Panchayat:Repo18/vol2-page0865

From Panchayatwiki

ഗ്രാമപഞ്ചായത്തുകളിലെ വസ്തതുനികുതി പരിഷ്ക്കരണം - സ്പഷ്ടീകരണം നൽകിയ ഉത്തരവിനെ സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ആർ.ഡി) വകുപ്പ്, സ.ഉ.(എം.എസ്) നം. 210/2013/തസ്വഭവ TVPM, dt. 04-06-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ഗ്രാമപഞ്ചായത്തുകളിലെ വസ്തതുനികുതി പരിഷ്ക്കരണം - സ്പഷ്ടീകരണം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: (1) സ.ഉ.(അ) നം. 20/2011/ത.സ്വ.ഭ.വ. നമ്പർ തീയതി 14-01-2011. (2) സ.ഉ.(അ) നം. 88/2013/ത്.സ്വ.ഭ.വ. നമ്പർ തീയതി 13-03-2013. (3) പഞ്ചായത്ത് ഡയറക്ടറുടെ സി 3-6865/2011 നമ്പർ കത്ത്. ഉത്തരവ് പരാമർശം (1)-ലെ ഉത്തരവ് പ്രകാരം ഗ്രാമപഞ്ചായത്തുകളിൽ വസ്തതുനികുതി പരിഷ്കരിച്ചുകൊണ്ട് 2011-ലെ കേരള പഞ്ചായത്ത് രാജ് (വസ്തുനികുതിയും സേവന ഉപനികുതിയും സർചാർജ്ജം) ചട്ട ങ്ങൾ പുറപ്പെടുവിച്ചിരുന്നു. പ്രസ്തുത ചട്ടങ്ങൾ പ്രകാരം പുതിയ നികുതിദായകർക്ക് 2011 ജനുവരി 14 മുതലും നിലവിലുള്ള നികുതിദായകർക്ക് 2011 ഏപ്രിൽ 1 മുതലുമാണ് പ്രാബല്യം നിശ്ചയിച്ചിരുന്നത്. ഈ ചട്ടങ്ങൾ ഭേദഗതി ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചതിനെ തുടർന്ന് ഗ്രാമപഞ്ചായത്തുകളിൽ വസ്തു നികുതി പരിഷ്ക്കരണ നടപടികൾ നിർത്തിവച്ചിരുന്നു. പരാമർശം (2)-ലെ ഉത്തരവ് പ്രകാരം, 2013-ലെ കേരള പഞ്ചായത്ത് രാജ് (വസ്തുനികുതിയും സേവന ഉപനികുതിയും സർചാർജ്ജം) ഭേദഗതി ചട്ടങ്ങൾ പുറപ്പെടുവിച്ചിരുന്നു. ടി ഭേദഗതി ചട്ടങ്ങൾക്ക് 2013 ഏപ്രിൽ 1 മുതലാണ് പ്രാബല്യം നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ, ഗ്രാമപഞ്ചായത്തുകളിൽ വസ്തതുനികുതി പരിഷ്കരണ നടപടികൾ പുനരാരം ഭിക്കുന്നത് സംബന്ധിച്ച് താഴെപ്പറയുന്ന സ്പഷ്ടീകരണം നൽകി ഉത്തരവാകുന്നു. (1) 2011-ലെ കേരള പഞ്ചായത്ത് രാജ് (വസ്തതുനികുതിയും സേവന ഉപനികുതിയും സർചാർജ്ജം) ചട്ടങ്ങൾ പുതിയ നികുതിദായകർക്ക് 14-01-2011 മുതലും, നിലവിലുള്ള നികുതിദായകർക്ക് (വാർഷിക വാടകയുടെ അടിസ്ഥാനത്തിൽ നികുതി നൽകുന്നവർക്ക) 01-04-2013 മുതലും ബാധകമാകുന്നതാണ്. (2) 01-04-2013 മുതൽ പ്രാബല്യം നൽകിക്കൊണ്ട് പുതിയ നിരക്കിൽ വസ്തു നികുതി പരിഷ്കരിക്കു മ്പോൾ 14-01-2011 മുതൽ 31-03-2013 വരെ തറവിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിൽ പുതിയ കെട്ടി ടങ്ങൾക്ക് നികുതി നിശ്ചയിച്ചത് ഭേദഗതി ചട്ടങ്ങളനുസരിച്ച പുനർനിർണ്ണയിക്കാവുന്നതാണ്. ഇങ്ങനെ വസ്തു നികുതി പുനർനിർണ്ണയിക്കപ്പെടുമ്പോൾ കെട്ടിടങ്ങൾക്ക് 25% മിനിമം വർദ്ധനവ് ബാധകമാക്കേണ്ടതില്ല. (3) 2011-ലെ കേരള പഞ്ചായത്ത് രാജ് (വസ്തതുനികുതിയും സേവന ഉപനികുതിയും സർചാർജ്ജും) ചട്ടങ്ങളോടൊപ്പം ചേർത്തിട്ടുള്ള ഫാറങ്ങൾ അച്ചടിക്കുകയോ അതനുസരിച്ച വിവരശേഖരണം നടത്തു കയോ ചെയ്തിട്ടുള്ള പഞ്ചായത്തുകളിൽ 2013-ലെ കേരള പഞ്ചായത്ത് രാജ് (വസ്തുനികുതിയും സേവന ഉപനികുതിയും സർചാർജ്ജം) ഭേദഗതി ചട്ടങ്ങളോടൊപ്പം ചേർത്തിട്ടുള്ള ഫാറങ്ങൾ തൽക്കാലം അച്ചടി ക്കേണ്ടതില്ല. ഭേദഗതി ചട്ടങ്ങളിൽ വരുത്തിയിട്ടുള്ള മാറ്റങ്ങളോടെ പ്രസ്തുത ഫാറങ്ങൾ വസ്തു നികുതി പരിഷ്കരണത്തിനായി ഗ്രാമപഞ്ചായത്തുകൾക്ക് ഉപയോഗിക്കാവുന്നതാണ്. (4) വസ്തതുനികുതി നിർണ്ണയത്തിനായി ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ചിട്ടുള്ള കമ്പ്യൂട്ടർ സോഫ്റ്റ്വെയർ ഉപയോഗിച്ച വസ്തതുനികുതി നിർണ്ണയം നടത്താവുന്നതും നടപടിക്രമങ്ങൾ പൂർത്തീ കരിച്ച് ഗുണമേൻമയുള്ള കടലാസിൽ അതിന്റെ പ്രിന്റൗട്ട് എടുത്ത് സെക്രട്ടറിയുടെ സാക്ഷ്യപ്പെടുത്തലോടെ അവ വസ്തതുനികുതി അസസ്മെന്റ് രജിസ്റ്ററായി പഞ്ചായത്തുകൾക്ക് സൂക്ഷിക്കാവുന്നതുമാണ്. കാഴ്ചയില്ലാത്തവർക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന ലഭ്യമാക്കുന്ന കമ്പ്യൂട്ടറിൽ ടോക്കിംഗ് സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിന് അലവൻസും യാത്രാബത്തയും അനുവദിക്കുന്നതിന് അനുമതി നൽകിയ ഉത്തരവിനെ സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഐ.ബി.) വകുപ്പ്, സ.ഉ.(സാധാ) നം. 1489/2013/തസ്വഭവ TVPM, dt. 07-06-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - കാഴ്ചയില്ലാത്തവർക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന ലഭ്യമാക്കുന്ന കമ്പ്യൂട്ടറിൽ ടോക്കിംഗ് സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിന് അലവൻസും യാത്രാബത്തയും അനുവദിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: (1) സ.ഉ. (സാധാ) 2602/10/തസ്വഭവ തീയതി 06-08-2010. (2) കേരള ഫെഡറേഷൻ ഓഫ് ദി ബൈൻഡ് ജനറൽ സെക്രട്ടറിയുടെ 25-11-2010-ലെ HO/2010-11/236 നമ്പർ കത്ത്. (3) ഇൻഫർമേഷൻ കേരള മിഷൻ എക്സസിക്യൂട്ടീവ് ചെയർമാൻ ആന്റ് ഡയറക്ടറുടെ 27-04-2013-ലെ ഐ.കെ.എം./ജി.പി/3036/2013 നമ്പർ അർദ്ധ ഔദ്യോഗിക കത്ത്.