Panchayat:Repo18/vol2-page0963

From Panchayatwiki

(10) പൊതു ഭൂമിയിലും ആസ്തികളിലും ഏറ്റെടുക്കേണ്ട പ്രവൃത്തികൾ, മേൽത്തട്ട, ഇടത്തട്ട, താഴേ ത്തട്ട് എന്ന മുൻഗണനാക്രമത്തിൽ മാത്രമേ നടപ്പിലാക്കുവാൻ പാടുള്ളൂ. ഓരോ തട്ടിലും വരുന്ന പ്രവൃത്തി കൾ നീർത്തട കമ്മിറ്റി പ്രകൃതി വിഭവ പരിപാലനത്തിനായി ഒരു സ്കീം രജിസ്റ്റർ തയ്യാറാക്കി അതിൽ രേഖപ്പെടുത്തേണ്ടതാണ്. (11) പൊതു ഭൂമിയിലും ആസ്തികളിലും ഏറ്റെടുക്കുന്ന പ്രവൃത്തികളുടെ നിർവ്വഹണത്തിനായി ടി പ്രവൃത്തികളുടെ ഗുണഫലം നേരിട്ട് ലഭിക്കുന്ന ഗുണഭോക്ത്യ കുടുംബങ്ങളിലെ അംഗങ്ങളെ ഉൾപ്പെ ടുത്തി യൂസർ ഗ്രൂപ്പുകൾ രൂപീകരിക്കേണ്ടതാണ്. ഓരോ യൂസർഗ്രൂപ്പിലും 7-ൽ കുറയാത്ത അംഗങ്ങൾ ഉണ്ടായിരിക്കേണ്ടതും അതിൽ നിന്നും യൂസർ ഗ്രൂപ്പിന് ഒരു പ്രസിഡന്റിനേയും സെക്രട്ടറിയേയും തെര ഞെടുക്കേണ്ടതുമാണ്. യൂസർ ഗ്രൂപ്പിന്റെ പ്രസിഡന്റിന്റെയും സെക്രട്ടറിയുടേയും പേരിൽ ജോയിന്റ് അക്കൗണ്ട് ആരംഭിക്കേണ്ടതാണ്. പ്രവൃത്തികൾ ഏറ്റെടുക്കുന്നതിന് മുമ്പ് നീർത്തട കമ്മിറ്റിയും യൂസർ ഗ്രൂപ്പും തമ്മിൽ അതു സംബന്ധിച്ച കരാറിൽ ഏർപ്പെടേണ്ടതാണ്. ഇതിനുപുറമേ യൂസർ ഗ്രൂപ്പുകൾ നീർത്തട കമ്മിറ്റിയുമായി വിഭവ ഉപയോഗ കരാറും (Resource use Agreement) ഒപ്പുവയ്ക്കക്കേണ്ടതാണ്. (12) പൊതു ഭൂമിയിലും ആസ്തികളിലും പ്രവൃത്തികൾ സമയബന്ധിതമായും കാര്യക്ഷമമായും നിർവ്വഹിക്കേണ്ടതിന്റെ ഉത്തരവാദിത്വം യൂസർ ഗ്രൂപ്പുകളിൽ നിക്ഷിപ്തമായിരിക്കും. യൂസർ ഗ്രൂപ്പുകൾ ആവശ്യപ്പെടുന്ന പക്ഷം, എസ്റ്റിമേറ്റ് തുകയുടെ 25%-ൽ അധികരിക്കാത്ത തുക പരമാവധി ഒരു ലക്ഷം രൂപ എന്ന പരിധിക്കുവിധേയമായി മൊബിലൈസേഷൻ അഡ്വാൻസായി യൂസർ ഗ്രൂപ്പുകൾക്ക് നീർത്തട കമ്മിറ്റി ശുപാർശയുടെ അടിസ്ഥാനത്തിൽ നീർത്തട കമ്മിറ്റി സെക്രട്ടറി നൽകേണ്ടതാണ്. എന്നാൽ ഇപ്രകാരം മൊബിലൈസേഷൻ അഡ്വാൻസ് നൽകുമ്പോൾ പ്രവൃത്തി സമയബന്ധിതമായി തീർപ്പാക്കണമെന്നുള്ള കരാർ ഉടമ്പടി യൂസർ ഗ്രൂപ്പിൽ നിന്നും വാങ്ങേണ്ടതാണ്. മുൻകൂർ തുക ദുരുപയോഗം ചെയ്യുന്ന യൂസർ ഗ്രൂപ്പുകൾക്കെതിരെ ആവശ്യമായ നിയമ നടപടി നീർത്തട കമ്മിറ്റി സ്വീകരിക്കേണ്ടതും നൽകിയ തുക തിരികെ ഈടാക്കേണ്ടതുമാണ്. (13) യൂസർ ഗ്രൂപ്പുകൾ പ്രവൃത്തി ഏറ്റെടുത്ത് നിർവ്വഹണം പുരോഗമിക്കുന്ന ഘട്ടത്തിൽ ആവശ്യ മെങ്കിൽ ഇടക്കാല ധനസഹായം (PartPayment) നൽകാവുന്നതാണ്. പ്രവൃത്തിയുടെ നിർവ്വഹണം പൂർത്തി യായിക്കഴിഞ്ഞാൽ WDT എഞ്ചിനീയർ അളവുകൾ രേഖപ്പെടുത്തി ബില്ല തയ്യാറാക്കി ചെക്ക് മെഷർമെന്റിന് ബന്ധപ്പെട്ട എഞ്ചിനീയർക്ക് സമർപ്പിക്കേണ്ടതാണ്. ചെക്ക് മെഷർമെന്റ് പൂർത്തിയാകുന്ന മുറയ്ക്ക്, ബില്ല നീർത്തട കമ്മിറ്റിയുടെ ശുപാർശയോടെ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് സമർപ്പിക്കേണ്ടതാണ്. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, മെഷർമെന്റ്/ചെക്ക് മെഷർമെന്റിന്റെ അടിസ്ഥാനത്തിൽ ബില്ലുകൾ പാസ്സാ ക്കേണ്ടതും നീർത്തട കമ്മിറ്റിക്ക് തിരികെ നൽകേണ്ടതുമാണ്. ഇതു ലഭിച്ചു കഴിഞ്ഞാൽ നീർത്തട കമ്മിറ്റി, സെക്രട്ടറി യൂസർ ഗ്രൂപ്പിന്റെ അക്കൗണ്ടിലേക്ക് നേരിട്ടോ ചെക്കുമുഖാന്തിരമോ തുക നൽകേണ്ടതാണ്. നിയമാനുസൃതം കിഴിവ് ചെയ്യേണ്ട നികുതി, ക്ഷേമനിധി തുകകൾ ബന്ധപ്പെട്ട നീർത്തട കമ്മിറ്റിയുടെ അക്കൗണ്ടിൽ നിന്നും ബ്ലോക്ക് പഞ്ചായത്തു സെക്രട്ടറിയുടെ പേരിൽ നൽകേണ്ടതും ബ്ലോക്ക് പഞ്ചാ യത്ത് സെക്രട്ടറിമാർ അതത് വകുപ്പുകൾ/ഏജൻസികൾക്ക് പ്രസ്തുത തുക അടയ്ക്കക്കേണ്ടതുമാണ്. സ്വകാര്യ ഭൂമിയിൽ പ്രകൃതി വിഭവ പരിപാലന പ്രവൃത്തികൾ നടപ്പിലാക്കാനുള്ള നടപടിക്രമം (14) ഓരോ സ്വകാര്യ വ്യക്തിയുടേയും ഭൂമിയിൽ ഏറ്റെടുക്കാനായി DPR-ൽ ഉൾക്കൊള്ളിച്ചിരിക്കുന്ന പ്രവൃത്തികൾ ഏതൊക്കെയാണെന്നും എത്ര അളവിലാണെന്നും നീർത്തട കമ്മിറ്റികൾ കണ്ടെത്തണം. (15) പ്രദേശത്തിലെ ഭൂമിയുടെ ചരിവ്, മണ്ണിന്റെ പ്രത്യേകതകൾ, കൃഷി രീതികൾ, നിലവിലുള്ള സ്ഥിതി എന്നിവയുടെ അടിസ്ഥാനത്തിൽ പ്രസ്തുത പ്രവൃത്തികൾ പ്രായോഗികവും ഫലപ്രദവും ആണോ എന്ന് നീർത്തട വികസന ടീമിന്റെ സാങ്കേതിക സഹായത്തോടെ നീർത്തട കമ്മിറ്റി പരിശോധിച്ച ഉറപ്പാക്കണം. (16) ഓരോ വ്യക്തിയിൽ നിന്നും തന്റെ കൃഷി ഭൂമിയിൽ പ്രവൃത്തികൾ ചെയ്യുന്നതിനായി നിശ്ചിത ഫാറത്തിൽ നീർത്തട കമ്മിറ്റി അപേക്ഷ സ്വീകരിക്കേണ്ടതാണ്. ഇതിനാവശ്യമായ അപേക്ഷാഫാറ്റങ്ങൾ പി.ഐ.എ. അച്ചടിച്ച് നീർത്തട കമ്മിറ്റിക്ക് നൽകണം. എസ്റ്റിമേറ്റ് തുകയ്ക്ക് ആനുപാതികമായി ഡബ്ല്യ. ഡി.എഫ്. വിഹിതം അടച്ചുകൊള്ളാമെന്നുള്ള ഉറപ്പും അധ്വാനമായാണ് ഡബ്ല്യ.ഡി.എഫ്. വിഹിതം നൽകു ന്നതെങ്കിൽ പ്രസ്തുത വിവരവും അപേക്ഷയിൽ ഉൾപ്പെടുത്തേണ്ടതാണ്. (17) നീർത്തടത്തിൽ ഇപ്രകാരം ഏറ്റെടുക്കേണ്ട മൊത്തം പ്രവൃത്തികളുടെയും അപേക്ഷകൾ ഒരുമിച്ച നീർത്തട കമ്മിറ്റി സ്വീകരിക്കേണ്ടതും, അപേക്ഷകന്റെ ഭൂമി സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ കിടപ്പിന്റെ അടിസ്ഥാനത്തിൽ മേൽത്തട്ട് പരിധിയിൽ വരുന്നവ, മധ്യഭാഗത്ത് വരുന്നവ, താഴെത്തട്ടിൽ വരുന്നവ എന്നി ങ്ങനെ തരംതിരിക്കേണ്ടതുമാണ്. (18) ഓരോ തട്ടിലും വരുന്ന അപേക്ഷകൾക്ക് അടുത്തടുത്ത് വരുന്ന ഭൂമിയുടെ അടിസ്ഥാനത്തിൽ ഒന്ന്, രണ്ട്, മൂന്ന് എന്നീ ക്രമത്തിൽ നമ്പരുകൾ നൽകണം. (P|A യുടെ പേരിന്റെ രണ്ടക്ഷരം, നീർത്തട ത്തിന്റെ പേരിന്റെ ആദ്യത്തെ രണ്ടക്ഷരം, ക്രമനമ്പർ, UR, MR), LR എന്നിവയിൽ ഒന്ന്) എന്ന ക്രമത്തി ലാവണം നമ്പർ നൽകേണ്ടത്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ