Panchayat:Repo18/vol2-page0932

From Panchayatwiki

4. കൊയ്തത്തുമെതി യന്ത്രം/കംബൈൻഡ്, ഹാർവെസ്റ്റർ പോലെയുള്ള വലിയ യന്ത്രങ്ങളുടെ പ്രവർത്ത നക്ഷമത നിശ്ചയിക്കുന്നതിന് അതാത് ജില്ലകളിലെ കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള കൃഷി വിജ്ഞാന കേന്ദ്രങ്ങളിലെ കാർഷിക എഞ്ചിനീയർമാരുടെ സേവനം പ്രയോജനപ്പെടുത്തേണ്ടതാണ്. 5. ബ്ലോക്കതല് ലേബർ ബാങ്കിന്റെ പ്രതിനിധികളും ഗ്രീൻ ആർമിയുടെ പ്രതിനിധികളും സംയുക്ത മായി യന്ത്രങ്ങൾ ഏറ്റെടുക്കുകയും എന്തെങ്കിലും പ്രശ്നം ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ ആയത് 7 ദിവ സത്തിനകം ബന്ധപ്പെട്ട പഞ്ചായത്തിനെ അറിയിക്കുകയും വേണം. ഡിപ്രീസിയേഷൻ കണക്കാക്കി കണ്ടെ ത്തിയ യന്ത്രങ്ങളുടെ വില ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ വകുപ്പ് സ്ഥാപനങ്ങളുടെ പ്രോജക്ട് വിഹിത ത്തിൽ ഉൾപ്പെടുത്തണം. II. ബ്ലോക്കതല് ലേബർ ബാങ്കിന് പുതിയ യന്ത്ര സാമഗ്രികൾ വാങ്ങുന്നത് സംബന്ധിച്ച 1. യന്ത്രങ്ങളുടെ സ്പെസിഫിക്കേഷൻ, ഗുണനിലവാരം, ബ്രാൻഡ് എന്നിവ നിശ്ചയിക്കുന്നതിന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലാ പഞ്ചായത്തിലെ അഗ്രി അസിസ്റ്റന്റ് എക്സസിക്യൂട്ടീവ് എഞ്ചിനീയർമാർ, ഗ്രീൻ ആർമി പ്രതിനിധി, തൃശ്ശൂർ കാർഷിക വിജ്ഞാന കേന്ദ്രത്തിലെ അഗ്രികൾച്ചറൽ എഞ്ചിനീയർ അംഗങ്ങ ളായും പ്രോജക്ടിന്റെ സി.ഇ.ഒ. അംഗങ്ങളായും ഒരു സമിതി രൂപീകരിക്കുക. 2. പ്രസ്തുത സമിതി നിശ്ചയിക്കുന്ന ഗുണനിലവാരമുള്ള യന്ത്രങ്ങൾ RAIDCO/KAMCO og amo” (mooo കരണ/പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് വാങ്ങുന്നതിന് ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്തുകൾക്ക് അനുമതി നൽകുക. 3. ആയതിനാവശ്യമുള്ള തുക പ്രോജക്ട് ഫണ്ടിൽ നിന്നും ബ്ലോക്ക് പഞ്ചായത്തിന് അനുവദിക്കുന്ന തിന് സി.ഇ.ഒ.-യ്ക്ക് അനുമതി നൽകുക. വ്യക്തിഗത ആനുകുല്യങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള ചുമതല ഓവർസീയർമാർക്ക് നൽകുന്നതു സംബന്ധിച്ച് ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സ.ഉ. (എം.എസ്) നം.24/2014/തസ്വഭവ, തിരു. തീയതി: 30.01.2014) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - പ്രന്തണ്ടാം പഞ്ചവത്സര പദ്ധതി-സബ്സിഡിയും അനു ബന്ധ വിഷയങ്ങളും സംബന്ധിച്ച മാർഗ്ഗരേഖ-വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് നൽകു ന്നതിനുള്ള ചുമതല ഓവർസിയർമാർക്ക് നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: 1. 15.03.2013-ലെ സ.ഉ.(എം.എസ്)നം.94/2013/ത.സ്വ.ഭ.വ. 2, 31.07.2013-ലെ തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയേഴ്സ് അസോസി യേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുടെ അപേക്ഷ. 3. തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയറുടെ 03.09.2013-ലെ ഡിബി1-5533/13 സി.ഇ/തസ്വഭവ(2) നമ്പർ കത്ത്. ഉത്തരവ് പരാമർശം ഒന്ന് ഉത്തരവു പ്രകാരം വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള വാല്യവേഷൻ സർട്ടിഫിക്കറ്റ നൽകുന്നതിനുള്ള ചുമതല അസിസ്റ്റന്റ് എഞ്ചിനീയർമാർക്ക് നൽകിയതുമൂലം അവരുടെ ജോലിഭാരം കൂടു കയും സർട്ടിഫിക്കറ്റുകൾ ലഭ്യമാകുന്നതിന് കാലതാമസം ഉണ്ടാകുകയും ചെയ്യുന്നതായി പരാമർശം (2) പ്രകാരം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ച വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള വാല്യവേഷൻ സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുള്ള ചുമതല തദ്ദേശസ്വയംഭരണ വകുപ്പ് ഓവർസിയർമാർക്ക് തിരികെ നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. കിണർ റീച്ചാർജ്ജിംഗ് - തുക അനുവദിക്കുന്നത് സംബന്ധിച്ച ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.എ) വകുപ്പ്, സ.ഉ.(ആർ.ടി)നം,296/14/തസ്വഭവ. തിരു. തീയതി.. 31.01.2014) സംഗ്രഹം:- തദ്ദേശ സ്വയംഭരണ വകുപ്പ് - കിണർ റീച്ചാർജ്ജിംഗ് - തുക അനുവദിക്കുന്നതിന് - അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: 22.01.2014-ലെ വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനം ഇനം നമ്പർ 3.11 ഉത്തരവ് പരാമർശത്തിലെ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനപ്രകാരം കുടിവെള്ളക്ഷാമം പരിഹരിക്കുന്ന തിന് കിണർ റീച്ചാർജ്ജ് ചെയ്യാൻ ചെലവിന്റെ 50% പരമാവധി 3000/-രൂപ (മൂവായിരം രൂപ) പരിധിക്ക് വിധേയമായി അനുവദിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി ഉത്തരവ് പുറ പ്പെടുവിക്കുന്നു.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ