Panchayat:Repo18/vol2-page0910

From Panchayatwiki

(p.6m canoá no noonico8 (Quality Manual) (Ogoood68, ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റിലൂടെ ഐ.എസ്.ഒ. 9001:2008 സർട്ടിഫിക്കേഷൻ നേടുന്നതിനായി ഉത്തരവാദിത്വങ്ങളെക്കുറിച്ചും പഞ്ചായത്തിന്റെ ഗുണമേന്മാ നയം, ലക്ഷ്യങ്ങൾ, ഗുണമേന്മാ സംവിധാനം, സേവനങ്ങൾ എന്നിവയെക്കുറിച്ചും ഉള്ള ആധികാരിക മാർഗ്ഗരേഖയായ ക്വാളിറ്റി മാന്വൽ തയ്യാറാക്കണം. കർമ്മപരിപാടി തയ്യാറാക്കുക (1) ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐ.എസ്.ഒ. കൺസൾട്ടന്റിന്റെ സഹായത്തോടെ ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റ് നടപ്പിലാക്കി ഐ.എസ്.ഒ. 9001:2008 നേടുവാനുള്ള കർമ്മപരിപാടി തയ്യാ ᎤᏅᏯ6Ꭷ6ᏝᎥ)o. (2) ഭൗതിക സാഹചര്യങ്ങൾ, പരിഹാര സംവിധാനങ്ങൾ എന്നിവ തീരുമാനിക്കുന്നതിനും നടപ്പിലാ ക്കുന്നതിനും ഉള്ള സമയവിവരപ്പട്ടിക തയ്യാറാക്കി ഭരണ സമിതിയുടെ അംഗീകാരം വാങ്ങണം. നിർവ്വഹണം ഗുണമേന്മ സംവിധാനം ഗുണമേൻമ സംവിധാനത്തിനുള്ള ഓഫീസ് ക്രമീകരണങ്ങൾ സജ്ജീകരിക്കുക. പശ്ചാത്തല സൗകര്യം: ഗ്രാമപഞ്ചായത്തുകളിലെ ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ് സംബന്ധമായ മാർഗ്ഗരേഖ പ്രകാരം പൊതു ജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും വേണ്ടിയുള്ള പശ്ചാത്തല സൗകര്യങ്ങൾ സജ്ജീകരിക്കേണ്ടതും ഇൻഫർമേ ഷൻ ബോർഡുകൾ സ്ഥാപിക്കേണ്ടതുമാണ്. (ജി.ഒ. (എം.എസ്) നം. 123/2009/ തസ്വഭവ. തീയതി 12-072009) അവ ഫലപ്രദമാണെന്നും ഗുണപരമാണെന്നും ഉറപ്പുവരുത്തുക. ക്രമീകരണങ്ങളിലെ പോരായ്മ കൾ പരിഹരിക്കുക. റെക്കോർഡ് മാനേജ്മെന്റ് റെക്കോർഡ് മാനേജ്മെന്റ് സംവിധാനം കാര്യക്ഷമമാക്കുന്നതിന്. (1) ‘റെക്കോർഡ് റൂം' - ആവശ്യമായ ഷെൽഫകൾ സഹിതം ക്രമീകരിക്കുക. റെക്കോർഡ് റുമിന്റെ ചുമതല സെക്രട്ടറിയോട് നേരിട്ട് ഉത്തരവാദിത്വപ്പെടുത്തുന്ന വിധത്തിൽ അനുയോജ്യമായ ഒരു ജീവനക്കാ രന് രേഖാമൂലം നൽകേണ്ടതാണ്. റെക്കോർഡ് റൂമിൽ നിന്നും രേഖകൾ നൽകുന്നതിൽ വിശദാംശങ്ങൾ രേഖപ്പെടുത്തുന്നതിന് ഉചിത മായ വിധത്തിലുള്ള ഒരു രജിസ്റ്റർ സൂക്ഷിക്കേണ്ടതാണ്. 1998 -ലെ കേരള പഞ്ചായത്ത് രാജ് റെക്കോർഡു കളുടെ സൂക്ഷിപ്പും, പകർപ്പും ചട്ടങ്ങൾ നിഷ്കർഷിച്ച രജിസ്റ്ററും ക്രമീകരിക്കേണ്ടതാണ്. ഇ-ഗവേർണൻസ് ഗ്രാമപഞ്ചായത്തുകളിൽ ഇ-ഗവേർണൻസ് നടപ്പിലാക്കുന്നതിലേക്കായി സർക്കാർ അംഗീകരിച്ചിട്ടുള്ള സോഫ്റ്റ്വെയറുകൾ പൂർണ്ണമായി വിന്യസിച്ച പ്രവർത്തനക്ഷമമാക്കേണ്ടതാണ്. മോണിറ്ററിംഗ് പ്രവർത്തനങ്ങൾ - പദ്ധതി തയ്യാറാക്കൽ; ഐ.എസ്.ഒ. സർട്ടിഫിക്കറ്റിനുവേണ്ടി തയ്യാറാക്കിയ കർമ്മപദ്ധതി നടപ്പിലാക്കുന്നതിനും നിരന്തരം വിലയിരുത്തുന്നതിനും ഉള്ള മേൽ നോട്ടം ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിക്കാണെങ്കിലും അവയുടെ ഗുണ പരത വിലയിരുത്തുന്നതും, കൂടുതൽ ഗുണപരമാക്കലിനുള്ള നിർദ്ദേശങ്ങൾ കൊടുക്കുന്നതും സ്റ്റിയറിംഗ് കമ്മിറ്റിയാണ്. ആയതിനാൽ മോണിറ്ററിംഗിനായി സ്റ്റിയറിംഗ് കമ്മിറ്റി പദ്ധതി തയ്യാറാക്കേണ്ടതാണ്. ഇന്റേണൽ ഓഡിറ്റ്. ഐ.എസ്.ഒ. 9001:2008 സർട്ടിഫിക്കേഷൻ : സർട്ടിഫിക്കേഷൻ (1) ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റിലൂടെ ഐ.എസ്.ഒ. 9001:2008 സർട്ടിഫിക്കേഷനുവേണ്ടി ഒരു സർട്ടി ഫിക്കേഷൻ ബോഡി നിയോഗിക്കുന്ന ലീഡ് ഓഡിറ്റർ (മൂന്നാം കക്ഷി ഓഡിറ്റ്) ഓഡിറ്റു നടത്തണം (2) മൂന്നാം കക്ഷി ഓഡിറ്റ് തൃപ്തികരമായാൽ സർട്ടിഫിക്കേഷൻ ബോഡിയിൽ നിന്നും ഐ.എസ്.ഒ. 9001:2008 സർട്ടിഫിക്കറ്റ് ലഭിക്കും. (3) സർട്ടിഫിക്കറ്റ് ലഭിച്ചുകഴിഞ്ഞാൽ പഞ്ചായത്ത് ഓഫീസിന്റെ ബോർഡിലും, ലെറ്റർഹെഡിലും, വെബ്സൈറ്റിലും, ഐ.എസ്.ഒ. 9001:2008 സർട്ടിഫൈഡ് എന്നു രേഖപ്പെടുത്തേണ്ടതാണ്. സർട്ടിഫിക്കേഷൻ ബോഡീസ് (1) ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ (QC) യുടെ കീഴിലുള്ള നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ സർട്ടിഫിക്കേഷൻ ബോഡീസ് (NABC) ന്റെ അംഗീകാരമുള്ള സർട്ടിഫിക്കേഷൻ ബോഡീസിലാണ് ഐ.എസ്.ഒ. 9001:2008 സർട്ടിഫിക്കേഷനുവേണ്ടി അപേക്ഷിക്കേണ്ടത്. (2) അംഗീകൃത സർട്ടിഫിക്കേഷൻ ബോഡീസിന്റെ പട്ടിക QCl-യുടെ വെബ്സൈറ്റിൽ ലഭ്യമാണ്. (3) സർട്ടിഫിക്കേഷൻ ബോഡി (ലീഡ് ഓഡിറ്ററുടെ സഹായത്തോടെ) മൂന്നാം കക്ഷി ഓഡിറ്റ് നട ത്തുന്നതാണ്. തുടർന്നുള്ള 2 വർഷങ്ങളിലും സർവിലൻസ് ഓഡിറ്റും നടത്തുന്നതാണ്.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ