Panchayat:Repo18/vol2-page0915

From Panchayatwiki

പ്രന്തണ്ടാം പഞ്ചവത്സര പദ്ധതി ആസൂത്രണം (2012-17) - പുതുക്കിയ മാർഗ്ഗരേഖയും സബ്സിഡി മാർഗ്ഗരേഖയും - പ്രാബല്യത്തിൽ വരുന്ന തീയതി - സ്പഷ്ടീകരണം നൽകിയ ഉത്തരവിനെ സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഡി.എ.) വകുപ്പ്, സ.ഉ.(എം.എസ്.) നം. 395/13/തസ്വഭവ TVPM, dt. 30-12-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ - പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി ആസൂത്രണം (2012-17) - പുതുക്കിയ മാർഗ്ഗരേഖയും സബ്സിഡി മാർഗ്ഗരേഖയും - പ്രാബല്യത്തിൽ വരുന്ന തീയതി - സ്പഷ്ടീ കരണം നൽകി ഉത്തരവു പുറപ്പെടുവിക്കുന്നു. പരാമർശം: 16-11-2013-ലെ സ.ഉ (എം.എസ്) നം. 362/2013/തസ്വഭവ ഉത്തരവ് പരാമർശ ഉത്തരവു പ്രകാരം പുറപ്പെടുവിച്ച പരിഷ്ക്കരിച്ച മാർഗ്ഗരേഖയ്ക്ക് 2014-15 സാമ്പത്തിക വർഷം മുതലേ പ്രാബല്യമുണ്ടായിരിക്കുകയുള്ളൂ എന്ന് സ്പഷ്ടീകരണം നൽകി ഉത്തരവു പുറപ്പെടുവി ക്കുന്നു. രാജീവ് ഗാന്ധി പഞ്ചായത്ത് ശശാക്തീകരൺ അഭിയാൻ - സ്കീം - തുക വിനിയോഗം - ഉത്തരവിനെ സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഇ.എം.) വകുപ്പ്, സഉ(സാധാ) നം. 3221/13/തസ്വഭവ TVPM, dt, 31-12-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ - രാജീവ് ഗാന്ധി പഞ്ചായത്ത് ശശാക്തീകരൺ അഭിയാൻ - സ്കീം - തുക വിനിയോഗം - ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: 17-12-2012-ലെ സ.ഉ (സാധാ) 3094/2013/തസ്വഭവ നമ്പർ ഉത്തരവ്. ഉത്തരവ് കേന്ദ്ര പഞ്ചായത്ത് മന്ത്രാലയം നടപ്പിലാക്കുന്ന രാജീവ് ഗാന്ധി പഞ്ചായത്ത് ശശാക്തീകരൺ അഭി യാൻ (RGPSA) സ്കീം മുഖേന 2013-14 വർഷത്തിൽ അംഗീകാരം ലഭിച്ചിട്ടുള്ള സംസ്ഥാനത്തിന്റെ 44.22 കോടി രൂപയുടെ വാർഷിക പദ്ധതിയിൽ ആദ്യഗഡുവായി 16.58 കോടി രൂപ അനുവദിച്ചിട്ടുള്ളതാണ്. കേന്ദ്ര പഞ്ചായത്ത് മന്ത്രാലയം നിർദ്ദേശിച്ചിട്ടുള്ള പ്രകാരം വിവിധ ഘടക പദ്ധതികൾക്കായി (Componentwise Plan) പ്രസ്തുത തുക വിനിയോഗിക്കുന്നതാണ്. ഘടക പദ്ധതികളിൽ ഏറ്റവും കൂടുതൽ തുക അനുവദിച്ചിട്ടുള്ള കാര്യശേഷി വർദ്ധനവും പരിശീല നവും (Capacity Building and Training) നടപ്പിലാക്കുന്നത് കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനി സ്ട്രേഷൻ (KILA), സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്പമെന്റ് (SIRD) എന്നീ സ്ഥാപനങ്ങൾ മുഖേന യാണ്. ഗ്രാമസഭാ പരിശീലനം, ഗ്രാമപഞ്ചായത്ത് അംഗങ്ങളുടേയും, ജീവനക്കാരുടേയും പരിശീലനം തുട ങ്ങിയവ നടത്തുന്ന കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന് (KILA) ആദ്യ ഗഡുവായി 12 കോടി രൂപയും, ബ്ലോക്ക് പഞ്ചായത്തുമായി ബന്ധപ്പെട്ട പരിശീലനം നടത്തുന്ന സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്പമെന്റിന് (SIRD) 15 ലക്ഷം രൂപയും അനുവദിക്കുന്നതിന് അനുമതി നൽകി ഉത്തര വാകുന്നു. രാജീവ്ഗാന്ധി പഞ്ചായത്ത് ശശാക്തീകരൺ അഭിയാൻ പദ്ധതി മുഖേന അനുവദിച്ചിട്ടുള്ള തുക കൈകാര്യം ചെയ്യുന്നതിനായി മേൽ സ്ഥാപനങ്ങൾ പ്രത്യേകം അക്കൗണ്ട് തുടങ്ങേണ്ടതാണ്. ടി സ്ഥാപന ങ്ങൾക്ക് അനുവദിച്ച ആദ്യ ഗഡു തുകയുടെ വിതരണം അടിയന്തിരമായി നടത്തുന്നതിലേക്കായി പദ്ധതി നോഡൽ ഓഫീസറായ പഞ്ചായത്ത് ഡയറക്ടറെ ചുമതലപ്പെടുത്തുന്നു. ENVIRONMENT-ELECTRONICWASTES COLLECTION AND DISPOSAL ORDERS SSUED Environment (B) Department, G.O.(Ms) No. 01/2014/ENVT, Tvpm, Dt.01-01-2014) Abstract:- Environment Department-Electronic Wastes-Collection and disposal - Orders issued Read:- (1) D.O. letter NO. 23-20/2007/HSMD dated 31-12-2008 from Sri. R. H. Khwaja, Additional Secretary, MoEF, Government of India. (2) Letter No. EMC/EED/2009/0396 dated 21-2-2009 from the Director of Energy Management Centre, Kerala. (3) Letter No. CP/RES/GEN/2009-10/33 dated 14-5-2009 from Member (T&D), Kerala State Electricity Board. (4) Letter No. EMAC/T3/155/2010 dated 15-3-2010 from the Director, EMAC.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ