Panchayat:Repo18/vol2-page0936

From Panchayatwiki

പഞ്ചായത്തിലും ശ്മശാനം നിർമ്മിക്കുന്നതിനുള്ള ഗ്രാന്റ് 20 ലക്ഷം രൂപയായി വർദ്ധിപ്പിച്ചുകൊണ്ടും, ഇതിനു പുറമെ ഇതേ ആവശ്യത്തിനായി കേരള ലോക്കൽ ഗവൺമെന്റ് സർവ്വീസ് ഡെലിവറി പ്രോജ കടിൽ നിന്ന് പരമാവധി 10 ലക്ഷം രൂപ കൂടി വിനിയോഗിക്കുന്നതിനുള്ള അനുമതി നൽകിക്കൊണ്ടും ശ്മശാന നിർമ്മാണത്തിന് സ്ഥലം ഏറ്റെടുക്കാൻ ഭൂമിയുടെ ഫെയർ വാല്യൂവിന്റെ 50% തുക കൂടി നൽകു ന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരം നൽകുന്നുവെന്ന് പരാമർശത്തിലെ ബഡ്ജറ്റ പ്രസംഗത്തിൽ പ്രഖ്യാപിച്ചിരുന്നു. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കുകയുണ്ടായി. ആയതിന്റെ അടിസ്ഥാനത്തിൽ പഞ്ചായ ത്തുകളിൽ നിലവിലുള്ള ശ്മശാനങ്ങൾ നവീകരിച്ച വാതക ഇന്ധനത്തിലേക്ക് മാറ്റുന്നതിനും ഓരോ പഞ്ചാ യത്തിനും ശ്മശാനം നിർമ്മിക്കുന്നതിനും ഗ്രാന്റ് 20 ലക്ഷം രൂപയായി വർദ്ധിപ്പിച്ചു കൊണ്ടും, ഇതേ ആവശ്യത്തിനായി കേരള ലോക്കൽ ഗവൺമെന്റ് സർവ്വീസ് ഡെലിവറി പ്രോജക്ടിൽ നിന്ന് 10 ലക്ഷം രൂപ കൂടി വിനിയോഗിക്കുന്നതിനും ശ്മശാന നിർമ്മാണത്തിന് സ്ഥലം ഏറ്റെടുക്കാൻ ഭൂമിയുടെ ഫെയർ വാല്യൂ വിന്റെ 50% തുക കൂടി നൽകുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരം നൽകിക്കൊണ്ട് ഇതിനാൽ ഉത്തരവ് ആകുന്നു. ബഡ്സ് സ്കൂളിലെ ശാരീരിക മാനസിക വൈകല്യമുള്ള എല്ലാവർക്കും ആനുകൂല്യം നൽകുന്നതിന് നിർദ്ദേശം നൽകിയത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സ.ഉ.(ആർ.റ്റി)നം.550/2014/തസ്വഭവ. തിരുതീയതി : 25/02/2014) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ്-ബഡ്സ് സ്കൂളിലെ ശാരീരിക മാനസിക വൈകല്യമുള്ള എല്ലാ വർക്കും ആനുകൂല്യം നൽകുന്നതിന് നിർദ്ദേശം നൽകി - ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: 1. 16.11.2013-ലെ ജി.ഒ. (എം.എസ്) നം. 362/13/തസ്വഭവ. 2, 12/02/2014-ലെ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ ഇനം നമ്പർ 3.9 തീരുമാനം. ഉത്തരവ് പരാമർശം (2)-ലെ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാന പ്രകാരം ബഡ്സ് സ്കൂളിൽ പഠിക്കുന്ന ശാരീരിക മാനസിക വൈകല്യമുള്ള എല്ലാവർക്കും വൈകല്യത്തിന്റെ തോത് പരിഗണിക്കാതെ ആനു കൂല്യം നൽകുന്നതിന് നിർദ്ദേശം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. മരാധിഷ്ഠിത വ്യവസായങ്ങൾക്ക് ലൈസൻസ് പുതുക്കി നൽകുമ്പോൾ ലൈസൻസ് ഫീസിൻമേലുള്ള പലിശയും പിഴപ്പലിശയും ഒഴിവാക്കുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ആർ.സി) വകുപ്പ്, സ.ഉ (സാധാ)നം. 553/2014/തസ്വഭവ. തിരുതീയതി:26/02/2014.j സംഗ്രഹം:- തദ്ദേശ സ്വയംഭരണ വകുപ്പ് - മരാധിഷ്ഠിത വ്യവസായങ്ങൾക്ക് ലൈസൻസ് പുതുക്കി നൽകുമ്പോൾ ലൈസൻസ് ഫീസിൻമേലുള്ള പലിശയും പിഴപ്പലിശയും ഒഴിവാക്കി ഉത്തരവ് പുറപ്പെടുവി ക്കുന്നു. പരാമർശം: (1) വനംവന്യജീവി വകുപ്പിന്റെ 19/04/2012-ലെ സ.ഉ.(പി) 51/12/വനം-വന്യജീവി നമ്പർ വിജ്ഞാപനം (2) 2-3-2013-ലെ സ.ഉ.(സാധാ) നം. 540/2013/തസ്വഭവ (3) ആൾ കേരള സാമിൽ & വുഡ് ഇൻഡസ്ട്രീസ് ഓണേഴ്സ് അസോസിയേഷൻ 21-11-2012 തീയതിയിൽ സമർപ്പിച്ച നിവേദനം. (4) നഗരകാര്യ ഡയറക്ടറുടെ 28-3-2012 തീയതിയിലെ ജി 1-201412 നമ്പർ കത്ത്. ഉത്തരവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മരാധിഷ്ഠിത വ്യവസായ സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കി നൽകുമ്പോൾ വനം വകുപ്പിന്റെ എൻ.ഒ.സി നിഷ്കർഷിക്കുന്നത് പരാമർശം (2) ഉത്തരവിൻ പ്രകാരം ഒഴി വാക്കി നൽകിയിട്ടുണ്ട്. മരാധിഷ്ഠിത വ്യവസായങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ലൈസൻസ് പുതുക്കി നൽകുമ്പോൾ പഞ്ചായത്ത് ലൈസൻസ് പുതുക്കി നൽകുമ്പോൾ ഫൈൻ ഒഴിവാക്കി നൽകണ മെന്ന് അഭ്യർത്ഥിച്ചുകൊണ്ട് സൂചന (3) പ്രകാരം ആൾ കേരള സാമിൽ & വുഡ് ഇൻഡസ്ട്രീസ് ഓണേഴ്സ് അസോസിയേഷൻ സർക്കാരിൽ നിവേദനം സമർപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ ഉചിത തീരുമാനം കൈക്കൊള്ളാവുന്നതാണെന്ന് നഗരകാര്യ ഡയറക്ടർ സൂചന (4) പ്രകാരം അറിയിച്ചു. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. ലൈസൻസ് പുതുക്കുന്നതിന് പിഴപ്പലിശ ഈടാ ക്കുന്ന സമ്പ്രദായം വനം വകുപ്പിൽ നിലവിലില്ല. ആയതിനാൽ വനം വകുപ്പിന്റെ എൻ.ഒ.സി ലഭിച്ചിട്ടുള്ള മരവ്യവസായ സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കികിട്ടുന്നതിന് ഫീസിൻമേലുള്ള പലിശയും പിഴ


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ