Panchayat:Repo18/vol2-page0862

From Panchayatwiki

പരാമർശം: (1) 18-08-2012-ലെ സ.ഉ.(എം.എസ്.) നം. 225/2012/തസ്വഭവ (2) 09-05-2013-ലെ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ, 3.10 നമ്പർ തീരുമാനം. ഉത്തരവ് പരാമർശം (1) ഉത്തരവിലെ ഖണ്ഡിക 12.5 പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണം സംബന്ധിച്ച പരാതികളിൻമേലുള്ള അപ്പീലുകളിൽ തീർപ്പുകൽപ്പിക്കുന്നതിനായി സംസ്ഥാന തല അപ്പലേറ്റ് കമ്മിറ്റി രൂപീകരിക്കേണ്ടതാണെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. അതിൻപ്രകാരം പരാമർശം (2)-ലെ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർത്തിട്ടുള്ള അംഗങ്ങളെ ഉൾപ്പെടുത്തി സംസ്ഥാനതല അപ്പലേറ്റ് കമ്മിറ്റി രൂപീകരിച്ച് ഉത്തരവ് പുറപ്പെ ടുവിക്കുന്നു. (1) സ്റ്റേറ്റ് പെർഫോർമെൻസ് ആഡിറ്റ് ഓഫീസർ - കൺവീനർ (2) ശ്രീ.സി.പി. ജോൺ (സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് മെമ്പർ) - മെമ്പർ (3) പഞ്ചായത്ത് ഡയറക്ടർ/അഡീഷണൽ പഞ്ചായത്ത് ഡയറക്ടർ - മെമ്പർ (4) എക്സസിക്യൂട്ടീവ് ഡയറക്ടർ, ഐ.കെ.എം - മെമ്പർ (5) ഡയറക്ടർ, കില - മെമ്പർ (6) നഗരകാര്യ ഡയറക്ടർ - മെമ്പർ (7) ഗ്രാമവികസന കമ്മീഷണർ - മെമ്പർ നബാർഡ് - RIDF അംഗനവാടി കെട്ടിട നിർമ്മാണം - നബാർഡ് അനുവദിക്കുന്ന തുകയിൽ അധികരിക്കുന്ന തുക ബന്ധപ്പെട്ട പഞ്ചായത്തുകൾ വഹിക്കുന്നതിനും കെട്ടിട നിർമ്മാണം ഉത്തരവ് തീയതി മുതൽ പത്ത് മാസത്തിനകം പുർത്തീകരിക്കുന്നതിനും നിർദ്ദേശം നൽകിയ ഉത്തരവിനെ സംബന്ധിച്ച (തദ്ദേശസ്വയംഭരണ (ഡി.ഡി) വകുപ്പ്, സ.ഉ.(സാധാ) നം. 1307/2013/തസ്വഭവ TVPM, dt. 17-05-13) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - നബാർഡ് - RIDF - അംഗനവാടി കെട്ടിട നിർമ്മാണം - നബാർഡ് അനുവദിക്കുന്ന തുകയിൽ അധികരിക്കുന്ന തുക ബന്ധപ്പെട്ട പഞ്ചായത്തുകൾ വഹിക്കുന്ന തിനും കെട്ടിട നിർമ്മാണം ഉത്തരവ് തീയതി മുതൽ പത്ത് മാസത്തിനകം പൂർത്തീകരിക്കുന്നതിനും നിർദ്ദേശം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: (1) സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുടെ 09-01-2013-ലെ ഐ.സി.ഡി.എസ്./ എ2-24301/12 നമ്പർ കത്ത്. (2) ഗ്രാമവികസന കമ്മീഷണറുടെ 10-04-2013-ലെ 4511/ ആർ & ഐ3/13/ സി.ആർ.ഡി. നം. കത്ത്. (3) 09-05-2013-ലെ കോ-ഓർഡിനേഷൻ കമ്മിറ്റി 3.17 നമ്പർ തീരുമാനം. ഉത്തരവ് RIDF സ്കീമിൽ സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന അംഗൻവാടി കെട്ടിട നിർമ്മാണത്തിന് നബാർഡ് അനുവദിക്കുന്ന 7 ലക്ഷം രൂപയിൽ അധികരിക്കുന്ന തുക ബന്ധപ്പെട്ട പഞ്ചായത്തുകൾ വഹിക്കുന്നതിനും ഉത്തരവ് തീയതി മുതൽ 10 മാസത്തിനകം നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിനും ഉത്തരവ് നൽകണമെന്ന് പരാമർശം (1) പ്രകാരം സാമൂഹ്യനീതി ഡയറക്ടർ സർക്കാരിനോടാവശ്യപ്പെടുകയുണ്ടായി. RIDF-ൻ കീഴിലുള്ള അംഗൻവാടി നിർമ്മാണ പ്രവൃത്തികളുടെ സ്റ്റേറ്റ് ഷെയർ സാമൂഹ്യനീതി വകുപ്പ തന്നെ കണ്ടെത്തുന്ന സാഹചര്യത്തിൽ 7 ലക്ഷം രൂപയിൽ അധികരിക്കുന്ന തുക വഹിക്കുന്നതിന് പഞ്ചാ യത്തുകൾക്ക് നിർദ്ദേശം നൽകാവുന്നതാണെന്ന് പരാമർശം (2) പ്രകാരം ഗ്രാമവികസന കമ്മീഷണർ സർക്കാ രിനെ അറിയിക്കുകയുണ്ടായി. ഇക്കാര്യം പരാമർശം (3) പ്രകാരമുള്ള കോ-ഓർഡിനേഷൻ കമ്മിറ്റി യോഗം അംഗീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ നബാർഡ് RIDF-ൻ കീഴിലുള്ള അംഗൻവാടി കെട്ടിട നിർമ്മാണത്തിന് ഏഴ്സ് ലക്ഷം രൂപയിൽ അധികരിക്കുന്ന തുക ബന്ധപ്പെട്ട പഞ്ചായത്ത് വഹിക്കേണ്ടതാണെന്നും കെട്ടിട നിർമ്മാണം ഉത്തരവ് തീയതി മുതൽ 10 മാസത്തിനകം പൂർത്തീകരിച്ചിരിക്കണമെന്നും നിർദ്ദേശം നൽകി ഉത്തരവ പുറപ്പെടുവിക്കുന്നു.