Panchayat:Repo18/vol2-page0866

From Panchayatwiki

(4) പഞ്ചായത്ത് ഡയറക്ടറുടെ 08-05-2013-ലെ ജെ4-34280/2012 നമ്പർ അർദ്ധ ഔദ്യോഗിക കത്ത്. ഉത്തരവ് വിവര സാങ്കേതികവിദ്യയുടെ സാധ്യതകൾ കാഴ്ചയില്ലാത്തവർക്കും പ്രയോജനപ്പെടുത്തുന്നതിന് ഗ്രാമ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും വാർഷിക പദ്ധതിയുടെ ഭാഗമായി കാഴ്ചയില്ലാത്തവർക്ക് നിബന്ധനകൾക്ക് വിധേയമായി ടോക്കിംഗ് സോഫ്റ്റ്വെയർ സ്ഥാപിച്ച കമ്പ്യൂട്ടർ സൗകര്യം ലഭ്യമാക്കുന്ന തിന് പരാമർശം (1)-ലെ ഉത്തരവു പ്രകാരം അനുമതി നൽകിയിരുന്നു. ടോക്കിംഗ് സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിന് TA/DA ഇനത്തിൽ ഒരു കമ്പ്യൂട്ടറിന് 1000/- രൂപ വീതം അനുവദിക്കണമെന്ന് കേരള ഫെഡ റേഷൻ ഓഫ് ദി ബ്ലെൻഡ് ജനറൽ സെക്രട്ടറി പരാമർശം (2) കത്തിലൂടെ അഭ്യർത്ഥിച്ചിരുന്നു. ഇൻഫർമേഷൻ കേരള മിഷൻ എക്സിക്യൂട്ടീവ് ചെയർമാൻ ആന്റ് ഡയറക്ടർ, പഞ്ചായത്ത് ഡയറ ക്ടർ എന്നിവരുടെ പരാമർശം (3), (4) കത്തുകളിലൂടെയുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഈ വിഷയം വിശദമായി പരിശോധിച്ചു. കാഴ്ചയില്ലാത്തവർക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന ലഭ്യമാക്കുന്ന കമ്പ്യൂട്ടറിൽ ടോക്കിംഗ് സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിന് കമ്പ്യൂട്ടർ ഒന്നിന് 300രൂപ വീതം അലവൻസും, ജില്ലാ ആസ്ഥാനത്ത് നിന്നുള്ള യാത്രാബത്തയും (പരമാവധി കിലോമീറ്ററിന് 2/- രൂപ) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സ്പോൺസർഷിപ്പിലൂടെയോ, തനത് ഫണ്ട്/ജനറൽ പർപ്പസ് ഗ്രാന്റ് എന്നിവയിൽ നിന്നുമോ കണ്ടെത്തി നൽകുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പഞ്ചായത്ത് ജീവനക്കാര്യം - ഗ്രാമപഞ്ചായത്തുകളിൽ പുതുതായി സൃഷ്ടിച്ച അസിസ്റ്റന്റ് സെക്രട്ടറി തസ്തിക - ചുമതലകളും ഉത്തരവാദിത്വങ്ങളും നിശ്ചയിച്ച ഉത്തരവിനെ സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഇ.പി.എ) വകുപ്പ്, സ.ഉ.(എം.എസ്) നം.218/201 3/Oomoseo TVPM, dt. 10-06-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - പഞ്ചായത്ത് ജീവനക്കാര്യം - ഗ്രാമപഞ്ചായത്തുകളിൽ പുതുതായി സൃഷ്ടിച്ച അസിസ്റ്റന്റ് സെക്രട്ടറി തസ്തിക-ചുമതലകളും ഉത്തരവാദിത്വങ്ങളും നിശ്ചയിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: (1) സ.ഉ (എം.എസ്.) നമ്പർ 51/2013/തസ്വഭവ തീയതി 07-02-2013. (2) പഞ്ചായത്ത് ഡയറക്ടറുടെ 05-03-2013 & 15-04-2013 തീയതികളിലെ E-8/14476/12 നമ്പർ കത്തുകൾ. ഉത്തരവ പരാമർശം (1)-ലെ സർക്കാർ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ സാമ്പത്തികനില മെച്ചപ്പെട്ട 864 ഗ്രാമപഞ്ചായത്തുകളിൽ ഓരോ അസിസ്റ്റന്റ് സെക്രട്ടറി തസ്തിക സൃഷ്ടിച്ചിരുന്നു. അസിസ്റ്റന്റ് സെക്ര ട്ടറിയുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും നിശ്ചയിച്ച പ്രത്യേകം ഉത്തരവ് പുറപ്പെടുവിക്കുന്നതാണെന്നും മേൽ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് പഞ്ചായത്ത് ഡയറക്ടർ പരാമർശം (2)-ലെ കത്തുകൾ പ്രകാരം അസിസ്റ്റന്റ് സെക്രട്ടറി തസ്തികയുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും നിശ്ചയിക്കാനായുള്ള പ്രൊപ്പോസൽ സർക്കാരിൽ സമർപ്പിച്ചു. ആയത് പഞ്ചായത്ത് ഡയറക്ടറുമായി ചർച്ച ചെയ്ത് സർക്കാർ വിശദമായി പരിശോധിച്ചു. ചുവടെ ചേർത്തിരിക്കുന്ന ചുമതലകളും ഉത്തരവാദിത്വങ്ങളും ഗ്രാമപഞ്ചായ ത്തുകളിലെ അസിസ്റ്റന്റ് സെക്രട്ടറി തസ്തികയ്ക്ക് നിശ്ചയിച്ചുകൊണ്ട് പ്രസ്തുത ചുമതലകളുടെയെല്ലാം മേൽനോട്ടം അതാത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരിൽ നിക്ഷിപ്തമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. 1. തൊഴിലുറപ്പ് പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥൻ എന്ന നിലയിൽ തൊഴിൽ കാർഡിന് അപേക്ഷ സ്വീകരിക്കുക, അപേക്ഷകളിൻമേൽ അന്വേഷണം നടത്തുക, തൊഴിൽ കാർഡ് തയ്യാറാക്കി വിതരണം ചെയ്യുക, അയൽക്കൂട്ടതല സർവ്വേ നടത്തി പ്രവൃത്തികളുടെ പട്ടിക തയ്യാ റാക്കുക, തൊഴിലാളി ഗ്രാമസഭകളുടെ സംഘാടനം, വാർഷിക കർമ്മപദ്ധതി (ആക്ഷൻ പ്ലാൻ) തയ്യാ റാക്കി ഗ്രാമസഭകളുടെ അംഗീകാരം വാങ്ങുക, പ്രവൃത്തികൾക്ക് ഭരണ സമിതി അംഗീകാരം വാങ്ങുക - എസ്റ്റിമേറ്റ തയ്യാറാക്കുക, പ്രവൃത്തികൾക്ക് ഭരണാനുമതി, സാങ്കേതിക അനുമതി വാങ്ങുക, തൊഴിലിനുള്ള അപേക്ഷ സ്വീകരിക്കുക, തൊഴിൽ അറിയിപ്പ നൽകുക, സൈറ്റ് മീറ്റിംഗ് നടത്തുക, തൊഴിൽ നൽകുക, പ്രവൃത്തികൾ കാർഷിക കലണ്ടർ പ്രകാരം ക്രമീകരിക്കുക, പ്രവൃത്തികളുടെ മേൽനോട്ടം നടത്തുക, പ്രവൃ ത്തികളുടെ അളവെടുത്ത് പരിശോധന നടത്തുക, ബിൽ തയ്യാറാക്കുക, തൊഴിലാളികൾക്ക് നിശ്ചിത ദിവ സത്തിനുളളിൽ വേതനവിതരണം നടത്തുക, തൊഴിലിനുള്ള മെറ്റീരിയൽസ് ലഭ്യമാക്കുക, വിദഗ്ദദ്ധ തൊഴി ലാളികളെ ക്രമീകരിക്കുക, കണക്കുകൾ കൃത്യതയോടെ തയ്യാറാക്കി സൂക്ഷിക്കുക. സോഷ്യൽ ആഡിറ്റുകൾ നടത്തുക, സ്റ്റാറ്റ്യൂട്ടറി ആഡിറ്റ് അധികാരികൾക്ക് രേഖകൾ ആഡിറ്റിന് നൽകുക, രേഖകൾ, രജിസ്റ്ററുകൾ, മെറ്റീരിയൽസ് എന്നിവയുടെ സൂക്ഷിപ്പ്, സാങ്കേതിക സഹായത്തി നായി നിയമിച്ചിട്ടുള്ള അക്രഡിറ്റഡ് എഞ്ചിനീയർ/ഓവർസീയർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നിവരുടെ സേവനം വിനിയോഗിക്കൽ/അവർക്ക് ഓണറേറിയം അനുവദിക്കൽ.