Panchayat:Repo18/vol2-page0887

From Panchayatwiki

GOVERNAMENT ORDERS 887 ഗ്രാമപഞ്ചായത്തുകൾക്ക് ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ ലഭിക്കുന്നത്-പദ്ധതി തയ്യാറാക്കുന്നതിന് നിർദ്ദേശം നൽകിയ ഉത്തരവിനെ സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഡി.എ.) വകുപ്പ്, സഉ(സാധാ) നം.2001/13/തസ്വഭവ TVPM, dt, 31-07-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ഗ്രാമപഞ്ചായത്തുകൾക്ക് ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ ലഭിക്കുന്നത് - പദ്ധതി തയ്യാറാക്കുന്നതിന് നിർദ്ദേശം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: പഞ്ചായത്ത് ഡയറക്ടറുടെ 24-06-2013-ലെ ജെ. 1-2.1386/13 നമ്പർ കത്ത്. ഉത്തരവ് ഗ്രാമപഞ്ചായത്തുകൾ ഐ.എസ്.ഒ. നിലവാരത്തിലേക്ക് ഉയർത്തപ്പെടുക എന്നത് ഘട്ടം ഘട്ടമായി മുഴുവൻ ഗ്രാമപഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുക എന്നത് 2013-14 വർഷത്തെ ബഡ്ജറ്റ (o JCMNDoCs) ത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതാകയാൽ നിലവിൽ താൽപര്യമുള്ള ഗ്രാമപഞ്ചായത്തുകൾക്ക് വികസന ഫണ്ട് (ലോകബാങ്ക് ധനസഹായം) വിനിയോഗിച്ച പ്രോജക്ട് രൂപപ്പെടുത്തുന്നതിനും പ്രോജക്ട് കോഡ് ലഭ്യ മാക്കുന്നതിന് ഐ.കെ.എം.-നും നിർദ്ദേശം നൽകാവുന്നതാണെന്ന് പരാമർശ കത്ത് പ്രകാരം പഞ്ചായത്ത് ഡയറക്ടർ അറിയിച്ചിട്ടുണ്ട്. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കുകയും, താൽപര്യമുള്ള ഗ്രാമപഞ്ചായത്തുകൾക്ക് വികസന ഫണ്ട് (ലോകബാങ്ക് ധനസഹായം) വിനിയോഗിച്ച് പ്രോജക്ട് രൂപപ്പെടുത്താവുന്നതാണെന്നും ഇതിനാവശ്യമായ പ്രോജക്ട് കോഡ് ഐ.കെ.എം. ലഭ്യമാക്കേണ്ടതാണെന്നും നിർദ്ദേശം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. കാഴ്ചയില്ലാത്തവർക്ക് ടോക്കിംഗ് സോഫ്റ്റ്വെയർ സ്ഥാപിച്ച കമ്പ്യൂട്ടർ സൗകര്യം ലഭ്യമാക്കുന്നതിന് അനുമതി നൽകിയ ഉത്തരവിന്റെ പരിധിയിൽ ലാപ്ടോപ്പ കുടി ഉൾപ്പെടുത്തി ഭേദഗതി ചെയ്ത ഉത്തരവിനെ സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഐ.ബി.) വകുപ്പ്, സ.ഉ (സാധാ) നം.2055/2013/തസ്വഭവ TVPM, dt, 03-08-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - കാഴ്ചയില്ലാത്തവർക്ക് ടോക്കിംഗ് സോഫ്റ്റ്വെയർ സ്ഥാപിച്ച കമ്പ്യൂട്ടർ സൗകര്യം ലഭ്യമാക്കുന്നതിന് അനുമതി നൽകിയ ഉത്തരവിന്റെ പരിധിയിൽ ലാപ്ടോപ്പ കൂടി ഉൾപ്പെടുത്തി ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: (1) സഉ(സാധാ) 2602/2010/തസ്വഭവ തീയതി 06-08-2010. (2) കേരള ഫെഡറേഷൻ ഓഫ് ദി ബൈപ്സന്റ് ജനറൽ സെക്രട്ടറിയുടെ 06-02-2013-ലെ കത്ത്. ഉത്തരവ വിവര സാങ്കേതിക വിദ്യയുടെ സാധ്യതകൾ കാഴ്ചയില്ലാത്തവർക്ക് പ്രയോജനപ്പെടുത്തുന്നതിന് ഗ്രാമ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും വാർഷിക പദ്ധതിയുടെ ഭാഗമായി, നിബന്ധനകൾക്ക് വിധേയ മായി ടോക്കിംഗ് സോഫ്റ്റ്വെയർ സ്ഥാപിച്ച കമ്പ്യൂട്ടർ സൗകര്യം ലഭ്യമാക്കുവാൻ പരാമർശം (1) ഉത്തരവ് പ്രകാരം അനുമതി നൽകി ഉത്തരവായിരുന്നു. എന്നാൽ പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഈ പദ്ധതി പ്രകാരം Desktop മാത്രമേ അനുവദിക്കുന്നുള്ളൂവെന്നും ലാപ്പടോപ്പ കൂടി അനുവദിക്കുന്നതിനുള്ള ഉത്തരവ് നൽകണമെന്നും കേരള ഫെഡറേഷൻ ഓഫ് ദി ഗ്ലൈൻഡ് ജനറൽ സെക്രട്ടറി പരാമർശം (2) കത്തിലുടെ അഭ്യർത്ഥിച്ചിരുന്നു. സർക്കാർ ഈ വിഷയം വിശദമായി പരിശോധിച്ചു. പരാമർശം (1)-ലെ ഉത്തരവിന്റെ പരിധിയിൽ കാഴ്ച യില്ലാത്തവർക്ക് നൽകുന്ന കമ്പ്യൂട്ടറിൽ ലാപ്സ്ടോപ്പും കൂടി ഉൾപ്പെടുത്തി മേൽ ഉത്തരവ് ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ശരിയായ രേഖകൾ സഹിതം സമർപ്പിക്കുന്ന അപേക്ഷകളിൻമേൽ അന്നുതന്നെ സർട്ടിഫിക്കറ്റ് നൽകേണ്ടതാണെന്ന് അംഗീകരിച്ച ഉത്തരവിനെ സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഡി.എ.) വകുപ്പ്, സ.ഉ.(എം.എസ്) നം. 276/2013/തസ്വഭവ TVPM, dt. 03-08-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ശരിയായ രേഖകൾ സഹിതം സമർപ്പിക്കുന്ന അപേക്ഷകളിൻമേൽ അന്നുതന്നെ സർട്ടിഫിക്കറ്റ് നൽകേണ്ടതാണെന്ന് അംഗീ കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: (1) സ.ഉ.(കൈ)നം. 123/09/തസ്വഭവ തീയതി 02-07-2009. (2) പബ്ലിക്ക് അക്കൗണ്ടസ് കമ്മിറ്റി (2011-2014)4-ാമത് റിപ്പോർട്ട് 1.7 നമ്പർ ശുപാർശ.


വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ