Panchayat:Repo18/vol2-page0956

From Panchayatwiki

കേരളത്തിലാകമാനം ഈ പരിപാടി ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്തു. കുട്ടികൾ ബാല സഭ കൂടുന്ന സമയത്ത് പരിപാടി ശ്രവിക്കാൻ ഉതകുന്ന സമയക്രമം ആണ് ഈ പരിപാടിക്കായി ക്രമീകരി ച്ചത്. ഇത്, മീന റേഡിയോയ്ക്ക് കുട്ടികളുമായി ക്രമാനുഗതമായി ബന്ധപ്പെടുത്തുന്നതിനുള്ള ഒരു സംവി ധാനമായി തീർന്നു. എല്ലാ ഞായറാഴ്ചകളിലും മലയാളത്തിൽ 20 മിനിട്ട് ദൈർഘ്യമുള്ളതും പ്രവൃത്തി ദിവസങ്ങളിൽ ആവർത്തന പ്രക്ഷേപണവുമുള്ള പരിപാടിയായിരുന്നു ഇത്. ഈ പരിപാടിയിലൂടെ പ്രക്ഷേപണം ചെയ്യപ്പെടുന്ന ആശയങ്ങളും/പ്രശ്നങ്ങളും ബാലസഭയിൽ ചർച്ചയ്ക്ക് വിധേയമാകുന്നു. ആഴ്ചതോറുമുള്ള പരിപാടികളിൽ വിവിധ ജില്ലകളിൽ നിന്നുമുള്ള കുട്ടി കളെ പങ്കെടുപ്പിക്കുന്നതിനാൽ അവരുടെ ജീവിത യാഥാർത്ഥ്യങ്ങളെ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യു ന്നതിന് ഇതൊരു വേദിയായി തീരുന്നു. ആവർത്തന പ്രക്ഷേപണം നടത്തുന്നതിനാൽ രക്ഷാകർത്താക്കൾക്കും അദ്ധ്യാപകർക്കും ഈ പരിപാടി ശ്രദ്ധിക്കാനും ഇത്തരം പ്രശ്നങ്ങളിൽ ഇടപെടുന്നതിനും അവസരം ലഭി ക്കുന്നു. പരിപാടിയുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ O വിനോദ വൈജ്ഞാനിക പരിപാടികളിലൂടെ പ്രശ്നാധിഷ്ഠിത വിഷയങ്ങളിൽ ഇടപെടുന്നത് കുട്ടികളിലും അവരുടെ കുടുംബാംഗങ്ങളിലും ഔത്സക്യം ഉളവാക്കുക. O കേരളത്തിലെ കുട്ടികളെ സംബന്ധിച്ച പ്രശ്നങ്ങളെക്കുറിച്ച് വർദ്ധിത അവബോധം ഉണ്ടാക്കുന്ന തിനും അതുവഴി നിയതമായ പ്രവർത്തന രീതി രൂപീകരിക്കുന്നതിനുള്ള പ്രേരകശക്തിയായി മാറു ന്നതിനും സാധിക്കുക. ഠ സംസ്ഥാനത്ത് കുട്ടികളുടെ സംരക്ഷണത്തിനും അവരുടെ വികസനത്തിനും ഉതകുന്ന പരിസ്ഥിതി സൃഷ്ടിക്കുക. O കുട്ടികളുടെ ആവശ്യങ്ങളെയും പ്രശ്നങ്ങളെയും കുറിച്ച് ഔപചാരികമായി ചർച്ചകൾ നടത്തുക യും, ബാലപഞ്ചായത്തുകളിലേക്ക് ചർച്ചകൾ എത്തിക്കുകയും ചെയ്യുക. O കുട്ടികളുടെ പ്രശ്നങ്ങൾ, താൽപര്യങ്ങൾ, പ്രവർത്തനങ്ങൾ, വിജയകഥകൾ മുതലായവ ചർച്ച ചെയ്യു ന്നതിന് ബാലസഭയ്ക്ക് വേദിയൊരുക്കുക. O കുട്ടികളുടെ പ്രശ്നങ്ങൾ സംബന്ധിച്ച് അനൗപചാരിക ചർച്ചകൾ നടത്തുന്നതിന് രക്ഷകർത്താ ക്കൾക്കും അദ്ധ്യാപകർക്കും സാഹചര്യം ഒരുക്കിക്കൊടുക്കുക. പ്രക്ഷേപണം ചെയ്യപ്പെടുന്ന വിഷയങ്ങൾ കുട്ടികളുമായി ചർച്ച ചെയ്താണ് തീരുമാനിക്കുന്നത്. ഇതിൽ കുട്ടികൾക്കെതിരെയുള്ള അതിക്രമം, മയക്കുമരുന്ന് ഉപയോഗം, അമിത പഠനഭാരം, പാരിസ്ഥിതിക പ്രശ്ന ങ്ങൾ, കളിക്കാനുള്ള അവകാശം എന്നീ വിഷയങ്ങൾ ഉൾപ്പെടുന്നു. ഈ ചർച്ചകളിലൂടെ കുട്ടികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടുമ്പോൾ കേരളത്തിലെ കുട്ടികളുടെ നിലവിലുള്ള യഥാർത്ഥ പ്രശ്നങ്ങൾ പ്രതിഫലിപ്പിക്കപ്പെടുന്നു. 2013-14-ലെ പരിപാടികൾ (1) സംസ്ഥാനത്ത് നിലവിലുള്ള ബാലസഭ ശൃംഖല ശക്തിപ്പെടുത്തൽ നിലവിലുള്ള സ്ഥിതിവിവര കണക്ക് അനുസരിച്ച സംസ്ഥാനത്ത് 53431 ബാലസഭകളിലായി 913581 കുട്ടികൾക്കാണ് അംഗത്വമുള്ളത്. പല സ്ഥലങ്ങളിൽ വിവിധ കാരണങ്ങളാൽ ബാലസഭകളുടെയും ബാല പഞ്ചായത്തുകളുടെയും എണ്ണം കുറഞ്ഞുവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. 15 വയസ്സ് പൂർത്തിയായി പിരിഞ്ഞുപോകുന്ന കുട്ടികളുടെ ഒഴിവിൽ പുതിയവർക്ക് അംഗത്വം നൽകുന്നതിന് ശ്രമം നടക്കുന്നില്ല. കുട്ടികളുടെ ട്യൂഷൻ, പരിപാടികൾക്ക് സ്ഥിരം മോണിറ്ററിംഗ് സംവിധാനത്തിന്റെ അഭാവം എന്നിവയും ബാലസഭകളുടെ എണ്ണം ചുരുങ്ങുന്നതിനും കുട്ടികളുടെ പങ്കാളിത്തം കുറയുന്നതിനും കാരണമാകുന്നു. കുട്ടികളാൽ നടത്തപ്പെടുന്ന ഈ സംരംഭത്തിന്റെ സംഘടനാതലത്തിലുള്ള ശാക്തീകരണത്തിനാണ് കുടും ബ്രശീ ഊന്നൽ നൽകുന്നത്. ഇതിനായി കൺസൾട്ടന്റുമാർ പഞ്ചായത്തുകൾ സന്ദർശിക്കുകയും ബാല പഞ്ചായത്തുകൾ/ബാലനഗരസഭകൾ എന്നിവ രൂപീകരിച്ചിട്ടില്ലാത്തിടങ്ങളിൽ അവ രൂപീകരിക്കുന്നതിനും പ്രവർത്തനക്ഷമമല്ലാത്തവ പുനർ പ്രവർത്തനം ആരംഭിക്കുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊ ളേണ്ടതുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും വിട്ടുപോയിട്ടുള്ള അംഗങ്ങൾക്ക് പകരം അംഗ ങ്ങളെ തെരഞ്ഞെടുക്കുന്നതിന് ബാലസഭ നിബന്ധനകൾ അനുസരിച്ചുള്ള തെരഞ്ഞെടുപ്പ് നടത്തുന്നതി നുള്ള വാർഷിക ബാലപഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ അവർ നടത്തുകയും ചെയ്യേണ്ടതുണ്ട്. കൂടാതെ നിലവിലുള്ള മോണിറ്ററിംഗ് സംവിധാനം സി.ഡി.എസ്സിന്റെ വിവിധ തലങ്ങളിലുള്ള ബാലസഭാ ഉപസമിതി കളിലുള്ള അംഗങ്ങളുടെ ചുമതലകൾ എന്നതിനേക്കാൾ ഉപരി സി.ഡി.എസ് ചെയർപേഴ്സസൺമാരുടെ പ്രാപ്തിയെ ആശ്രയിച്ചാണ് നടക്കുന്നത്. ഈ പ്രശ്നങ്ങൾക്ക് പരിഹാരമെന്ന നിലയിൽ സംസ്ഥാനതലത്തിൽ റിസോഴ്സ് പേഴ്സസൺമാർക്ക് ഒരു ട്രെയിനിംഗ് ഓഫ് ട്രേയിനേഴ്സ് (റ്റി.ഒ.റ്റി) സംഘടിപ്പിക്കുകയുണ്ടായി. ഈ റ്റി.ഒ.റ്റി ലഭിച്ചവർ ബാല സഭാ ഉപസമിതി അംഗങ്ങൾക്കായി ജില്ലാ തലത്തിൽ ക്ലസ്റ്റർ പരിശീലനങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. ബാലസഭാ ഉപസമിതി അംഗങ്ങൾക്കായുള്ള വാർഡ് തലത്തിലുള്ള പരിശീലനങ്ങൾ വരും മാസങ്ങളിൽ നടത്തുവാൻ ഉദ്ദേശിക്കുന്നു.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ