Panchayat:Repo18/vol2-page0869

From Panchayatwiki

ത്തണമെന്നും, ഗുണഭോക്താക്കൾക്ക് മുൻകാലങ്ങളിൽ നൽകിയ സഹായം കൊണ്ട് പണിപൂർത്തി യാകാത്ത വീടുകൾ വാസയോഗ്യമാക്കുന്നതിനാവശ്യമായ തുക വർദ്ധിപ്പിച്ച് നൽകുന്നതിന് കാലാവധി ഒഴിവാക്കിയും ഉത്തരവ് പുറപ്പെടുവിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. സർക്കാർ ഇക്കാര്യം വിശദമായി ചർച്ച ചെയ്തു. ആശയ ഗുണഭോക്താക്കളെ എ.പി.എൽ/ബി.പി. എൽ വ്യത്യാസമില്ലാതെ എല്ലാവരെയും എ.എ.വൈ കാർഡിൽ ഉൾപ്പെടുത്തിക്കൊണ്ടും, ആശയ ഗുണ ഭോക്താക്കൾക്ക് മുൻകാലങ്ങളിൽ നൽകിയ സഹായം കൊണ്ടു പണിപൂർത്തിയാക്കാത്ത വീടുകൾ വാസ യോഗ്യമാക്കുന്നതിനാവശ്യമായ തുക വർദ്ധിപ്പിച്ച് നൽകുന്നതിന് കാലാവധി ഒഴിവാക്കി നൽകിക്കൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി - സുഗമ സോഫ്റ്റ്വെയർ ഉപയോഗം സ്പഷ്ടീകരണം - ഉത്തരവ് സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഡി.എ.) വകുപ്പ്, സ.ഉ.(സാധാ) നം. 1539/2013/തസ്വഭവ TVPM, dt. 12-06-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - പ്രന്തണ്ടാം പഞ്ചവത്സര പദ്ധതി-സുഗമ സോഫ്റ്റ്വെയർ ഉപയോഗം സ്പഷ്ടീകരണം - ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: (1) 30-10-12-ലെ സ.ഉ (എം.എസ്.) 277/13/തസ്വഭവ നമ്പർ ഉത്തരവ്. ഉത്തരവ് പരാമർശ ഉത്തരവ് പ്രകാരം 2013-14 വർഷം മുതൽ പ്രോജക്ടടുകളുടെ എസ്റ്റിമേറ്റ സുഗമ സോഫ്റ്റ വെയർ ഉപയോഗിച്ചു മാത്രമേ തയ്യാറാക്കാൻ പാടുള്ളൂ. എന്നാൽ സുഗമ സോഫ്റ്റ്വെയർ ഉപയോഗിക്കു ന്നതിലുള്ള പരിചയക്കുറവു മൂലം പദ്ധതികൾ തയ്യാറാക്കുന്നതിന് കാലതാമസം നേരിടുന്നതായി സർക്കാ രിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മേൽ സാഹചര്യത്തിൽ 2013-14 വർഷത്തെ പ്രോജക്ടടുകളുടെ എസ്റ്റിമേറ്റ് സുഗമ സോഫ്റ്റ്വെയർ ഉപയോഗിച്ച് തയ്യാറാക്കണമെന്ന് നിർബന്ധമില്ലെന്നും എന്നാൽ 2014-15 വർഷം മുതൽ പ്രോജക്ടടു കളുടെ എസ്റ്റിമേറ്റ് സുഗമ സോഫ്റ്റ്വെയർ ഉപയോഗിച്ചു മാത്രമേ തയ്യാറാക്കാൻ പാടുള്ളൂ എന്നും സ്പഷ്ടീ കരണം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി - ഏറ്റെടുക്കാവുന്ന പ്രവൃത്തികൾ സംബന്ധിച്ച പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയ ഉത്തരവിനെ സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഡി.ഡി.) വകുപ്പ്, സ.ഉ.(സാധാ) നം. 1543/2013/തസ്വഭവ TVPM, dt. 12-06-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി - ഏറ്റെടുക്കാവുന്ന പ്രവൃത്തികൾ സംബന്ധിച്ച പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്തി ഉത്തരവ് പുറ പ്പെടുവിക്കുന്നു. പരാമർശം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടറുടെ 10-05-2013-ലെ 24739/ഇ.ജി.എസ്.എ/10/സി.ആർ.ഡി. നമ്പർ കത്ത്. ഉത്തരവ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം, 2005 പ്രകാരം ഏറ്റെടുക്കാൻ അനുമതി നൽകിയിട്ടുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ 2013-ൽ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. പ്രസ്തുത മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി ഏറ്റെടുക്കാവുന്ന പ്രവൃത്തികൾ സംബ ന്ധിച്ച സ്പഷ്ടീകരണം നൽകണമെന്ന് പരാമർശം മുഖേന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴി ലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ ആവശ്യപ്പെട്ടിരുന്നു. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കു കയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം, 2005 (മഹാത്മാഗാന്ധി എൻ.ആർ.ഇ.ജി. എ) മാർഗ്ഗനിർദ്ദേശങ്ങൾ (4-ാം പതിപ്പ്) പ്രകാരം ഏറ്റെടുക്കുവാൻ അനുമതി നൽകിയിട്ടുള്ള പ്രവൃത്തികൾ സംബന്ധിച്ച് ചുവടെ ചേർത്തിരിക്കുന്ന സ്പഷ്ടീകരണം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. (1) നീർത്തട മാസ്റ്റർപ്ലാൻ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഭൂവികസനത്തിന് വേണ്ടി കുറ്റിക്കാടുകൾ നീക്കം ചെയ്യൽ ഒരു പ്രവൃത്തിയായി തന്നെ ഏറ്റെടുക്കാവുന്നതും അവയെ ഭൂവികസനത്തിൽപ്പെടുത്താവു ന്നതുമാണ്. (2) പൊതുസ്ഥലങ്ങളിലും ചെറുകിട നാമമാത്ര കർഷകരുടെ നിലങ്ങളിലും പറമ്പുകളിലും ഭൂമി യുടെ മൊത്തത്തിലുള്ള വികസനത്തിനും പരിസ്ഥിതി പുന:സ്ഥാപനത്തിനും ആവശ്യമായി വരുന്ന ചുവടെ സൂചിപ്പിക്കുന്ന പ്രവർത്തനങ്ങളും അനുവദനീയമായ പ്രവൃത്തികളുടെ വിഭാഗത്തിൽ ഏറ്റെടുക്കാവുന്നതാണ്.