Panchayat:Repo18/vol2-page0912

From Panchayatwiki

(2) 30-09-2013-ലെ സ.ഉ (സാധാനം. 2435/13/തസ്വഭവ. (3) ശുചിത്വമിഷൻ എക്സസിക്യൂട്ടീവ് ഡയറക്ടറുടെ 07-10-2013- ലെ 191/C2/08/SM നമ്പർ കത്ത്. ഉത്തരവ് ഖരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഈ മേഖല യിൽ സേവനദാതാക്കളുടെ പട്ടിക വിപുലീകരിക്കാൻ സർക്കാർ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ പരാമർശം (1) പ്രകാരം ശുചിത്വമിഷൻ എക്സസിക്യൂട്ടീവ് ഡയറക്ടർ നിർദ്ദേശങ്ങൾ സമർപ്പിച്ചിരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഖരമാലിന്യ പരിപാലന സംവിധാനം ഏർപ്പെടുത്തുന്നതിനു വേണ്ടി ചില നിബന്ധനകൾക്ക് വിധേയമായി 73 ഏജൻസികളെ വിവിധതരം സർവ്വീസ് മേഖലകളിൽ സേവന ദാതാക്കളായി നിശ്ചയിച്ച് പരാമർശം (2) പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പരാമർശം (3) പ്രകാരം പരാമർശം (2)-ലെ ഉത്തരവിൽ സേവനദാതാക്കളുടെ പേര്, വിലാസം, ചുമ തലപ്പെടുത്തിയിട്ടുള്ള സേവനമേഖല എന്നിവ മാത്രം ഉൾപ്പെടുത്തി ലിസ്റ്റ് പുനഃക്രമീകരിക്കണമെന്ന് ശുചിത്വ മിഷൻ എക്സസിക്യൂട്ടീവ് ഡയറക്ടർ ആവശ്യപ്പെട്ടിരുന്നു. പരാമർശം (2)-ലെ ഉത്തരവിലെ സേവനദാതാക്കളുടെ ലിസ്റ്റ് പുനഃക്രമീകരിച്ച് ഉത്തരവ് പുറപ്പെടുവി ക്കുന്നു. എം.എൻ. ലക്ഷം വീട് പദ്ധതിയിൽ ഡുപ്ലക്സ് വീടുകൾക്ക് പകരം പുതിയ വീടുകൾ നിർമ്മിക്കുന്നതിന് സിംഗിൾ യൂണിറ്റിന് രണ്ടുലക്ഷം രൂപ വരെ ധനസഹായം നൽകാൻ ഗ്രാമപഞ്ചായത്തുകളെ അനുവദിച്ച ഉത്തരവിനെ സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഡി.ബി.) വകുപ്പ്, സ.ഉ.(സാധാ) നം. 3034/13/തസ്വഭവ TVPM, dt. 10-12-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - എം.എൻ. ലക്ഷം വീട് പദ്ധതിയിൽ ഡ്യൂപ്ലക്സ് വീടു കൾക്ക് പകരം പുതിയ വീടുകൾ നിർമ്മിക്കുന്നതിന് സിംഗിൾ യൂണിറ്റിന് രണ്ടുലക്ഷം രൂപ വരെ ധന സഹായം നൽകാൻ ഗ്രാമപഞ്ചായത്തുകളെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ 30-10-2013-ലെ പൊതുവിഷയങ്ങളിലെ 2.6 നമ്പർ തീരുമാനം. ഉത്തരവ് എം.എൻ. ലക്ഷം വീട് പദ്ധതിയിൽ ഡ്യൂപ്ലക്സ് വീടുകൾക്ക് പകരം പുതിയ വീടുകൾ നിർമ്മിക്കുന്ന തിന് സിംഗിൾ യൂണിറ്റിന് രണ്ടു ലക്ഷം രൂപ വരെ ധനസഹായം നൽകുന്നതിന് ഗ്രാമപഞ്ചായത്തുകളെ അനുവദിക്കാൻ പരാമർശ പ്രകാരം തീരുമാനിച്ചിരുന്നു. പ്രസ്തുത സാഹചര്യത്തിൽ എം.എൻ ലക്ഷം വീട് പദ്ധതിയിൽ ഡ്യൂപ്ലക്സ് വീടുകൾക്ക് പകരം പുതിയ വീടുകൾ നിർമ്മിക്കുന്നതിന് സിംഗിൾ യൂണിറ്റിന് 2 ലക്ഷം രൂപ വരെ ധനസഹായം നൽകുന്ന തിന് ഗ്രാമപഞ്ചായത്തുകൾക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. ഐ.എ.വൈ. ഒഴികെയുള്ള വിവിധ ഭവന നിർമ്മാണ പദ്ധതികളിൽ ധനസഹായം ലഭിച്ച പൂർത്തിയാക്കാതെ പാതിവഴിയിൽ ഉപേക്ഷിച്ച കേസുകളിൽ ഭവന നിർമ്മാണം പൂർത്തിയാക്കുന്നതിനായി ധനസഹായം അനുവദിക്കാൻ അനുമതി നൽകിയ ഉത്തരവിനെ സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഡി.ബി.) വകുപ്പ്, (mo.g. (amooooo) ampo. 3033/13/codomo Sou TVPM, dt. 10-12-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ഐ.എ.വൈ. ഒഴികെയുള്ള വിവിധ ഭവന നിർമ്മാണ പദ്ധ തികളിൽ ധനസഹായം ലഭിച്ച പൂർത്തിയാക്കാതെ പാതിവഴിയിൽ ഉപേക്ഷിച്ച കേസുകളിൽ ഭവന നിർമ്മാണം പൂർത്തിയാക്കുന്നതിനായി ധനസഹായം അനുവദിക്കാൻ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: (1) സ.ഉ (സാധാ)നം.497/2011/തസ്വഭവ തീയതി. 17-02-2012. (2) സ.ഉ. (എം.എസ്.)നം.52/12/തസ്വഭവ തീയതി: 27-02-2012. (3) വികേന്ദ്രീകൃതാസുത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ 27-11-2013- ലെ 2.2 നമ്പർ തീരുമാനം. ഉത്തരവ് ഐ.എ.വൈ. ഒഴികെയുള്ള വിവിധ ഭവന നിർമ്മാണ പദ്ധതികളിൽ മുൻകാലങ്ങളിൽ ധനസഹായം ലഭിച്ച് പണി പൂർത്തിയാക്കാതെ പാതിവഴിയിൽ ഉപേക്ഷിച്ച കേസുകളിൽ ഭവന നിർമ്മാണം പൂർത്തിയാ ക്കുന്നതിന് മുൻഗണന നൽകേണ്ടതാണെന്ന് പരാമർശം (3) പ്രകാരം തീരുമാനിച്ചിരുന്നു.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ