Panchayat:Repo18/vol2-page0931

From Panchayatwiki

എൽ.ന്റെ വയർലെസ് ഇന്റർനെറ്റ് സംവിധാനം അനുവദിക്കുന്നത് ഉചിതമാണെന്ന് പഞ്ചായത്ത് ഡയറക്ടർ പരാമർശം (3) കത്തിലൂടെ സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. സർക്കാർ ഈ വിഷയം വിശദമായി പരിശോധിച്ചു. പരാമർശം (1)-ലെ ഉത്തരവ് പ്രകാരം ഗ്രാമപഞ്ചാ യത്ത് പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും അനുവദിച്ചിട്ടുള്ള ലാപ്സ്ടോപ്പിന്റെ ഫലപ്രദമായ ഉപയോഗ ത്തിന് താഴെ പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി ബി.എസ്.എൻ.എൽ. ന്റെ നെറ്റ് കണക്ടർ വാങ്ങുന്ന തിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.

  • പഞ്ചായത്ത് ഡയറക്ടറും ഇൻഫർമേഷൻ കേരള മിഷൻ എക്സസിക്യൂട്ടീവ് ചെയർമാൻ ആന്റ് ഡയ റക്ടറും ബി.എസ്.എൻ.എൽ അധികൃതരുമായി ചർച്ച ചെയ്ത് 500 രൂപയിൽ താഴെയുള്ള ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഒരു സ്കീം തെരഞ്ഞെടുക്കേണ്ടതാണ്.
  • നിശ്ചയിക്കപ്പെടുന്ന സ്കീമിൽ ഗ്രാമപഞ്ചായത്തുകളെ തനത് ഫണ്ട് വിനിയോഗിച്ച് അംഗങ്ങളാ കാൻ അനുവദിക്കാവുന്നതാണ്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കൈവശമുള്ള യന്ത്രങ്ങൾ ബ്ലോക്ക് തല ലേബർ ബാങ്കിന് കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾ അംഗീകരിച്ചും വനിതാ ലേബർ ബാങ്ക് അംഗങ്ങളാകാൻ തെരഞ്ഞെടുത്തിട്ടുള്ള തൊഴിലാളികൾക്ക് പരിശീലനം പൂർത്തിയാകുന്ന മുറയ്ക്ക് പുതിയ കാർഷിക യന്ത്രങ്ങൾ വാങ്ങി നൽകുന്നതിനുമുള്ള നടപടിക്രമങ്ങൾ അംഗീകരിച്ചുമുള്ള ഉത്തരവ് (തദ്ദേശസ്വയംഭരണ (ഡി.ഡി) വകുപ്പ്, സ.ഉ (സാധാ) നം.276/2014/തസ്വഭവ. തിരു. തീയതി: 29.01.2014) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - മഹിളാ കിസാൻ ശാക്തീകരണ പരിയോജന വനിതാ ലേബർ ബാങ്ക് - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കൈവശമുള്ള യന്ത്രങ്ങൾ ബ്ലോക്ക് തല ലേബർ ബാങ്കിന് കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾ അംഗീകരിച്ചും വനിതാ ലേബർ ബാങ്ക് അംഗങ്ങളാകാൻ ങ്ങൾ വാങ്ങി നൽകുന്നതിനുമുള്ള നടപടിക്രമങ്ങൾ അംഗീകരിച്ചും ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: 1. 20-12-2012-ലെ സ.ഉ (സാധാ) നം. 3536/12/തസ്വഭവ നമ്പർ ഉത്തരവ്. 2. 04-02-2013-ലെ സ.ഉ (സാധാ) നം. 303/13/തസ്വഭവ നമ്പർ ഉത്തരവ്. 3. 16-11-2013-ലെ സ.ഉ (സാധാ) നം. 2812/13/തസ്വഭവ നമ്പർ ഉത്തവ. 4. ചീഫ് എക്സസിക്യൂട്ടീവ് ഓഫീസർ, മഹിളാ കിസാൻ ശാക്തീകരണ പരിയോജനയുടെ 12.12.13-ലെ 1804/കോംപ്റ്റ്/എം.കെ.എസ്.പി./.പി.എം.യു/2013(4), 13-12-13-ലെ 1804/കോംപ്റ്റ്/എം.കെ.എസ്.പി./.പി.എം.യു/2013(2) നമ്പർ കത്തുകൾ. ഉത്തരവ മഹിളാ കിസാൻ ശാക്തീകരണ പരിയോജന പദ്ധതി പ്രകാരം നെൽകൃഷി പുനരുദ്ധാരണത്തിനുള്ള വനിതാ ലേബർ ബാങ്ക് പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച പ്രിൻസിപ്പൽ സെക്രട്ടറിയുടെ അദ്ധ്യക്ഷത യിൽ ചേർന്ന സ്റ്റേറ്റ് ലെവൽ കൺസൾട്ടേറ്റീവ് കമ്മിറ്റിയിൽ കൈക്കൊണ്ട തീരുമാനത്തിന്റെ അടിസ്ഥാന ത്തിൽ ത്രിതല പഞ്ചായത്തിന്റെ കൈവശമുള്ള കാർഷിക യന്ത്രങ്ങൾ ബ്ലോക്ക് തല ലേബർ ബാങ്കിന് കൈമാറുന്നതിനും വനിതാ ലേബർ ബാങ്ക് അംഗങ്ങളാകാൻ തെരഞ്ഞെടുത്തിട്ടുള്ള തൊഴിലാളികൾക്ക് പരിശീലനം പൂർത്തിയാകുന്ന മുറയ്ക്ക് പുതിയ കാർഷിക യന്ത്രങ്ങൾ വാങ്ങി നൽകുന്നതിനുമുള്ള നടപടി ക്രമങ്ങൾ അംഗീകരിക്കണമെന്നും സൂചന (4)-ലെ കത്ത് പ്രകാരം എം.കെ.എസ്.പി. ചീഫ് എക്സസിക്യൂ ട്ടീവ് ഓഫീസർ അഭ്യർത്ഥിച്ചിരുന്നു. 2. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ എം.കെ.എസ്.പി. ചീഫ് എക്സസിക്യൂട്ടീവ് ഓഫീസറുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് ചുവടെ ചേർക്കും പ്രകാരം ഉത്തരവാ കുന്നു. l. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കൈവശമുള്ള യന്ത്രങ്ങൾ ബ്ലോക്കതല് ലേബർ ബാങ്കിന് കൈമാറുന്നതിനുള്ള നടപടികമങ്ങൾ 1. കൈമാറാൻ തയ്യാറുള്ള യന്ത്രങ്ങൾ പ്രവർത്തനക്ഷമമാണ് എന്ന് ബന്ധപ്പെട്ട ഗ്രാമ/ബോക്ക് പഞ്ചാ യത്ത് സെക്രട്ടറി, കൃഷി ഓഫീസർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ എന്നിവർ സാക്ഷ്യപ്പെടുത്തണം. 2. യന്ത്രങ്ങൾ വാങ്ങിയ ബിൽ ലഭ്യമല്ലായെങ്കിൽ വാങ്ങിയ വർഷം, നിലവിലെ വാങ്ങൽ വില എന്നിവ കണക്കാക്കണം. ഋജുരേഖാ രീതി (Straight Line Method) ഉപയോഗിച്ച് 20% ഡിപ്രീസിയേഷൻ കണ ക്കാക്കി വില നിർണ്ണയിക്കേണ്ടതാണ്. 3. ഗ്രീൻ ആർമി ലേബർ ബാങ്കിന്റെ പ്രതിനിധി യന്ത്രങ്ങൾ പരിശോധിച്ച യന്ത്രങ്ങളുടെ തൽസ്ഥിതി വിലയിരുത്തണം. റിപ്പയർ ആവശ്യമാണ് എങ്കിൽ പഞ്ചായത്ത് ആയതിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കി ഗ്രീൻ ആർമിയെ റിപ്പയർ ചുമതല ഏൽപിക്കുകയും ആയതിനുള്ള ചെലവ് പഞ്ചായത്തുകളുടെ Maintenance Grant-ൽ നിന്ന് ചെലവിടുകയും വേണം.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ