Panchayat:Repo18/vol2-page0895

From Panchayatwiki

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഖരമാലിന്യ പരിപാലന സംവിധാനം ഏർപ്പെടുത്തുന്നതിന് കൂടുതൽ ഏജൻസികളെ സേവനദാതാക്കളായി അംഗീകരിച്ച ഉത്തരവിനെ സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഡിസി) വകുപ്പ്, സ.ഉ.(സാധാ) നം. 2435/2013/തസ്വഭവ TVPM, dt. 30-09-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഖരമാലിന്യ പരി പാലന സംവിധാനം ഏർപ്പെടുത്തുന്നതിന് കൂടുതൽ ഏജൻസികളെ സേവനദാതാക്കളായി അംഗീകരിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: (1) സ.ഉ (സാധാനം. 1491/11/തസ്വഭവ, തീയതി 22-06-2011. (2) സ.ഉ (സാധാ)നം. 1418/12/തസ്വഭവ, തീയതി 23-05-2012. (3) ശുചിത്വമിഷൻ എക്സസിക്യൂട്ടീവ് ഡയറക്ടറുടെ 16-05-2013-ലെ 191/C2/2012/SM (momô de Coo5. ഉത്തരവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഖരമാലിന്യ പരിപാലന സംവിധാനം ഏർപ്പെടുത്തുന്നതിനുവേണ്ടി സേവനം നൽകുന്നതിലേക്ക് വിവിധ ഏജൻസികളെ വിവിധ തരം സർവീസ് മേഖലകളിൽ സേവനദാതാ ക്കളായി നിശ്ചയിച്ച് പരാമർശം (1) പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഖരമാലിന്യ സംസ്കരണ വുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഈ മേഖലയിൽ സേവനദാതാക്കളുടെ പട്ടിക വിപുലീകരിക്കാൻ സർക്കാർ തീരുമാനിക്കുകയും, അതിന്റെയടിസ്ഥാനത്തിൽ ശുചിത്വമിഷൻ മുഖേന അപേക്ഷ ക്ഷണിക്കുകയും, ഇതിനായി രൂപീകരിച്ച സാങ്കേതിക സമിതി അപേക്ഷകൾ വിലയിരുത്തി സേവന ദാതാക്കളെ നിശ്ചയിക്കുന്നതിന് പരാമർശം (1) പ്രകാരം ശുചിത്വമിഷൻ എക്സസിക്യൂട്ടീവ് ഡയറക്ടർ നിർദ്ദേ ശങ്ങൾ സമർപ്പിച്ചിരുന്നു. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. താഴെ കൊടുത്തിരിക്കുന്ന നിബന്ധനകൾക്ക് വിധേ യമായി ഇതോടൊപ്പം അനുബന്ധമായി ചേർത്തിരിക്കുന്ന പട്ടിക (1)-ലെ ക്രമ ന. 1-70 വരെയുള്ള 70 ഏജൻസികളെയും പട്ടിക (II)-ലെ 3 ഏജൻസികളെയും അവയുടെ പേരിനൊപ്പം ചേർത്തിരിക്കുന്ന സേവന മേഖലയിൽ മാത്രം സേവനദാതാക്കളായി അംഗീകരിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു. αδl6ημαυση εθο(δ (1) ഓരോ ഏജൻസിക്കുനേരെയും സൂചിപ്പിച്ചിട്ടുള്ള മേഖലകളിൽ മാത്രം തദ്ദേശസ്വയംഭരണ സ്ഥാപ നങ്ങൾക്ക് സേവനം നൽകാവുന്നതാണ്. (2) ഈ മേഖലയിൽ നിലവിലുള്ള സർക്കാർ ഉത്തരവുകളും മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചു വേണം സേവനദാതാക്കൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സേവനം നൽകേണ്ടത്. (3) സർക്കാർ നിജപ്പെടുത്തിയിട്ടുള്ള സ്പെസിഫിക്കേഷൻ, സ്റ്റാൻഡേർഡ്, യൂണിറ്റ്കോസ്റ്റ്, പ്രവൃത്തി പരിപാലന പ്രോട്ടോക്കോൾ ഇവ അനുസരിച്ച പ്ലാന്റ് സ്ഥാപിക്കുകയും പ്രവൃത്തിപരിപാലനം നടത്തേണ്ടതു മാണ്. ഇതിൽ വീഴ്ച വരുത്തുന്ന ഏജൻസിയിൽ നിന്നും ശുചിത്വമിഷനോ, സർക്കാർ നിർദ്ദേശിക്കുന്ന കമ്മിറ്റിയോ നഷ്ടപരിഹാരം വസൂലാക്കുന്നതാണ്. ഇക്കാര്യം തദ്ദേശസ്വയംഭരണ സ്ഥാപനവും ഏജൻസി യുമായി ഏർപ്പെടുന്ന കരാറിൽ ഉൾപ്പെടുത്തേണ്ടതാണ്. (4) എല്ലാ വർഷവും സേവനം നൽകിയ തദ്ദേശസ്വയംഭണ സ്ഥാപനങ്ങളുടെ ലിസ്റ്റും, സേവനം നൽകി യതിന്റെ വിലയിരുത്തൽ റിപ്പോർട്ടും സേവനദാതാക്കൾ ശുചിത്വമിഷനിൽ സമർപ്പിക്കേണ്ടതാണ്. (5) സേവനദാതാക്കളുടെ കാലാവധി ഒരു വർഷമായിരിക്കും. ആയതിനുശേഷം യോഗ്യത പുനഃനിർണ്ണയ ത്തിന്റെ അടിസ്ഥാനത്തിൽ അംഗീകാരം പുതുക്കി നൽകുന്നത് പരിഗണിക്കുന്നതാണ്. (6) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഖരമാലിന്യ പദ്ധതി തയ്യാറാക്കുമ്പോൾ സർക്കാർ അംഗീ കരിച്ച അക്രഡിറ്റഡ് ഏജൻസികൾക്കും, അംഗീകൃത സേവനദാതാക്കൾക്കും തങ്ങളുടെ ഓഫർ നൽകാൻ അവസരം നൽകുന്ന രീതിയിൽ ലിസ്റ്റിലുള്ള എല്ലാപേർക്കും രേഖാമൂലമുള്ള അറിയിപ്പുകൾ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ നൽകേണ്ടതാണ്. (7) സേവനദാതാക്കളെ കുറിച്ച് ഏതെങ്കിലും തരത്തിലുള്ള പരാതികൾ രേഖാമൂലമോ നേരിട്ടോ ഗവൺമെന്റിലോ ശുചിത്വമിഷനിലോ ലഭ്യമായാൽ നോട്ടീസ് കൂടാതെ തന്നെ അത്തരം സേവനദാതാ ക്കളെ ലിസ്റ്റിൽ നിന്നും ഒഴിവാക്കുന്നതാണ്. (8) സർക്കാർ/ശുചിത്വമിഷൻ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നടപ്പിലാക്കുന്ന എല്ലാ പരി പാടികളും സേവനദാതാക്കൾ സജീവമായി പങ്കെടുത്ത് വിജയപ്രദമാക്കേണ്ടതാണ്. (9) സേവനദാതാക്കളെ ഏർപ്പെടുത്തുമ്പോൾ ടെണ്ടർ നടപടിക്രമങ്ങൾ പാലിക്കേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ