാണ്. 27, പ്രവൃത്തികളുടെ നിർവ്വഹണം ഓരോ ഗുണഭോക്താവിനും വേണ്ടി നടത്തുന്നത് ഖണ്ഡിക 20-ൽ പരാമർശിച്ച 15-20 പേരടങ്ങുന്ന ഗുണഭോക്ത്യ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ആയിരിക്കും. നീർത്തട കമ്മി റ്റിയുമായി ബന്ധപ്പെടുന്നതിനും, പ്രവൃത്തിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും വേണ്ടി യാണ് ഗുണഭോക്ത്യ ഗ്രൂപ്പുകൾ രൂപീകരിക്കുന്നത്. ഓരോ ഗുണഭോക്ത്യ ഗ്രൂപ്പിനും ഒരു സെക്രട്ടറി യേയും, കൺവീനറേയും തിരഞ്ഞെടുക്കേണ്ടതാണ്. പ്രവൃത്തി നിർവ്വഹിക്കുന്നതുമായി ബന്ധപ്പെട്ട ഓരോ ഗുണഭോക്താവും നീർത്തട കമ്മിറ്റിയുമായി കരാറിൽ ഏർപ്പെടേണ്ടതാണ്. 28. ഡബ്ല്യ.ഡി.എഫ്-ൽ ഒടുക്കേണ്ട തുക വ്യക്തി നേരിട്ടോ, ഗ്രൂപ്പ് ഭാരവാഹി മുഖാന്തിരമോ നീർത്തട കമ്മിറ്റി സെക്രട്ടറിയുടെ മുമ്പാകെ അടയ്ക്കക്കേണ്ടതാണ്. നീർത്തട കമ്മിറ്റി സെക്രട്ടറി ഇപ്രകാരം ലഭിക്കുന്ന തുകയ്ക്ക് രസീത നൽകേണ്ടതും പ്രസ്തുത തുക നീർത്തട് വികസന ഫണ്ട് അക്കൗണ്ടിൽ അടയ്ക്കക്കേണ്ട തുമാണ്. ഡബ്ല്യ.ഡി.എഫ്. അദ്ധ്വാനമായി നൽകുന്ന സാഹചര്യങ്ങളിൽ അദ്ധ്വാനത്തിന്റെ മൂല്യത്തിന് തുല്യ മായ തുക പ്രോജക്ട് ഫണ്ടിൽ നിന്നും പിൻവലിച്ച് നീർത്തട വികസന ഫണ്ടിൽ നിക്ഷേപിക്കേണ്ടതാണ്. ഓരോ പ്രോജക്ടിലെയും മുഴുവൻ ഗുണഭോക്താക്കളുടെയും ഡബ്ല്യ.ഡി.എഫ്. വിഹിതം ഉറപ്പാക്കിയ ശേഷം മാത്രമേ പ്രവൃത്തി ആരംഭിക്കാനുള്ള അനുവാദം നൽകാൻ പാടുള്ളൂ. 29, പദ്ധതി നിർവ്വഹണം ആരംഭിക്കുന്നതിനു മുമ്പുതന്നെ ചെയ്യാൻ പോകുന്ന പ്രവൃത്തിയെ സംബ ന്ധിച്ചും അതിന്റെ ഗുണഫലങ്ങളെ സംബന്ധിച്ചും അപേക്ഷകരുടെയിടയിൽ ബോധവൽക്കരണം നട Ο8(OO)6Υ8(O)O6ΥY).

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ