Panchayat:Repo18/vol2-page0938

From Panchayatwiki

2,3. ബ്ലോക്ക് പഞ്ചായത്തുകൾ, നീർത്തട കമ്മിറ്റികളുടെ സഹകരണത്തോടെ ഓരോ ചെറുനീർത്തട പ്രദേശത്തെയും പ്രകൃതി വിഭവങ്ങളുടെ ലഭ്യത, അതിന്റെ അടിസ്ഥാനത്തിൽ വികസിപ്പിക്കാൻ കഴിയുന്ന ഉൽപാദന സമ്പ്രദായങ്ങൾ. സൂക്ഷ്മ സംരംഭങ്ങൾ എന്നിവ സംബന്ധിച്ച പങ്കാളിത്ത പഠനരീതിയിൽ വിശ കലനം ചെയ്യേണ്ടതാണ്. നീർത്തട പ്രദേശത്തെ ഭൂമിയുടെ സവിശേഷതകൾ, അനുയോജ്യമായ വിളകൾ, മണ്ണിന്റെ ഈർപ്പം, പ്രദേശത്ത് അധിവസിക്കുന്ന കുടുംബങ്ങളുടെ സാമൂഹ്യ സാമ്പത്തിക സ്ഥിതി എന്നി വയും വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിനായി ശേഖരിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാന ത്തിൽ വിശകലനത്തിനു വിധേയമാക്കേണ്ടതാണ്. ഇവയുടെയെല്ലാം അടിസ്ഥാനത്തിൽ ഓരോ നീർത്തട പ്രദേശത്തിനും അനുയോജ്യമായ പ്രവർത്തനങ്ങൾ കണ്ടെത്തി ഒരു കർമ്മ പദ്ധതി തയ്യാറാക്കേണ്ടതാണ്. 2.4. കൃഷി , മൃഗസംരക്ഷണം, ഉദ്യാന സസ്യകൃഷി, കാർഷിക വനവൽക്കരണം, മത്സ്യം വളർത്തൽ, ഔഷധസസ്യകൃഷി, സംയോജിത കൃഷിരീതികൾ, ജൈവ കൃഷി രീതികൾ, കാർഷികോൽപന്നങ്ങളുടെ സംസ്കരണവും മൂല്യവർദ്ധനവും, സൂക്ഷ്മസംരംഭ വികസനം, വിപണനം തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഈ കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്താവുന്നതാണ്. 2.5. ഓരോ നീർത്തട പ്രദേശത്തിനും അനുയോജ്യമായ പ്രവർത്തനങ്ങൾ നീർത്തട വികസന ടീം അംഗങ്ങളുടെ സഹായത്തോടെ നീർത്തട കമ്മിറ്റികൾ കണ്ടെത്തണം. ഇതിനായി വിവിധ വികസന വകു പ്പുകളുടെ ഉദ്യോഗസ്ഥർ, പാടശേഖരസമിതികൾ, കർഷകപ്രതിനിധികൾ, ക്ഷീരകർഷകർ തുടങ്ങിയവരു മായി കൂടിയാലോചനകൾ നീർത്തട കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തേണ്ടതാണ്. കൂടാതെ, മഹാത്മാ (DOCmul (860solo) (OOO6m) തൊഴിലുപ്പ പദ്ധതി, ദേശീയ ഉപജീവന മിഷൻ, രാഷ്ട്രീയ കൃഷി വികാസ് യോജന, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിനിയോഗം, വിവിധ വകുപ്പുകൾ നടപ്പിലാക്കുന്ന പദ്ധതികൾ തുടങ്ങിയവുമായുള്ള സംയോജനസാധ്യതകളും പരമാവധി പ്രയോജനപ്പെടുത്തുവാൻ ശ്രദ്ധി ക്കേണ്ടതാണ്. ഇപ്രകാരം തയ്യാറാക്കുന്ന കർമ്മപദ്ധതി നീർത്തട ഗ്രാമസഭയുടെ അംഗീകാരത്തോടെ ബ്ലോക്ക് പഞ്ചായത്തിൽ സമർപ്പിക്കേണ്ടതാണ്. 2.6. ഉൽപാദന സമ്പ്രദായം, സൂക്ഷ്മസംരംഭം എന്നിവ വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ഒരു പ്രദേശത്തെയോ അല്ലെങ്കിൽ കർഷകരുടെ ഒരു സംഘത്തെയോ കേന്ദ്രീകരിച്ച് വേണം ആവിഷ്ക്കരിക്കേ ണ്ടത്. ഇത് നീർത്തട ഭൂപടത്തിൽ വേർതിരിച്ച് രേഖപ്പെടുത്തുകയും ചെയ്യേണ്ടതാണ്. 2.7, ഇപ്രകാരം തയ്യാറാക്കുന്ന കർമ്മപദ്ധതി ബ്ലോക്ക് പഞ്ചായത്തുകൾ അംഗീകരിച്ച കഴിഞ്ഞ് അവ യുടെ പകർപ്പ് ഗ്രാമപഞ്ചായത്തുകൾക്കും നീർത്തട കമ്മിറ്റികൾക്കും നൽകേണ്ടതാണ്. 2.8. അത്യാവശ്യ ഘട്ടങ്ങളിൽ ബ്ലോക്ക് പഞ്ചായത്തുകൾക്ക് നീർത്തട കമ്മിറ്റിയുമായും, പദ്ധതിയുടെ ഗുണഭോക്ത്യ വിഭാഗങ്ങളുമായും കൂടിയാലോചിച്ച ഈ കർമ്മപദ്ധതിയിൽ ഭേദഗതി വരുത്താവുന്നതാണ്. 2.9. സംസ്ഥാനത്ത് സംയോജിത നിർത്തട പരിപാലന പരിപാടിയിൽ 2009-10 സാമ്പത്തിക വർഷം മുതൽ പ്രോജക്ടുകൾക്ക് അനുമതി നൽകിയിട്ടുള്ളതും അവയിൽ പല പ്രോജക്ടുകൾക്കും വിശദമായ പദ്ധതി രേഖ (DPR) തയ്യാറാക്കിക്കഴിഞ്ഞിട്ടുള്ളതുമാണ്. ഉല്പാദന സമ്പ്രദായം, സൂക്ഷ്മ സംരംഭങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലുള്ള ജീവനോപാധി പ്രവർത്തനങ്ങൾ സംബന്ധിച്ച കേന്ദ്ര സംസ്ഥാന സർക്കാ രുകളുടെ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതിനുമുമ്പ് തയ്യാറാക്കിയിട്ടുള്ള വിശദമായ പദ്ധതി രേഖ കളിൽ മേൽ വിവരിച്ച തരത്തിലുള്ള സമഗ്രമായ ഇടപെടലുകൾ നടത്തി കർമ്മപദ്ധതി തയ്യാറാക്കുവാൻ സാധിച്ചിട്ടില്ല. ആയതിനാൽ അത്തരം പ്രോജക്ടടുകളിൽ വിശദമായ പ്രോജക്ട് റിപ്പോർട്ടിന്റെ ഭാഗമായി നിലവിൽ തയ്യാറാക്കിയിട്ടുള്ള കർമ്മപദ്ധതി പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. ഇതിനായി ബ്ലോക്ക് പഞ്ചായത്തിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടർ, സീനിയർ വെറ്റിനറി സർജൻ, ഡയറി എക്സ്സ്റ്റൻഷൻ ഓഫീസർ, ബ്ലോക്കിലെ എക്സ്സ്റ്റൻഷൻ ഓഫീസർമാർ എന്നിവരടങ്ങിയ ഒരു ടീം രൂപീകരിക്കേണ്ടതും, ആ ടീമിന്റെ നേതൃത്വത്തിൽ നിലവിൽ തയ്യാറാക്കിയിട്ടുള്ള കർമ്മപദ്ധതി പുനഃപരിശോധന നടത്തി ഓരോ നീർത്തട പ്രദേശത്തേയും നീർത്തട കമ്മിറ്റികൾ, പാടശേഖര സമിതികൾ, കർഷക കൂട്ടായ്മകൾ, ക്ഷീര കർഷകർ തുടങ്ങി വിവിധ വിഭാഗങ്ങളുമായി ആശയവിനിമയം നടത്തി സമഗ്രമായ ഒരു കർമ്മപദ്ധതിയ്ക്ക് അടിയന്തിരമായി രൂപം കൊടുക്കേണ്ടതാണ്. ബ്ലോക്ക് തലത്തിൽ ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കു ന്നതിനുള്ള ചുമതല ബ്ലോക്ക് പഞ്ചായത്തിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും. ഈ ആവശ്യത്തിന് വേണ്ടിവരുന്ന ചെലവുകൾ പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കുന്ന തുകയിൽ നിന്നും കണ്ടെത്തേണ്ടതാണ്. വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതി നായി നീക്കിവച്ചിട്ടുള്ള 1% തുക പൂർണ്ണമായും ചെലവഴിച്ച പ്രോജക്ടടുകളിൽ ഇതിനാവശ്യമായ തുക ഉൽപാദന സമ്പ്രദായ പ്രവർത്തനങ്ങൾക്കായി ലഭ്യമായിട്ടുള്ള 10% തുകയുടെ 0.1%-ൽ പരിമിതപ്പെടുത്തി ഭരണനിർവ്വഹണ ചെലവുകളിൽ നിന്നും വഹിക്കേണ്ടതാണ്. 3. നിർവ്വഹണം 3.1. സ്വന്തമായി കൃഷിഭൂമിയുള്ള കർഷകർ, പാട്ടത്തിനോ മറ്റുതരത്തിലോ ഭൂമിയിൽ കൃഷി ചെയ്യാൻ അവകാശം ലഭിച്ചവർ തുടങ്ങിയവർക്ക് ഉൽപാദന സമ്പ്രദായം മെച്ചപ്പെടുത്തുന്നതിനും ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ഉതകുന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് ഈ പദ്ധതിയിൻകീഴിൽ ധനസഹായം നൽകാവുന്നതാണ്. കൂടാതെ കാർഷിക അനുബന്ധ പ്രവർത്തനങ്ങളായ മൃഗസംരക്ഷണം, തീറ്റപ്പുൽ


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ