Panchayat:Repo18/vol2-page0961

From Panchayatwiki

സർക്കാർ 21.08.2013-ലെ സ.ഉ (ആർ.ടി) 425/2013/S|ID അനുസരിച്ച നടപ്പിലാക്കുന്ന വനിതാ ടാക്സി സർവ്വീസസ് (ഷീ ടാക്സസി) എന്ന ജെൻഡർ പാർക്ക് പ്രോജക്ടിലെ വാഹനങ്ങളിലെ പരസ്യങ്ങൾക്കുമേൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ചുമത്താവുന്ന പരസ്യ നികുതി ഒഴിവാക്കി ഉത്തരവാകുന്നു. സംയോജിത നീർത്തട പരിപാലന പരിപാടി - പ്രകൃതി വിഭവ പരിപാലന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനുള്ള മാർഗ്ഗരേഖ സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.ഡി.) വകുപ്പ്, സ.ഉ (സാധാ) നം. 1488/2014/തസ്വഭവ. തിരുതീയതി : 11.06.2014) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ - സംയോജിത നീർത്തട പരിപാലന പരിപാടി - പ്രകൃതി വിഭവ പരിപാലന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനുള്ള മാർഗ്ഗരേഖ അംഗീകരിച്ച് ഉത്തരവ് പുറപ്പെടു വിക്കുന്നു. പരാമർശം: 1. സ.ഉ (കൈ) നമ്പർ 240/2012/ത്.സ്വ.ഭ.വ. തീയതി: 22.09.2012. 2. ഗ്രാമവികസന കമ്മീഷണറുടെ 21/05/2014-ാം തീയതിയിലെ 43/എസ്.എൽ.എൻ.എ. 2/13/സി.ആർ.ഡി. നമ്പർ കത്ത്. ഉത്തരവ് 2008-ൽ കേന്ദ്ര ഗവൺമെന്റ് പുറപ്പെടുവിച്ചിട്ടുള്ള പൊതുമാർഗ്ഗനിർദ്ദേശങ്ങൾക്കും സംസ്ഥാന ഗവൺമെന്റ് ഇതിനോടകം നൽകിയിട്ടുള്ള ഉത്തരവുകൾക്കും അനുസൃതമായി സംസ്ഥാനത്ത് സംയോ ജിത നിർത്തട പരിപാലന പരിപാടി നടപ്പിലാക്കിവരുകയാണ്. ഈ പരിപാടിയിലെ ഏറ്റവും സുപ്രധാന ഘടകം നീർത്തട പ്രദേശങ്ങളിലെ പ്രകൃതി വിഭവങ്ങളുടെ പരിപാലനം (Natural Resource Management) ആണ്. പദ്ധതി തുകയുടെ 56% ഈ പ്രവർത്തനത്തിനായി നീക്കിവച്ചിരിക്കുന്നു. പദ്ധതിയുടെ പ്രാരംഭ ഘട്ടം പൂർത്തിയാക്കിയ പ്രോജക്ടുകളിൽ പ്രകൃതി വിഭവ പരിപാലന പ്രവർത്തനങ്ങൾ അടിയന്തിരമായി ഏറ്റെടുക്കേണ്ടതാണ്. ഇതിനായി താഴെപ്പറയുന്ന മാർഗ്ഗരേഖ പുറപ്പെടുവിക്കുന്നു. 1. നീർത്തട പ്രദേശത്തെ പ്രകൃതിവിഭവങ്ങളായ മണ്ണ്, ജലം, ജൈവസമ്പത്ത് എന്നിവയുടെ പരിപാല നവും പുനരുജ്ജീവനവും സാധ്യമാക്കുന്നതിന് ശാസ്ത്രീയവും, സൂക്ഷമവുമായ ഇടപെടലുകൾ നടത്തേ ണ്ടതാണ്. ഭൂമിയുടെ ഉപരിതലത്തിലെ ഫലഭൂയിഷ്ഠമായ മേൽമണ്ണിനെ സംരക്ഷിച്ചുനിർത്തുവാനും മഴ യായി ഭൂമിയിൽ പതിക്കുന്ന ജലത്തെ മണ്ണിലേക്ക് പരമാവധി കിനിഞ്ഞിറങ്ങുവാൻ സഹായിക്കുന്നതുമായ പ്രവർത്തനങ്ങൾക്കാണ് ഇതിൽ മുൻഗണന നൽകേണ്ടത്. ഭൂമിയുടെ സസ്യാവരണം മെച്ചപ്പെടുത്തുന്ന തര ത്തിൽ പൊതുഭൂമിയിലും സ്വകാര്യഭൂമിയിലും വൻതോതിൽ ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുന്ന പ്രവർത്ത നവും ഏറ്റെടുക്കേണ്ടതാണ്. കൂടാതെ പൊതു ആസ്തികളായ കുളങ്ങൾ, തണ്ണീർത്തടങ്ങൾ, കാവുകൾ, നീരുറവകൾ എന്നിവയെ സംരക്ഷിക്കുവാനുള്ള പ്രവർത്തനങ്ങളും നടത്താവുന്നതാണ്. പ്രകൃതി സൗഹാർദ്ദപരമായ ഇടപെടലുകളിലൂടെയും പരമ്പരാഗതവും പ്രാദേശികവുമായ അറിവുകൾ പരമാവധി പ്രയോജനപ്പെടുത്തിയും ആയിരിക്കണം നീർത്തടങ്ങളിലെ പ്രകൃതി വിഭവ പരിപാലന പ്രവർത്തനങ്ങൾ നടപ്പിലാക്കേണ്ടത്. സിമന്റ്, പാറ, മണൽ, സ്റ്റീൽ തുടങ്ങിയ സാമഗ്രികൾ ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഈ പദ്ധതിയിൻ കീഴിൽ ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ മാത്രമേ ഏറ്റെടുക്കു വാൻ പാടുള്ള. 2. പ്രകൃതി വിഭവങ്ങളുടെ പരിപാലനത്തിനായി ഓരോ ലഘു നീർത്തട പ്രദേശത്തേയും 1. മേൽത്തട്ട (upper reaches), 2. glosQIOS (middle reaches), 3. (O06)9(OIOS (lower reaches) og) (ml6836)M 2ymo000) തിരിച്ച്, ഓരോ ഭാഗത്തിനും അനുയോജ്യമായ പ്രവൃത്തികൾ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതിനോടൊപ്പം തന്നെ നീർത്തടത്തിൽ ഉൾപ്പെടുന്ന ഭൂമി അവയുടെ ഉടമസ്ഥതയുടെയും ഉപയോഗ ത്തിന്റെയും അടിസ്ഥാനത്തിൽ മൂന്നായി തിരിക്കാം. (എ) വ്യക്തികളുടെ കൈവശമുള്ള കൃഷിഭൂമി (Arable Land); (ബി.) കൃഷിക്കുപയുക്തമായതോ, തരിശായി കിടക്കുന്നതോ ആയ പുറന്വോക്കു ഭൂമി (Common land); (സി) പൊതു ഉടമസ്ഥതയിലുള്ള നീർച്ചാലുകൾ, തോടുകൾ, നീരുറവകൾ തുടങ്ങിയ ജലസ്രോത സ്സുകൾ മുതലായവ. (3) ഇതിനുപുറമേ, കാവുകൾ, കുളങ്ങൾ, മുതലായവയും നീർത്തടങ്ങളിൽ കണ്ടെത്താൻ കഴിയും. ഇവയും ഒന്നുകിൽ സ്വകാര്യവ്യക്തികളുടെയോ ട്രസ്റ്റുകളുടേയോ അധീനതയിലോ അല്ലെങ്കിൽ പൊതു സ്വത്തായോ കാണപ്പെടും. സ്വകാര്യ വ്യക്തികളുടെയോ ട്രസ്റ്റുകളുടെയോ അധീനതയിലുള്ളതാണെങ്കിൽ അവയുടെ പുനരുദ്ധാരണ പ്രവൃത്തികളുടെ ഗുണഫലം പൊതുജനങ്ങൾക്ക്, അല്ലെങ്കിൽ അതുമായി ബന്ധ പ്പെട്ട ഗുണഭോക്താക്കൾക്ക് കുറഞ്ഞത് അഞ്ചുവർഷത്തേക്കെങ്കിലും ലഭ്യമാക്കും എന്ന് ഉടമസ്ഥൻ രേഖാ മൂലം ഉറപ്പു നൽകുന്നപക്ഷം അത്തരം ആസ്തികളെയും നമുക്ക് പൊതു ആസ്തികളായി കണക്കാക്കി ഈ പദ്ധതിയുടെ കീഴിൽ പരിപാലിക്കാവുന്നതാണ്. ഇത്തരത്തിൽ ഉറപ്പ നൽകിയശേഷം അത് ഉടമസ്ഥൻ പാലിക്കാതെ വന്നാൽ പദ്ധതിയുടെ ഭാഗമായി മുടക്കിയ തുക അയാളിൽ നിന്നും തിരികെ ഈടാക്കുന്ന

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ