Panchayat:Repo18/vol2-page0924

From Panchayatwiki

(ii) പകുതിയോ അതിലധികമോ അംഗങ്ങൾ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന സംഘങ്ങൾ (iii) വികലാംഗർ മാത്രം അംഗങ്ങളായിട്ടുള്ള സംഘങ്ങൾ (iv) വനിതാ സംഘങ്ങൾ (v) മറ്റ് സംഘങ്ങൾ 6. ജോയിന്റ് ലയബിലിറ്റി ഗുപ്പുകളുടെ രൂപീകരണവും അവയുടെ സംഘടനാ സംവിധാനവും 6.1 സംയോജിത നീർത്തട പരിപാലന പരിപാടിയുടെ ഭാഗമായി ജീവനോപാധി പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ രൂപീകരിക്കേണ്ടതാണ്. നിലവിൽ ജോയിന്റ് ലയബി ലിറ്റി ഗ്രൂപ്പുകൾ രൂപീകരിക്കുന്നതിന് നബാർഡ് പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഇതിനായി അവ ലംബിക്കാവുന്നതാണ്. എന്നാൽ ഇപ്രകാരം രൂപീകരിക്കപ്പെടുന്ന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകളിൽ 5 മുതൽ 10 വരെ അംഗങ്ങൾ ഉണ്ടായിരിക്കണം. ഒരു സ്വയംസഹായസംഘം/അയൽക്കൂട്ടത്തിൽ നിന്നോ അടുത്തടുത്തുള്ള വിവിധ സ്വയംസഹായസംഘങ്ങൾ/അയൽക്കുട്ടങ്ങളിൽ നിന്നോ സമാനമായ ഉപ ജീവന പ്രവർത്തനങ്ങളിൽ തൽപ്പരരായ അംഗങ്ങളെ ഉൾപ്പെടുത്തിയാണ് ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പു കൾ രൂപീകരിക്കേണ്ടത്. സ്ത്രീകൾ മാത്രമായോ പുരുഷൻമാർ മാത്രമോയോ സ്ത്രീകളും പുരുഷൻമാരും അടങ്ങിയ മിക്സസഡ് ഗ്രൂപ്പുകൾ ആയോ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ രൂപീകരിക്കാവുന്നതാണ്. ഒരു കുടുംബത്തിൽ നിന്ന് ഒരംഗത്തെ മാത്രമേ ജെ.എൽ.ജി.-യിൽ അംഗമാക്കാൻ പാടുള്ളൂ. ജോയിന്റ് ലയബി ലിറ്റി ഗ്രൂപ്പുകൾ നീർത്തട കമ്മിറ്റികളിൽ രജിസ്റ്റർ ചെയ്യേണ്ടതും അവയുടെ ഒരു സമാഹ്യത രജിസ്റ്റർ ബ്ലോക്ക് പഞ്ചായത്തുതലത്തിൽ സൂക്ഷിക്കേണ്ടതുമാണ്. ഓരോ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾക്കും അംഗങ്ങൾക്കിടയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഒരു പ്രസിഡന്റും വൈസ്ത്രപ്രസിഡന്റും സെക്രട്ടറിയും ഉണ്ടായിരിക്കേണ്ടതും ഇതിൽ ഒരാൾ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വ്യക്തിയുമായിരിക്കണം (സംഘാംഗങ്ങളിൽ ഈ വിഭാഗങ്ങളിൽപ്പെട്ട അംഗങ്ങൾ ഉണ്ടെങ്കിൽ മാത്രം). സ്ത്രീകളും പുരുഷൻമാരും അടങ്ങിയ മിക്സ്സഡ് ഗ്രൂപ്പാണെങ്കിൽ ഭാരവാഹികളിൽ ഒരാളെങ്കിലും സ്ത്രീ ആയിരിക്കണം. കൂടാതെ ഇപ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന ഭാരവാഹികൾ ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവരുമായിരിക്കേണ്ടതാണ്. സംഘത്തിന്റെ അക്കൗണ്ട് പ്രസിഡന്റിന്റേയും സെക്രട്ടറിയുടേയും ജോയിന്റ് അക്കൗണ്ടായി തുടങ്ങേണ്ട താണ്. സംയോജിത നീർത്തട പരിപാലന പരിപാടിയിൻ കീഴിൽ ലഭ്യമാക്കുന്ന എല്ലാ ധനസഹായവും ജെ.എൽ.ജികളുടെ ഈ അക്കൗണ്ടിലേക്ക് നേരിട്ട് നൽകേണ്ടതാണ്. ജെ.എൽ.ജികളുടെ മീറ്റിംഗുകളിലെ ചർച്ചകളും തീരുമാനങ്ങളും രേഖപ്പെടുത്തുന്നതിന് പ്രത്യേകം മിനിട്സ് ബുക്കുകളും കണക്കുകൾ എഴുതി സൂക്ഷിക്കുന്നതിന് അക്കൗണ്ട് ബുക്കുകളും സൂക്ഷിക്കേണ്ടതാണ്. മാത്യസ്വയംസഹായസംഘത്തിൽ/ അയൽക്കൂട്ടത്തിൽ സമ്പാദ്യം ശേഖരിക്കുന്നതിനാൽ ജെ.എൽ.ജി.-കളിൽ പ്രത്യേകം സമ്പാദ്യം ശേഖ രിക്കേണ്ടതില്ല. കൂടാതെ ജെ.എൽ.ജി. അംഗങ്ങൾ ഉൾപ്പെടുന്ന സ്വയംസഹായസംഘങ്ങൾ/അയൽക്കൂട്ട ങ്ങൾ ഗ്രേഡ് ചെയ്യപ്പെട്ടവയാണെങ്കിൽ ജെ.എൽ.ജികൾക്ക് പ്രത്യേകം ഗ്രേഡിങ്ങ് നടത്തേണ്ടതില്ല. 6.2 സംയോജിത നീർത്തട പരിപാലന പരിപാടിക്ക് കീഴിലുള്ള എല്ലാ സാമ്പത്തിക സഹായവും നീർത്തട പ്രദേശത്തിനകത്തു മാത്രമായി പരിമിതപ്പെടുത്തേണ്ടതാണ്. ഏതെങ്കിലും സ്വയംസഹായസംഘ ങ്ങളിലെയോ അയൽക്കൂട്ടങ്ങളിലെയോ ഏതാനും ചില കുടുംബങ്ങൾ നീർത്തട പ്രദേശത്തിന് പുറത്ത് അധിവസിക്കുന്നവരാണെങ്കിൽ അവരെ ഒഴിവാക്കി വേണം ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ രൂപീകരി C386)63(O). 6.3 സംയോജിത നീർത്തട പരിപാലന പരിപാടിയിൻകീഴിൽ രൂപീകരിക്കപ്പെടുന്ന ജോയിന്റ് ലയബി ലിറ്റി ഗ്രൂപ്പുകളെ നീർത്തട തലത്തിലും ബ്ലോക്ക് തലത്തിലും ഫെഡറേറ്റ് ചെയ്യേണ്ടതാണ്. നീർത്തട തല ത്തിൽ രൂപീകരിക്കുന്ന ഫെഡറേഷൻ നീർത്തട് വികസന സൊസൈറ്റി (WDS) എന്നും, ബ്ലോക്ക് തലത്തിലുള്ള ഫെഡറേഷൻ ബ്ലോക്ക് തല നീർത്തട് വികസന സൊസൈറ്റി (BLWDS) എന്നും അറിയപ്പെ ടുന്നതാണ്. ബ്ലോക്ക് തല നീർത്തട് വികസന സൊസൈറ്റിയെ ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇവയുടെ ഘടനയും ചുമതലകളും താഴെ കൊടുക്കുന്നു. 6.4 നീർത്തട് വികസന സൊസൈറ്റി (WDS):- ഒരു നീർത്തടപ്രദേശത്ത് പത്ത് ജോയിന്റ് ലയബി ലിറ്റി ഗ്രൂപ്പുകളെങ്കിലും നിലവിലുണ്ടെങ്കിൽ നീർത്തട് വികസന സൊസൈറ്റി രൂപീകരിക്കാവുന്നതാണ്. 10-ൽ കുറവായാൽ തൊട്ടടുത്ത നീർത്തടത്തിലെ ജെ.എൽ.ജി.കളുമായി സംയോജിപ്പിച്ച് നീർത്തട വിക സന സൊസൈറ്റി രൂപീകരിക്കണം. നീർത്തട് വികസന സൊസൈറ്റിക്ക് ഒരു പൊതുസഭയും (ജനറൽ ബോഡി), ഒരു എക്സസിക്യൂട്ടീവ് കമ്മിറ്റിയും ഉണ്ടായിരിക്കും. 6.4.1 പൊതുസഭ:- ഒരു നീർത്തട പരിധിയിൽ ഈ പദ്ധതി പ്രകാരം രൂപീകരിക്കപ്പെട്ടിട്ടുള്ള എല്ലാ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകളുടെയും മൂന്നംഗ ഭാരവാഹികൾ ഉൾപ്പെടുന്നതാണ് ഡബ്ല്യ.ഡി.എസിന്റെ പൊതുസഭ. 6.4.2 എക്സസിക്യൂട്ടീവ് കമ്മിറ്റി- ഡബ്ല്യ.ഡി.എസിന്റെ പൊതുസഭയിൽ നിന്നും ഒമ്പതംഗ എക്സസി ക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുക്കേണ്ടതാണ്. ഇപ്രകാരം തെരഞ്ഞെടുക്കുന്ന 9 അംഗങ്ങളിൽ 5-ൽ


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ