Panchayat:Repo18/vol2-page0907

From Panchayatwiki

11. കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കുന്ന പദ്ധതി വിഹിതത്തിനും ത്രിതല പഞ്ചായത്തുകൾ, ഇതര ഏജൻസികൾ എന്നിവയിൽനിന്നും ലഭിക്കുന്ന വിഹിതത്തിനും യഥാസമയം വിനിയോഗ സർട്ടിഫിക്കറ്റ നൽകുക. കേരള സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോർഡ് - പീപ്പിൾസ് ബയോ ഡൈവേഴ്സിറ്റി രജിസ്റ്റർ തയ്യാറാക്കൽ - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ചെലവഴിക്കാവുന്ന തുക വർദ്ധിപ്പിച്ച ഉത്തരവിനെ സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഡി.എ.) വകുപ്പ്, സഉ(സാധാ) നം.2945/13/തസ്വഭവ TVPM, dt. 30-11-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ - കേരള സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോർഡ് - പീപ്പിൾസ് ബയോഡൈവേഴ്സിറ്റി രജിസ്റ്റർ തയ്യാറാക്കൽ - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ചെലവ ഴിക്കാവുന്ന തുക വർദ്ധിപ്പിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: (1) 24-07-2010-ലെ സ.ഉ. (എം.എസ്) നം. 618/2010/തസ്വഭവ (2) കേരള സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോർഡ് മെമ്പർ സെക്രട്ടറിയുടെ 31-01-2012-ലെ 823/എ1/2011 കെ.എസ്.ബി.ബി. നമ്പർ കത്ത്. (3) 25-09-2013-ലെ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതി തീരുമാനം ഇനം നം. 3.18 ഉത്തരവ പരാമർശം ഒന്ന് ഉത്തരവ് പ്രകാരം പീപ്പിൾസ് ബയോഡൈവേഴ്സിറ്റി രജിസ്റ്റർ തയ്യാറാക്കുന്നതിന് ഗ്രാമപഞ്ചായത്തുകൾക്കും, നഗരസഭകൾക്കും 70,000/- (എഴുപതിനായിരം മാത്രം) രൂപ വരെ ചെലവഴി ക്കുന്നതിനുള്ള അനുമതി നൽകിയിട്ടുണ്ട്. പരാമർശം 2-ലെ കത്തുപ്രകാരം ഗ്രാമപഞ്ചായത്തുകൾക്കും, നഗരസഭകൾക്കും ബയോഡൈവേഴ്സിറ്റി രജിസ്റ്റർ തയ്യാറാക്കുന്നതിനുള്ള തുക യഥാക്രമം 1,25,0002,50,000/- രൂപയായി വർദ്ധിപ്പിക്കണമെന്നും കോർപ്പറേഷനുകളിൽ പരമാവധി 5,00,000-രൂപ വരെ ചെല വഴിച്ച പ്രസ്തുത രജിസ്റ്റർ തയ്യാറാക്കുന്നതിന് അനുമതി നൽകണമെന്നും കേരള സ്റ്റേറ്റ് ബയോഡൈ വേഴ്സിറ്റി ബോർഡ് മെമ്പർ സെക്രട്ടറി അപേക്ഷിച്ചിരിക്കുന്നു. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കുകയും പരാമർശം 3-ലെ കോ-ഓർഡിനേഷൻ സമിതി തീരുമാന പ്രകാരം ബയോഡൈവേഴ്സിറ്റി രജിസ്റ്റർ തയ്യാറാക്കുന്നതിനുള്ള തുക ഗ്രാമപഞ്ചായത്തുകൾക്ക് 1,25,000/- (ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം മാത്രം) രൂപയായും നഗരസഭകൾക്ക് 2,50,000/- (രണ്ടു ലക്ഷത്തി അമ്പതിനായിരം മാത്രം) വർദ്ധിപ്പിച്ചും കോർപ്പറേഷനുകൾക്ക് പരമാവധി 5,00,000/- (അഞ്ച് ലക്ഷം മാത്രം) രൂപ വരെ ചെലവഴിച്ച് ബയോഡൈവേഴ്സിറ്റി രജിസ്റ്റർ തയ്യാറാക്കുന്നതിനുള്ള അനുമതി നൽകിയും ഉത്തരവ് പുറപ്പെടുവിക്കുന്നു. ഗ്രാമപഞ്ചായത്തുകളിൽ ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റ് നടപ്പാക്കുന്നതിലൂടെ ഐ.എസ്.ഒ. - 9001-2008 - സർട്ടിഫിക്കേഷൻ നേടുന്നതിനുള്ള മാർഗ്ഗരേഖ അംഗീകരിച്ച ഉത്തരവിനെ സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഡി.എ.) വകുപ്പ്, സ.ഉ.(എം.എസ്.) നം. 373/13/തസ്വഭവ TVPM, dt, 02-12-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ഗ്രാമപഞ്ചായത്തുകളിൽ ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റ് നടപ്പാക്കുന്നതിലൂടെ ഐ.എസ്.ഒ. - 9001-2008 - സർട്ടിഫിക്കേഷൻ നേടുന്നതിനുള്ള മാർഗ്ഗരേഖ അംഗീ കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: (1) 31-07-2013-ലെ സ.ഉ (സാധാ) നം. 2001/13/തസ്വഭവ (2) കില ഡയറക്ടറുടെ 09-09-2013-ലെ കില/ടിപി/440/13 നമ്പർ കത്ത്. (3) പഞ്ചായത്ത് ഡയറക്ടറുടെ 27-09-2013- ലെ ജി2-1367/13 നമ്പർ കത്ത്. ഉത്തരവ് കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ സേവന ഗുണനിലവാരം ഉയർത്തുന്നതിനായി ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റ് നടപ്പിലാക്കി ഐ.എസ്.ഒ സർട്ടിഫിക്കേഷൻ കരസ്ഥമാക്കണമെന്ന് സർക്കാർ നയപരമായ തീരുമാനം എടുത്തിരുന്നു. ഗ്രാമപഞ്ചായത്തുകൾക്ക് വികസനഫണ്ട് (ലോകബാങ്ക് ധനസഹായം) വിനി യോഗിച്ച പ്രോജക്ട് രൂപപ്പെടുത്താവുന്നതാണെന്നും ഇതിനാവശ്യമായ പ്രോജക്ട് കോഡ് ഐ.കെ.എം. ലഭ്യമാക്കേണ്ടതാണെന്നും നിർദ്ദേശം നൽകി പരാമർശം (1) പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ടോട്ടൽ ക്വാളിറ്റി മാനേജ്മെന്റ് നടപ്പിലാക്കി ഐ.എസ്.ഒ. - 9001:2008 - സർട്ടിഫിക്കേഷൻ കരസ്ഥമാക്കുന്നതിന് ഗ്രാമപഞ്ചായത്തുകൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച വ്യക്തമായ മാനദണ്ഡങ്ങളും മാർഗ്ഗ നിർദ്ദേ ശങ്ങളും അനിവാര്യമാണെന്ന് സർക്കാരിന് ബോധ്യപ്പെട്ടിട്ടുണ്ട്. ആയതിന്റെ ആവശ്യത്തിലേക്കായി തയ്യാ റാക്കിയ മാർഗ്ഗരേഖ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ