Panchayat:Repo18/vol2-page0906

From Panchayatwiki

വിഷയം വിശദമായി പരിശോധിക്കുകയും ചീഫ് എക്സസിക്യൂട്ടീവ് ഓഫീസർ, എം.കെ.എസ്.പി. സമർപ്പിച്ച വിശദീകരണം അംഗീകരിച്ചുകൊണ്ട് ചുവടെ ചേർത്തിരിക്കുന്ന അംഗങ്ങളെ ഉൾപ്പെടുത്തി മഹിളാ കിസാൻ ശാക്തീകരണ പരിയോജന വനിതാ ലേബർ ബാങ്ക് പദ്ധതിയുടെ നിർവ്വഹണ ഏജൻസിയായ കോംപ്റ്റ വിപുലീകരിക്കുന്നതു സംബന്ധിച്ചും കോംപ്റ്റിന്റെ അധികാരങ്ങൾ നിർണ്ണയിക്കുന്നതും സംബന്ധിച്ചും ചീഫ് എക്സസിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതലകൾ അംഗീകരിച്ചുകൊണ്ടും ചുവടെ ചേർക്കുന്ന പ്രകാരം ഉത്തരവാകുന്നു. 1. പ്രസിഡണ്ട്, മലപ്പുറം ജില്ലാ പഞ്ചായത്ത് ഏത് ജില്ലയിൽ വെച്ചാണോ യോഗം നടക്കുന്നത് . പ്രസിഡണ്ട്, പാലക്കാട് ജില്ലാ പഞ്ചായത്ത് ആ ജില്ലയിലെ പ്രസിഡണ്ട് അദ്ധ്യക്ഷൻ/ . പ്രസിഡണ്ട്, തൃശൂർ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ ആയിരിക്കും. . ചീഫ് എക്സസിക്യട്ടീവ് ഓഫീസർ, കോംപ്റ്റ്, എം.കെ.എസ്.പി - കൺവീനർ മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലെ പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർമാർ . മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലെ പി.എ.യു. പ്രോജക്ട് ഡയക്ടർമാർ . മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലെ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർമാർ . മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലെ ജില്ലാ പ്ലാനിംഗ് ഓഫീസർമാർ 9. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലെ മേജർ/മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചി Gr)°iდ)რზ[2)ერ. കൺസോർഷ്യത്തിന്റെ അധികാരങ്ങൾ 1. പദ്ധതിയുടെ വിശദമായ പദ്ധതി രേഖ അംഗീകരിക്കുക. 2. പദ്ധതി നടത്തിപ്പിന്റെ മുൻഗണനാ ക്രമം നിശ്ചയിക്കുക 3. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡ ങ്ങൾ പ്രോജക്ട് ലക്ഷ്യത്തിന് വിരുദ്ധമാകാത്ത രീതിയിൽ കൈക്കൊള്ളുക. 4. പദ്ധതി നിർവ്വഹണത്തിന്റെ പരിശീലന കലണ്ടർ അംഗീകരിക്കുക. 5. പദ്ധതി നടത്തിപ്പിനാവശ്യമായ യത്രോപകരണങ്ങൾ നിയമാനുസൃതം വാങ്ങുന്നതിന്/പഞ്ചാ യത്തുകളിൽ നിന്ന് ഏറ്റെടുക്കുന്നതിന് തീരുമാനം കൈക്കൊള്ളുക. 6. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട ചെലവുകൾ അംഗീകരിക്കുക. 7. പദ്ധതിയുടെ ഭരണച്ചെലവുകൾ അംഗീകരിക്കുക. 8. ബ്ലോക്ക് തലത്തിൽ രൂപീകരിക്കപ്പെടുന്ന വനിതാ ലേബർ ബാങ്കിന്റെ പ്രവർത്തന മേൽനോട്ടം വഹിക്കുക. 9. പ്രസ്തുത ലേബർ ബാങ്കുകളുടെ വരവുചെലവ് കണക്കുകൾ പരിശോധിക്കുന്നതിനുള്ള സംവി ധാനം എർപ്പെടുത്തുക. 10. പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിലെ ജീവനക്കാരുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുക. ചീഫ് എക്സസിക്യട്ടീവ് ഓഫീസറുടെ ചുമതലകൾ 1. പദ്ധതി നിർവ്വഹണത്തിന്റെ ദൈനംദിന മേൽനോട്ടം വഹിക്കുക 2. പരിശീലന പരിപാടിക്ക് നേതൃത്വം നൽകുക 3. ബ്ലോക്ക് തല ലേബർ ബാങ്ക് രൂപീകരിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തുകളെ സഹായിക്കുക 4. കൺസോർഷ്യത്തിന്റെ അംഗീകാരത്തിന് വിധേയമായി അംഗീകൃത പദ്ധതിക്ക് ഒരു സമയം 5 ലക്ഷം രൂപ വരെ ചെലവിടുന്നതിനുള്ള അധികാരം. 5. പദ്ധതി വിഹിതം നിക്ഷേപിക്കുന്നതിന് തൃശൂരിലെ ദേശസാൽകൃത ബാങ്കിൽ അക്കൗണ്ട് തുടങ്ങു ന്നതിനുള്ള അധികാരം. 6. പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിലെ ജീവനക്കാർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുക. 7. കൺസോർഷ്യത്തിന്റെ അംഗീകാരത്തോടെ അംഗീകൃത പദ്ധതിക്ക് പരിധിയില്ലാതെ പണം ചെല വിടുന്നതിനുള്ള അധികാരം 8. കേന്ദ്ര സംസ്ഥാന സർക്കാരുകൾ, കുടുംബശ്രീ മിഷൻ, ഗ്രാമ വികസന കമ്മീഷണർ എന്നിവർക്ക് യഥാസമയം റിപ്പോർട്ടുകൾ സമർപ്പിക്കുക. 9, പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട പഞ്ചായത്തുകൾ, വിവിധ ഏജൻസികൾ എന്നിവയുമായി ഏകോ പിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക. 10. പദ്ധതി ചെലവുകൾ എല്ലാ വർഷവും ചാർട്ടേഡ് അക്കൗണ്ടന്റിനെ കൊണ്ട് ഓഡിറ്റ് ചെയ്യിക്കു കയും റിപ്പോർട്ടും ഓഡിറ്റഡ് അക്കൗണ്ടും കേന്ദ്ര സംസ്ഥാന സർക്കാരുകൾ, ഗ്രാമവികസന കമ്മീഷണർ, കുടുംബശ്രീ മിഷൻ ഡയറക്ടർ എന്നിവർക്ക് സമർപ്പിക്കുകയും ചെയ്യുക.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ