Panchayat:Repo18/vol2-page0927

From Panchayatwiki

9. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. 10. കാലാകാലങ്ങളിൽ ബ്ലോക്ക് പഞ്ചായത്തുകളുടെ നിർദ്ദേശാനുസരണം പ്രവർത്തനങ്ങൾ സംഘടി പ്പിക്കുക. ܼܓ 7. പദ്ധതിതുകയും അതിന്റെ വിനിയോഗവും 7.1 സംയോജിത നീർത്തട പരിപാലന പരിപാടി പ്രകാരം ലഭിക്കുന്ന അടങ്കൽ തുകയുടെ 9% ദരിദ്ര ജനവിഭാഗങ്ങളുടെ ജീവനോപാധികൾ മെച്ചപ്പെടുത്തുന്നതിനായി നീക്കിവയ്ക്കക്കേണ്ടതാണ്. 7.2 പ്രസ്തുത തുക ബ്ലോക്ക് പഞ്ചായത്തുകൾ ആവശ്യാനുസരണം നീർത്തട കമ്മിറ്റികളുടെ അക്കൗ ണ്ടിലേക്ക് നൽകേണ്ടതും ജീവനോപാധികൾ മെച്ചപ്പെടുത്തുന്നതിനുള്ള ധനസഹായം നൽകുന്നതിനായി നീർത്തട കമ്മിറ്റികൾ ഈ തുക ഉപയോഗപ്പെടുത്തേണ്ടതുമാണ്. 7.3 ഇപ്രകാരം ലഭിക്കുന്ന തുക മൂന്നുതരത്തിൽ വിനിയോഗിക്കാവുന്നതാണ്. 1. ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾക്ക് പലിശരഹിത വായ്പയ്ക്കായുള്ള സീഡ്മണി 2. സ്വയംസഹായസംഘങ്ങൾ/അയൽക്കൂട്ടങ്ങൾ, ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ/അവയുടെ ഫെഡറേഷൻ എന്നിവയ്ക്ക് സംരംഭം തുടങ്ങുന്നതിനുള്ള ധനസഹായം 3. നീർത്തട വികസന സൊസൈറ്റി (WDS) ബ്ലോക്കതല നീർത്തടവികസന സൊസൈറ്റി (BLWDS) എന്നിവയുടെ പ്രവർത്തനത്തിനായി ഒറ്റത്തവണ ഗ്രാന്റ് 7.4 ജീവനോപാധികൾ മെച്ചപ്പെടുത്തുന്നതിനായി നീക്കിവയ്ക്കപ്പെടുന്ന തുകയുടെ 70%-ൽ കുറ യാത്ത തുക സംയോജിത നീർത്തട പരിപാലന പരിപാടിയിൻ കീഴിൽ രൂപീകരിക്കപ്പെടുന്ന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾക്ക് പലിശരഹിത വായ്ക്കപക്കായുള്ള സീഡ് മണിയായി വിനിയോഗിക്കേണ്ടതാണ്. സ്വയംസഹായ സംഘങ്ങൾ/അയൽക്കൂട്ടങ്ങൾ/ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ തുടങ്ങിയവയ്ക്ക് മുഖ്യ സാമ്പത്തിക പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള ധനസഹായം നൽകുന്നതിനായി ജീവനോപാധികൾ മെച്ചപ്പെടുത്തുന്നതിനായി നീക്കി വയ്ക്കപ്പെടുന്ന തുകയുടെ 30%-ൽ അധികരിക്കാത്ത തുക നീക്കിവയ്ക്കാവുന്നതാണ്. 8. ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾക്ക് പലിശരഹിത വായ്പയ്ക്കായുള്ള സീഡ്മണി 8.1. ഓരോ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പും പലിശ രഹിത വായ്ക്കപ് ലഭിക്കുന്നതിനായി അപേക്ഷ തയ്യാ റാക്കി നീർത്തട് വികസന സൊസൈറ്റിയുടെ (WDS) ശുപാർശ സഹിതം നീർത്തട കമ്മിറ്റിക്ക് സമർപ്പിക്കേ ണ്ടതാണ്. അപേക്ഷയോടൊപ്പം സംഘം ഏറ്റെടുക്കുവാൻ പോകുന്ന പ്രവർത്തനത്തെ സംബന്ധിച്ച വിശ ദമായ ഒരു പ്രോജക്ട് റിപ്പോർട്ട് പലിശരഹിത വായ്ക്കപയായി ലഭിക്കുന്ന തുക തിരിച്ചടക്കുന്നതു സംബ ന്ധിച്ച സംഘാംഗങ്ങൾ പരസ്പരം ജാമ്യം നിന്നു കൊണ്ടുള്ള ഒരു കരാർ ഉടമ്പടി എന്നിവ കൂടി സമർപ്പി ക്കേണ്ടതാണ്. ഇപ്രകാരം ഒരു അപേക്ഷ ലഭിച്ചു കഴിഞ്ഞാൽ നീർത്തട കമ്മിറ്റി ഈ അപേക്ഷ വിശദമായി പരിശോധിക്കേണ്ടതും അംഗീകാരത്തിനായി തങ്ങളുടെ ശുപാർശ സഹിതം പദ്ധതി നിർവ്വഹണ ഏജൻസി യായ ബ്ലോക്ക് പഞ്ചായത്തിന് സമർപ്പിക്കേണ്ടതുമാണ്. 8.2 ഈ അപേക്ഷകൾ ബ്ലോക്ക് പഞ്ചായത്തുകളിൽ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കണം. ഇതിനായി ബ്ലോക്ക് പഞ്ചായത്തുകളിൽ താഴെ പറയുന്നർ അംഗങ്ങളായി ഒരു സാങ്കേതിക സമിതി രൂപീ കരിക്കേണ്ടതാണ്. 1. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി - ചെയർപേഴ്സസൺ 2. ജോയിന്റ് ബ്ലോക്ക് ഡവലപ്പമെന്റ് ഓഫീസർ (ഇ.ജി.എസ്.) - അംഗം. 3. ജനറൽ എക്സ്സ്റ്റൻഷൻ ഓഫീസർ - അംഗം 4. വനിതാക്ഷേമ എക്സ്സ്റ്റൻഷൻ ഓഫീസർ - കൺവീനർ ബ്ലോക്ക് പഞ്ചായത്തിലേക്ക് കൈമാറിയിട്ടുള്ള കൃഷി ഡയറക്ടർ, വ്യവസായ വികസന ഓഫീസർ, വെറ്റിനറി സർജൻ, ഡയറി എക്സസറ്റൻഷൻ ഓഫീസർ തുടങ്ങിയവരെ പ്രോജക്ടിന്റെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ ഈ കമ്മിറ്റിയിൽ പങ്കെടുപ്പിച്ച് അവരുടെ അഭിപ്രായം കൂടി പരിഗണിക്കേണ്ടതാണ്. നീർത്തട് വികസന ടീമിലെ കൃഷി അസിസ്റ്റന്റ്, സോഷ്യൽ മൊബിലൈസർ എന്നിവർ ഈ സമിതിക്ക് ആവശ്യമായ സഹായങ്ങൾ നൽകേണ്ടതാണ്. സംഘങ്ങൾ ഏറ്റെടുക്കുവാൻ നിർദ്ദേശിച്ചിട്ടുള്ള പ്രവർത്തന ങ്ങൾ സംബന്ധിച്ച പ്രോജക്ട് റിപ്പോർട്ട് മേൽപ്പറഞ്ഞ സമിതി വിശദമായ പരിശോധനയ്ക്ക് വിധേയ മാക്കേണ്ടതും അതിന്റെ സ്വീകാര്യത അനുവദനീയമായ തുക എന്നിവ സംബന്ധിച്ച് തങ്ങളുടെ റിപ്പോർട്ട സഹിതം ബ്ലോക്ക് പഞ്ചായത്തിന് കൈമാറേണ്ടതുമാണ്. 8.3 ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബ്ലോക്ക് പഞ്ചായത്തുകൾ സംഘങ്ങളുടെ അപേക്ഷകളിൽ തീരുമാനം എടുക്കേണ്ടതും, അപേക്ഷ അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്ത് ആ വിവരം നീർത്തട കമ്മിറ്റിയെ അറിയിക്കേണ്ടതുമാണ്. അംഗീകരിക്കപ്പെട്ട അപേക്ഷകൾ നീർത്തട കമ്മിറ്റിയിൽ ലഭിക്കുന്ന മുറയ്ക്ക് സംഘം നീർത്തട കമ്മിറ്റി സെക്രട്ടറിയുമായി കരാർ വയ്ക്കക്കേണ്ടതും തുടർന്ന് ധനസഹായം സംഘങ്ങളുടെ അക്കൗണ്ടിലേക്ക് കൈമാറേണ്ടതുമാണ്. നിരസിക്കപ്പെടുന്ന അപേക്ഷകളെ സംബന്ധിച്ച ബന്ധപ്പെട്ട സംഘങ്ങൾക്ക് യഥാസമയം രേഖാമൂലമുള്ള അറിയിപ്പ് വ്യക്തമായ കാരണം സഹിതം നൽകേ


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ