Panchayat:Repo18/vol2-page0962

From Panchayatwiki

തിനുള്ള വ്യവസ്ഥ കൂടി ഉൾപ്പെടുത്തി കരാറിൽ ഏർപ്പെടേണ്ടതാണ്. എന്നാൽ ഇത്തരം ആസ്തികളുടെ ഉടമസ്ഥാവകാശം സർക്കാരിലേക്കോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്കോ കൈമാറണമെന്ന് നിർബ ന്ധിക്കേണ്ടതില്ല. (4) പ്രകൃതി വിഭവ പരിപാലനത്തിനായുള്ള ബഡ്ജറ്റ് വിഹിതം :- പ്രകൃതി വിഭവങ്ങളുടെ പരി പാലനത്തിനായി മൊത്തം പദ്ധതി തുകയുടെ 56%മാണ് നീക്കിവച്ചിട്ടുള്ളത്. ഈ തുക ഏറ്റവും ഫലപ്രദ മായി വിനിയോഗിക്കപ്പെടുന്നു എന്ന് നീർത്തടകമ്മിറ്റിയും ബ്ലോക്ക് പഞ്ചായത്തും ഉറപ്പുവരുത്തണം. ഇതി നായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയും ആ പ്രദേശത്ത് നടപ്പിലാക്കുന്ന മറ്റ പദ്ധതികളും ഇതുമായി സംയോജിപ്പിച്ച് നടപ്പിലാക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. (5) നിർത്തട വികസന ഫണ്ട് (WDF);- സ്വകാര്യ ഭൂമിയിൽ പ്രകൃതി വിഭവങ്ങളുടെ പരിപാലനത്തി നായി തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കൾ നീർത്തടവികസന ഫണ്ടിലേയ്ക്ക് (WDF) ഗുണ ഭോക്ത്യവിഹിതമായി നിശ്ചിത തുക നൽകേണ്ടതാണ്. പൊതുവിഭാഗത്തിൽ ഉൾപ്പെടുന്ന ഗുണഭോക്താ ക്കൾ തങ്ങൾക്ക് ലഭിക്കുന്ന ധനസഹായത്തിന്റെ 10%-ഉം, പട്ടികജാതി/പട്ടികവർഗ്ഗം, ചെറുകിട നാമമാത്ര കർഷകർ എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർ 5% തുകയുമാണ് ഗുണഭോക്ത്യ വിഹിതമായി നീർത്തട് വിക സന ഫണ്ടിലേക്ക് അടയ്ക്കക്കേണ്ടത്. ഗുണഭോക്ത്യ വിഹിതമായി അടയ്ക്കക്കേണ്ട തുക പണമായോ തത്തുല്യ മായ അധ്വാനമായോ നൽകാവുന്നതാണ്. അധ്വാനമായി നൽകുന്ന പക്ഷം അതിനു തുല്യമായ തുക ബില്ലിൽ രേഖപ്പെടുത്തി പ്രോഗ്രാം ഫണ്ടിൽ നിന്നും പിൻവലിച്ച നീർത്തട വികസന ഫണ്ടിലേക്ക് അടയ്ക്കക്കേണ്ടതാണ്. (6) ഇതിനുപുറമേ നിശ്ചിത എണ്ണം ഗുണഭോക്താക്കൾക്ക് മാത്രമായി നേരിട്ട് പ്രയോജനം ലഭിക്കുന്ന പ്രവൃത്തികൾ പൊതു ഭൂമിയിലോ ആസ്തികളിലോ ഏറ്റെടുക്കുമ്പോൾ അത്തരം ഗുണഭോക്താക്കളിൽ നിന്നും ആകെ തുകയുടെ പരമാവധി 5% യൂസർ ചാർജ്ജായി ഈടാക്കി നീർത്തടവികസന ഫണ്ടിൽ നിക്ഷേപിക്കാവുന്നതാണ്. ഏതൊക്കെ പ്രവൃത്തികൾക്ക് ഇപ്രകാരം യൂസർചാർജ്ജ് ഈടാക്കണമെന്ന് നീർത്തട കമ്മിറ്റി തീരുമാനിക്കേണ്ടതും ആയതിന് നീർത്തട സഭയുടെ അംഗീകാരം വാങ്ങേണ്ടതുമാണ്. എന്നാൽ ഭൂരഹിതർ, അഗതികൾ, ഭിന്നശേഷിയുള്ളവർ/വിധവകൾ ഗൃഹനാഥരായിട്ടുള്ള കുടുംബങ്ങൾ എന്നീ വിഭാഗങ്ങളിൽപ്പെട്ടവരെ യൂസർചാർജ്ജിൽ നിന്നും ഒഴിവാക്കേണ്ടതാണ്. എസ്സിമേറ്റുകൾ തയ്യാറാക്കലും സാങ്കേതികാനുമതിയും (7) പ്രകൃതി വിഭവ പരിപാലന പ്രവൃത്തികൾ നിർവ്വഹിക്കുന്നതിനായി എസ്റ്റിമേറ്റുകൾ തയ്യാറാക്കുന്ന ചുമതല നീർത്തട് വികസന ടീമിലെ എഞ്ചിനീയർക്കായിരിക്കും. എസ്റ്റിമേറ്റുകൾ തയ്യാറാക്കുന്നതിന് നില വിലുള്ള പൊതുമരാമത്ത് നിരക്കുകൾ, മണ്ണ സംരക്ഷണ വകുപ്പിന്റെ അംഗീകൃത നിരക്കുകൾ, കൃഷിവകു പ്പിന്റെ അംഗീകൃത നിരക്കുകൾ എന്നിവയെ അതത് പ്രവൃത്തിയുടെ സ്വഭാവമനുസരിച്ച് ആസ്പദമാക്കാ വുന്നതാണ്. വനാതിർത്തിക്കുള്ളിൽ നടപ്പിലാക്കുന്ന പ്രവൃത്തിക്ക് വനംവകുപ്പിന്റെ അംഗീകൃത നിരക്കു കളെ അടിസ്ഥാനമാക്കി എസ്റ്റിമേറ്റ് തയ്യാറാക്കാവുന്നതാണ്. നീർത്തട പ്രദേശത്തെ സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന തരത്തിൽ ജനകീയ എസ്റ്റിമേറ്റും തയ്യാറാക്കിയിരിക്കണം. നിലവിൽ അംഗീകൃത നിരക്കു കൾ ലഭ്യമല്ലാത്ത പ്രവൃത്തികൾക്ക് 27-03-2014-ലെ സർക്കാർ ഉത്തരവ് നമ്പർ 898/2014/തസ്വഭവ പ്രകാരം പ്രാദേശിക നിരക്കുകൾ തയ്യാറാക്കി അതിന്റെ അടിസ്ഥാനത്തിൽ പ്രവൃത്തികൾ ഏറ്റെടുക്കേണ്ടതാണ്. (8) തദ്ദേശസ്വയംഭരണ വകുപ്പിലെ ത്രിതല പഞ്ചായത്തുകൾ മുഖേന നടപ്പിലാക്കുന്ന മരാമത്ത് പ്രവൃ ത്തികൾക്ക് സാങ്കേതിക അനുമതി നൽകുന്ന നടപടിക്രമം ഈ പദ്ധതിക്കും അവലംബിക്കാവുന്നതാണ്. ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനീയർമാർ, ബ്ലോക്കിലെ അസിസ്റ്റന്റ് എഞ്ചിനീയർമാർ, അസി സ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ, ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമുള്ള സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ നിലവിലെ മറ്റു മരാമത്ത് പ്രവൃത്തികൾക്ക് സാങ്കേതികാനുമതി നൽകുന്ന രീതി യിൽ ഈ പദ്ധതിയിൻ കീഴിൽ ഏറ്റെടുത്ത പ്രവൃത്തികൾക്കും സാങ്കേതിക അനുമതി നൽകേണ്ടതാണ്. കൂടാതെ 11-02-2014-ലെ സർക്കാർ ഉത്തരവ് നമ്പർ 36/14/തസ്വഭവ-ൽ പരാമർശിച്ചിട്ടുള്ള പ്രകാരം നീർത്തട വികസന ടീമിലെ അസിസ്റ്റന്റ് എഞ്ചിനീയർമാർക്കും സാങ്കേതിക അനുമതി നൽകാവുന്നതാണ്. ഒന്നില ധികം പ്രോജക്ടുകളുള്ള ബ്ലോക്കുകളിലെ നീർത്തട വികസന ടീമിലെ ഡിപ്ലോമ/ഡിഗ്രി എഞ്ചിനീയർമാർക്ക് എസ്റ്റിമേറ്റ് എടുക്കുന്നതിനും സാങ്കേതികാനുമതി നൽകുന്നതിനും പ്രസ്തുത സർക്കാർ ഉത്തരവിൽ നിഷ്കർഷിച്ചിട്ടുള്ള ധനപരമായ അധികാര പരിധിക്കു വിധേയമായി ചുമതലാ വിഭജനം നടത്തി നൽകാ വുന്നതാണ്. അംഗീകൃത യൂണിറ്റ് കോസ്റ്റിന്റെ അടിസ്ഥാനത്തിൽ ചെയ്യുന്ന പ്രവൃത്തികൾക്ക് സാങ്കേതിക അനുമതി ആവശ്യമില്ല. പൊതു ഭൂമിയിലും ആസ്തികളിലും പ്രവൃത്തികൾ ഏറ്റെടുക്കുന്നതു സംബന്ധിച്ച നടപടിക്രമം (9) പൊതു ഭൂമിയിലും ആസ്തികളിലും പ്രകൃതി വിഭവ പരിപാലനത്തിനായി വിശദമായ പദ്ധതി രേഖയിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രവൃത്തികൾ ഏറ്റെടുക്കാവുന്നതാണ്. എന്നാൽ ഇപ്രകാരം പ്രവൃത്തി കൾ ഏറ്റെടുക്കുന്നതിനു മുമ്പ് പ്രസ്തുത പ്രവൃത്തി ആ പ്രദേശത്തിന് അനുയോജ്യവും പ്രയോജനപ്രദവു മാണോ എന്ന് നീർത്തട് വികസന ടീമിന്റെ സാങ്കേതിക സഹായത്തോടെ നീർത്തട കമ്മിറ്റി പരിശോധിച്ച ഉറപ്പുവരുത്തേണ്ടതാണ്. പ്രകൃതി വിഭവങ്ങളുടെ അമിതമായ ദുരുപയോഗത്തിനു കാരണമാകുന്നതും, മണ്ണ - ജലസംരക്ഷണത്തിന് കാര്യമായ പ്രയോജനം നൽകാത്തതുമായ പ്രവൃത്തികൾ (ഉദാഹരണത്തിന്, കുളങ്ങളുടെയും തോടുകളുടെയും വശങ്ങൾ കെട്ടുന്നത്) പരമാവധി ഒഴിവാക്കേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ