Panchayat:Repo18/vol2-page0870

From Panchayatwiki

(a) തരിശായി കിടക്കുന്ന വയലുകൾ കൃഷിക്കനുയോജ്യമാക്കി മാറ്റുന്നതിന്റെ ഭാഗമായി കുറ്റി ക്കാടുകൾ നീക്കം ചെയ്യുക, വരമ്പുകൾ സ്ഥാപിക്കുക, മണ്ണ് ഇളക്കുക, തറ നിരപ്പാക്കുക തുടങ്ങിയ പ്രവർത്ത നങ്ങൾ ഏറ്റെടുക്കാവുന്നതും അവയെ ഭൂവികസനത്തിൽപ്പെടുത്തേണ്ടതുമാണ്. (b) വയലിലേക്കുള്ള ജലസേചനം മെച്ചപ്പെടുത്തുന്നതിനായി പാർശ്വങ്ങളിൽ നിലവിലുള്ള കൈതോടുകൾ മെച്ചപ്പെടുത്തുകയോ പുതിയ കൈത്തോടുകൾ സ്ഥാപിക്കുകയോ ചെയ്യാവുന്നതും അവയെ മൈനർ ഇറിഗേഷൻ വിഭാഗത്തിൽപ്പെടുത്തേണ്ടതുമാണ്. (c) നിലം ഉഴൽ, ഞാറ് ഉത്പാദിപ്പിക്കൽ, വളം വിതറൽ, കീടനാശിനി പ്രയോഗം, ഞാറു നടീൽ, കള് പറിയ്ക്കൽ, കൊയ്തത്ത്, തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ പാടില്ലാത്തതും വിത്ത്, വളം, കീട നാശിനി എന്നിവയ്ക്കുള്ള തുക തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താൻ പാടില്ലാത്തതും ആകുന്നു. അവയ്ക്കാവശ്യമായി വരുന്ന തുക പ്ലാൻ ഫണ്ടിൽ നിന്നോ ഇതരഫണ്ടുകളിൽ നിന്നോ കണ്ടെത്തേണ്ട (O)O6ΥY). (d) പറമ്പുകളിൽ വൃക്ഷങ്ങൾക്ക് തടം തുറക്കുക, കിളയ്ക്കുക, പുതയിടൽ നെടുകേയും കുറുകേയും ബണ്ട് (തിടിൽ/പണ) നിർമ്മിക്കുക, പറമ്പിന് ചുറ്റും കൈയ്യാല നിർമ്മിക്കുക, ചരിവിനനു സൃതമായി perColation tank -കൾ നിർമ്മിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റെടുക്കാവുന്നതും അവയെ ജലസംരക്ഷണ വിഭാഗത്തിൽപ്പെടുത്തേണ്ടതുമാണ്. ഭൂമി കിളയ്ക്കൽ, ചരിവ് അനുസരിച്ച് തറനിരപ്പാക്കൽ (terracing), ഫാംബണ്ടിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താവുന്നതാണ്. ഇവയെ ഭൂവികസന ത്തിൽപ്പെടുത്തേണ്ടതാണ്. കോൺടൂർ ബണ്ടുകളുടെ നിർമ്മാണം, കോൺടൂർ കയ്യാലകളുടെ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റെടുക്കാവുന്നതും അവ മണ്ണ സംരക്ഷണ പ്രവർത്തനങ്ങളായതിനാൽ ഭൂവികസനത്തിൽപ്പെടുത്തേണ്ടതുമാണ്. (e) തോട്ടവിളകൾ, അഗ്രോഫോറസ്ട്രി/ഹോർട്ടികൾച്ചർ (പഴവർഗ്ഗങ്ങൾ) എന്നിവ കൃഷി ചെയ്യു ന്നതിനാവശ്യമായ ഭൂമി ഒരുക്കൽ (ആവശ്യമെങ്കിൽ വെള്ളം നനയ്ക്കൽ ഉൾപ്പെടെ) പദ്ധതിയിൽ ഏറ്റെടു ക്കാവുന്നതും അവയെ പൊതുസ്ഥലങ്ങളിലെയോ ചെറുകിട നാമമാത്ര കർഷകരുടെ ഭൂമിയിലെയോ ഹോർട്ടി ക്കൾച്ചർ/പ്ലാന്റേഷൻ എന്നീ വിഭാഗങ്ങളിൽപ്പെടുത്തേണ്ടതുമാണ്. () പറമ്പുകളിലേക്ക് ജലസേചന സൗകര്യം ഏർപ്പെടുത്തുന്നതിനാവശ്യമായ ചാലുകൾ നിർമ്മി ക്കാവുന്നതും അവയുടെ സംരക്ഷണത്തിന് സൈഡ് വാൾ നിർമ്മാണം ആവശ്യമായി വരികയാണെങ്കിൽ അതിനുള്ള തുക മെറ്റീരിയൽ കംപോണന്റിൽ നിന്നും കണ്ടെത്താവുന്നതാണ്. ജലസേചന സൗകര്യം ഏർപ്പെടുത്തുന്നതിന് പമ്പുകൾ ആവശ്യമായി വരുകയാണെങ്കിൽ അതിനാവശ്യമായ തുക പ്ലാൻ ഫണ്ടിൽ നിന്നോ ഇതര ഫണ്ടുകളിൽ നിന്നോ കണ്ടെത്തേണ്ടതാണ്. (3) ചെറുകിട നാമമാത്ര കർഷകരുടെ ഭൂമിയിൽ ഇടപെടലുകൾ നടത്തുന്നത് നീർത്തട വികസന മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കണമെന്ന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. നീർത്തട പ്രദേശത്തു വരുന്ന എല്ലാ ചെറുകിട നാമമാത്ര കർഷകരുടെ ഭൂമിയെ സംബന്ധിക്കുന്ന വിവരങ്ങളും ഓരോ പ്ലോട്ടിലും നടത്തേണ്ട ഇടപെടലുകളും നീർത്തട മാസ്റ്റർ പ്ലാനിൽ പ്രതിപാദിച്ചിട്ടുണ്ട്. ഗ്രാമപഞ്ചാ യത്തുകൾ രൂപീകരിച്ചിട്ടുള്ള നീർത്തട മാസ്റ്റർ പ്ലാൻ അനുസരിച്ച് പഞ്ചായത്തിലുള്ള എല്ലാ പട്ടികജാതി, പട്ടികവർഗ്ഗ ഐ.എ.വൈ. ഗുണഭോക്താക്കൾ, ഭൂപരിഷ്ക്കരണത്തിന്റെ ഭാഗമായി ഭൂമി ലഭിച്ച ഗുണഭോക്താക്കൾ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾ, വനവാസികൾ ചെറുകിട നാമമാത്ര കർഷകർ എന്നിവരുടെ ഭൂമിയിലും നീർത്തട മാസ്റ്റർ പ്ലാനിൽ പറഞ്ഞിട്ടുള്ള എല്ലാ ഇടപെടലുകളും നടപ്പാക്കും എന്ന് നീർത്തട പ്ലാൻ മുഖേന ഉറപ്പാക്കിയിട്ടുള്ളതിനാൽ ചെറുകിട നാമമാത്ര കർഷകർ എന്നി വരുടെ ഭൂമിയിലെ ഇടപെടലുകൾ കർഷകരുടെ അപേക്ഷ ലഭിക്കുന്ന മുറയ്ക്കും പദ്ധതിയിലെ മറ്റ് നിബ ന്ധനകൾക്കും വിധേയമായി മറ്റ് രേഖകൾ ഹാജരാക്കുന്ന മുറയ്ക്കും ഏറ്റെടുത്ത് നടപ്പാക്കാവുന്നതാണ്. (4) ഭൂമി കൃഷിക്ക് ഉപയുക്തമാക്കിയതിനു ശേഷമുള്ള കൃഷി ഇറക്കലിനു വേണ്ടിമാത്രം ഏറ്റെടു ക്കുന്ന പ്രവർത്തനങ്ങളായ കുഴി എടുക്കൽ, കുഴി പാകപ്പെടുത്തൽ, കൂനകൂട്ടൽ, നടീൽ, കളപറിയിക്കൽ, വളപ്രയോഗം/കീടനാശിനി പ്രയോഗം, വിളവ് എടുപ്പ്, പ്രണിംഗ്, വെള്ളം നനയ്ക്കൽ എന്നീ പ്രവർത്തന ങ്ങളെ നേരിട്ടുള്ള കാർഷിക പ്രവർത്തനങ്ങളായി കാണാവുന്നതും അവ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റെ ടുക്കാൻ പാടില്ലാത്തതുമാണ്. (5) കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച മാർഗ്ഗ നിർദ്ദേശങ്ങളിലെ ഏറ്റെടുക്കാവുന്നതും അല്ലാത്തതുമായ പ്രവൃത്തികളുടെ പട്ടിക അനുബന്ധം (1)-ഉം, (2)-ഉം ആയി ഉൾചേർത്തിരിക്കുന്നു. അനുബന്ധം 1 പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം പദ്ധതിയിൽ ഏറ്റെടുക്കാവുന്ന പ്രവൃത്തികൾ (1) വലിയ ചരിവുള്ള പ്രദേശങ്ങളിൽ ചരിവിന് കുറുകേ കയ്യാല നിർമ്മാണം (കോണ്ടുർ ബണ്ടിംഗ്), ചരിവുള്ള പ്രദേശങ്ങളിൽ കിടങ്ങ് നിർമ്മാണം (കോണ്ടുർ ട്രഞ്ചസ്), കല്ല് കയ്യാല, കല്ല കെട്ടിനെ കമ്പി/ കയർ വല ഉപയോഗിച്ചുള്ള ശക്തിപ്പെടുത്തൽ രീതി (ഗാബിയോൺ സ്ത്രടക്സ്ച്ചർ), ഭൂഗർഭ നീരൊഴുക്ക് സംരക്ഷിക്കുന്ന അടിയിണകളുടെ നിർമ്മാണം (അണ്ടർ ഗ്രൗണ്ട് ഡൈക്ക്), മൺതടയണകൾ (എർത്തേൺ