Panchayat:Repo18/vol2-page0937

From Panchayatwiki

പ്പലിശയും അടയ്ക്കക്കേണ്ടതില്ല. ആയതിന്റെ അടിസ്ഥാനത്തിൽ മരാധിഷ്ഠിത വ്യവസായ സ്ഥാപനങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ലൈസൻസ് പുതുക്കി നൽകുമ്പോൾ ലൈസൻസ് ഫീസിൻമേലുള്ള പലിശയും പിഴപ്പലിശയും ഒഴിവാക്കി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. സംയോജിത നീർത്തട പരിപാലന പദ്ധതി ഉൽപാദന സമ്പ്രദായം, സൂക്ഷമ സംരംഭങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ജീവനോപാധി പ്രവർത്തനങ്ങൾക്കായുള്ള മാർഗ്ഗരേഖ സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.ഡി) വകുപ്പ്, സ.ഉ.(സാധാ)നം. 599/2014/തസ്വഭവ, തിരുതീയതി:28/02/2014.j സംഗ്രഹം:- തദ്ദേശ സ്വയംഭരണ വകുപ്പ - സംയോജിത നീർത്തട പരിപാലന പദ്ധതി - സംയോ ജിത നീർത്തട പരിപാലന പരിപാടി ഉൽപാദന സമ്പ്രദായം, സൂക്ഷ്മ സംരംഭങ്ങൾ എന്നിവയെ അടിസ്ഥാ നമാക്കിയുള്ള ജീവനോപാധി പ്രവർത്തനങ്ങൾക്കായുള്ള മാർഗ്ഗരേഖ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവി ക്കുന്നു. പരാമർശം:- 1. കേന്ദ്രഗ്രാമവികസന മന്ത്രാലയത്തിന്റെ 02-11-2011 ലെ Z-11011/21/2010-PPC നമ്പർ ᏧᎾᎶᎤIᎤᎧ 2. ഗ്രാമവികസന കമ്മീഷണറുടെ 02-12-2013-ലെ 902/എസ്.എൽ.എൻ.എ2/13/സിആർഡി നമ്പർ കത്ത് ഉത്തരവ സംയോജിത നീർത്തട പരിപാലനപരിപാടിയുടെ ഭാഗമായി നീർത്തട പ്രദേശത്തെ കൃഷി, അനു ബന്ധ മേഖലകൾ എന്നിവയിൽ ഉൽപാദന സമ്പ്രദായം, ഉൽപാദന ക്ഷമത തുടങ്ങിയവ മെച്ചപ്പെടുത്തുന്ന തിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനായി ആകെ പദ്ധതിയുടെ 10% നീക്കിവയ്ക്കുകയും ഇതിനു വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ പരാമർശം (1) പ്രകാരം കേന്ദ്രസർക്കാർ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. അതനുസരിച്ച് ഓരോ സംസ്ഥാനതല നോഡൽ ഏജൻസിയും അതത് സംസ്ഥാനത്തിന്റെ ആവശ്യകതയ നുസരിച്ച വിശദമായി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കേണ്ടതാണെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പരാമർശം (2) പ്രകാരം സംസ്ഥാനത്തിന്റെ ആവശ്യകതയനുസരിച്ച വിശദമായ മാർഗ്ഗനിർദ്ദേശം ഗ്രാമവികസന കമ്മീ ഷണർ നൽകിയിട്ടുണ്ട്. 2. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കുകയുണ്ടായി. കേരളത്തിന്റെ ആവശ്യകതയനു സരിച്ച അനുബന്ധം (1) പ്രകാരം വിശദമായ മാർഗ്ഗരേഖ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. സംയോജിത നീർത്തട പരിപാലന പരിപാടി ഉൽപാദന സമ്പ്രദായം, സൂക്ഷ്മസംരംഭങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ജീവനോപാധി പ്രവർത്തനങ്ങൾക്കായുള്ള മാർഗ്ഗരേഖ 1. ആമുഖം 1.1. സംയോജിത നീർത്തട പരിപാലന പരിപാടിക്കായി കേന്ദ്രസർക്കാർ 2008-ൽ പുറപ്പെടുവിച്ച മാർഗ്ഗ നിർദ്ദേശങ്ങളിലെ ഒരു സുപ്രധാന ഘടകമാണ് ഉൽപാദന/കാർഷിക സമ്പ്രദായങ്ങളുടെ അടിസ്ഥാനത്തി ലുള്ള ജീവനോപാധി പ്രവർത്തനങ്ങളും സൂക്ഷ്മ സംരംഭങ്ങളുടെ വികസനവും ആകെ പദ്ധതി തുക യുടെ 10%, സ്വന്തമായി ഭൂമിയുള്ള കുടുംബങ്ങളുടെ ഉൽപാദനം /കാർഷിക സമ്പ്രദായങ്ങളുടേയും സൂക്ഷ്മ സംരംഭങ്ങളുടേയും വികസനത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കായി നീക്കിവച്ചിരിക്കുന്നു. കാർഷിക മേഖലയിലും അനുബന്ധ മേഖലകളിലും ഉൽപാദനവും ഉൽപാദനക്ഷമതയും പരമാവധി വർദ്ധിപ്പിക്കു കയും വൈവിധ്യവൽക്കരണം ഉറപ്പാക്കുകയും ചെയ്തതുകൊണ്ട് സ്വന്തമായി കൃഷി ഭൂമിയുള്ള കുടുംബ ങ്ങൾ, കർഷക തൊഴിലാളികൾ, പാട്ടകൃഷിക്കാർ, പങ്ക് കൃഷിക്കാർ തുടങ്ങിയ വിഭാഗങ്ങൾക്ക് അതിന്റെ ഗുണഫലം ലഭ്യമാക്കുക എന്നതാണ് ഇതിലുടെ ലക്ഷ്യം വയ്ക്കുന്നത്. 1.2. ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ താഴെ പറയുന്നവയാണ്. a. വൈവിധ്യമാർന്ന ഉൽപാദന/കാർഷിക സമ്പ്രദായങ്ങളുടെ അടിസ്ഥാനത്തിലുള്ള ജീവനോപാധി പ്രവർത്തനങ്ങളെയും ഇടപെടലുകളെയും പ്രോത്സാഹിപ്പിക്കുക. b. തെളിയിക്കപ്പെട്ടതും വിജയകരമായി നടപ്പിലാക്കപ്പെട്ടതുമായ സാങ്കേതിക വിദ്യകൾ, സംയോജിത കൃഷി രീതികൾ, മെച്ചപ്പെട്ട കാർഷിക സമ്പ്രദായങ്ങൾ എന്നിവ ഏറ്റെടുക്കുവാൻ കർഷകർക്ക് ആവശ്യ മായ പ്രോത്സാഹനം നൽകുക, 2, ആസൂത്രണം 2.1. പദ്ധതി പ്രവർത്തനത്തിന്റെ പ്രാരംഭഘട്ടത്തിൽതന്നെ ഉൽപാദന/കാർഷിക സമ്പ്രദായങ്ങളുമായി ബന്ധപ്പെട്ട സൂക്ഷ്മതല ആസൂത്രണം നടത്തേണ്ടതാണ്. 2.2. നീർത്തടപദ്ധതിയുടെ നിർവ്വഹണ ഏജൻസിയായ ബ്ലോക്ക് പഞ്ചായത്തുകൾക്കു തന്നെയാ യിരിക്കും ഉൽപാദന സമ്പ്രദായം, സൂക്ഷ്മസംരംഭങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ജീവനോപാധി പ്രവർത്ത നങ്ങളുടേയും ആസൂത്രണ നിർവ്വഹണ ചുമതല.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ